രേണുവിന് നേരെ ലക്ഷ്മി നക്ഷത്രയുടെ ഒളിയമ്പ്, 'ബിഗ് ബോസിലേക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് ഞാനും നാളെ പോണോ?'
കൊല്ലം സുധിയുടെ മരണശേഷം രേണു സുധിക്കും കുടുംബത്തിനുമൊപ്പം വലിയ പിന്തുണയായി നിന്ന വ്യക്തിയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിക്ക് വലിയ പ്രശസ്തി നേടിക്കൊടുത്ത സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയുടെ അവതാരക ലക്ഷ്മി നക്ഷത്ര ആയിരുന്നു. സുധിയുടെ മരണശേഷം ലക്ഷി അദ്ദേഹത്തിന്റെ കുടുംബത്തിന് നിരവധി സഹായങ്ങളെത്തിച്ചതും സുധിയുടെ വിയർപ്പ് മണം പെർഫ്യൂം ആക്കി രേണുവിന് നൽകിയതുമെല്ലാം വലിയ ചർച്ചയായിരുന്നു.
അതേസമയം ഇക്കാര്യങ്ങളെല്ലാം ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകളാക്കിയത് വിമർശനങ്ങൾക്കും ഇടയാക്കി. അതിന് ശേഷം രേണുവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലക്ഷ്മിയുടെ വീഡിയോകൾ ഉണ്ടാകാറില്ല. മാത്രമല്ല രേണുവുമായി ലക്ഷ്മി നക്ഷത്ര ഇപ്പോൾ ബന്ധമില്ലെന്നും സോഷ്യൽ മീഡിയ പറയുന്നു. നിലവിൽ ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരിക്കുകയാണ് രേണു സുധി. ലൈവിൽ ലക്ഷ്മി നക്ഷത്ര സുധിയുടെ മരണശേഷം സഹായിച്ചതിനെ കുറിച്ചൊക്കെ രേണു പറയുന്നുണ്ട്. രേണുവിന്റെ ഗെയിമിനെ കുറിച്ച് ലക്ഷ്മി നക്ഷത്രയോട് ചോദിച്ചപ്പോഴുളള മറുപടി ഇങ്ങനെ:

'' രേണു സുധിയുടെ ഗെയിം കുഴപ്പമില്ലാതെ പോകുന്നുണ്ട്, അത്രയേ പറയാന്‍ പറ്റുളളൂ. ബാക്കി എന്തൊക്കെ കളികളാണ് എന്ന് വഴിയേ മാത്രമേ അറിയാന്‍ പറ്റുകയുളളൂ.
തന്നെ ബിഗ് ബോസിലേക്ക് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വിളിച്ചിരുന്നു, പോയില്ല. ഇപ്പോ അത് വേണ്ട. ഇനി ബിഗ് ബോസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ലക്ഷ്മി നക്ഷ്ത്രയുടെ ഉത്തരം ഇങ്ങനെ, ''ഇനി ഞാനും ഇതുവരെ എന്നെ ബിഗ് ബോസിലേക്ക് വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് പോയി ഇനി നാളെ തന്നെ ബിഗ് ബോസില്‍ കാണണോ. ഒരു യൂട്യൂബ് വീഡിയോ കൂടി ഇട്ടിട്ട് പോകാം''.
ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് , തന്നെ വിളിച്ചിട്ടില്ലെന്നും പോകുന്നില്ലെന്നും അവസാന നിമിഷം വരെ രേണു സുധി പറഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇത് സൂചിപ്പിച്ച് കൊണ്ടാണ് ലക്ഷ്മി നക്ഷ്ത്രയുടെ മറുപടി. നിലവിലെ തീരുമാനം പ്രകാരം താന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയിട്ടൊന്നും പോകുന്നില്ലെന്നും ലക്ഷ്മി നക്ഷത്ര വ്യക്തമാക്കി.
അനു ബിഗ് ബോസിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. തന്റെ അനുഗ്രഹവും വാങ്ങി. എന്തൊക്കെ നിയമങ്ങള്‍ ഉണ്ടെങ്കിലും അത്രയും വേണ്ടപ്പെട്ട ആളുകളോട് നമ്മള്‍ പറയില്ലേ. അവള്‍ അനുഗ്രം ഒക്കെ വാങ്ങി, എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നൊക്കെ ചോദിച്ചിട്ടാണ് പോയത്. എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും കൊടുത്തിട്ടാണ് അനുമോള്‍ പോയത്. ടിപ്‌സ് എന്തെങ്കിലും കൊടുത്തിട്ടുണ്ടോ എന്നുളളതൊക്കെ ഓണ്‍ സ്‌ക്രീനില്‍ കാണാം. ഏഴിന്റെ പണിയല്ലേ, നമുക്ക് നോക്കാം.
രേണുവിനെ മറ്റൊരു മത്സരാര്‍ത്ഥിയായ അക്ബര്‍ ഖാന്‍ സെപ്റ്റിംഗ് ടാങ്ക് എന്ന് വിളിച്ചതിലും ലക്ഷ്മി നക്ഷ്ത്ര പ്രതികരിച്ചു. ആരെ ആണെങ്കിലും എന്താണെങ്കിലും സഭ്യമായ ഭാഷ ഉപയോഗിക്കുക. അത് തല്ല് കൂടുകയാണെങ്കില്‍ പോലും എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. രേണു ആണെങ്കിലും ആരാണെങ്കിലും ബഹുമാനം അങ്ങോട്ട് കൊടുത്തിട്ട് തിരിച്ച് വാങ്ങുക'', ലക്ഷ്മി നക്ഷത്ര പറഞ്ഞു.












Click it and Unblock the Notifications