ലക്ഷ്മി നക്ഷത്ര സുധിയുടെ വീട്ടില്‍ ചീപ്പ് ഷോ കാണിച്ചോ, ലക്ഷ്യം ചാനലിന്റെ റീച്ചോ? രേണു മറുപടി നല്‍കുന്നു
കലാരംഗത്തിന് അകത്തും പുറത്തുമായി നിരവധി സുഹൃത്തുക്കളുള്ള കലാകാരനായിരുന്നു അന്തരിച്ച കൊല്ലം സുധി. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇവരെല്ലാം ചേർന്നാണ് സ്വന്തമായി ഒരു വീടെന്ന കൊല്ലം സുധിയുടെ നടക്കാതെ പോയെ ആഗ്രഹം സഫലമാക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
കലാരംഗത്ത് സുധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ലക്ഷ്മി. സുധിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാനായി എത്തിയ ലക്ഷ്മി നക്ഷത്രയുടെ വീഡിയോ നേരത്തെ വൈറലായി മാറിയിരുന്നു.

സുധിയുടെ കുട്ടികൾക്ക് വസ്ത്രങ്ങളും സമ്മാനങ്ങളുമായിട്ടാണ് ലക്ഷ്മി എത്തിയത്. സുധി ചേട്ടൻ ഇല്ലാത്ത കുറവ് വലിയ കുറവ് തന്നെയാണ്, അത് നമ്മള കൊണ്ട് ഒരിക്കലും നികത്താൻ പറ്റില്ല.. എന്നാൽ തങ്ങളാൽ കഴിയുന്ന രീതിയിൽ സുധിച്ചേട്ടൻെ കുടുംബത്തെ കുറച്ച് നേരമെങ്കിലും ചിരിപ്പിക്കാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമല്ലേയെന്നും ലക്ഷ്മി അന്ന് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ലക്ഷ്മി നക്ഷത്രയ്ക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ലക്ഷ്മി നക്ഷത്രയ്ക്കെതിരായി ഉയർന്നിരുന്നു. ലക്ഷ്മി നക്ഷത്ര നടത്തുന്നത് 'വെറും ചീപ്പ് ഷോ ' ആണ് ഇതെന്നായിരുന്നു ചില വിമർശനങ്ങള്‍. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ഇത്തരം നെഗറ്റീവ് കമന്റുകള്‍ ഞങ്ങള്‍ ശ്രദ്ധിക്കാറില്ല. ചിന്നുവിനെ (ലക്ഷ്മി നക്ഷത്ര) ഞങ്ങള്‍ക്കും അറിയാം ഞങ്ങളെ അവള്‍ക്കും അറിയാം. കുടുംബങ്ങള്‍ക്കും പരസ്പരം അറിയാം. നെഗറ്റീവ് കമന്റുകളൊക്കെ കുറിച്ച് ഡീറ്റിയലായി സംസാരിക്കാറൊന്നുമില്ല. എല്ലാ മനുഷ്യരും ഒരു പോലെ അല്ലാലോ. ഞാന്‍ തന്നെ എന്തൊക്കെ കേള്‍ക്കുന്നുണ്ടെന്നും രേണു പറയുന്നു.
നെഗറ്റീവ് കമന്റുകളില്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമേയില്ല. ടെന്‍ഷന്‍ അടിക്കാന്‍ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. ചിന്നുവും സുധിച്ചേട്ടനും തമ്മിലുള്ള സ്നേഹ ബന്ധം അത്രക്ക് വലുതായിരുന്നു. ഞങ്ങളെ അവള്‍ ഇതുവരെ കൈവിട്ടിട്ടില്ല. ആ ഒരു കരുതല്‍ ചിന്നുവിനുണ്ട്. ഏഴ് മാസമായി ഞങ്ങള്‍ക്ക് ഒരു തുക അവള്‍ തരുന്നുണ്ട്. ഇതുവരെ അതൊന്നും ആരോടും പറഞ്ഞിരുന്നില്ല.
സർപ്രൈസായിട്ടാണ് ക്രിസ്മസിന് അവള്‍ ഇവിടേക്ക് വന്നത്. റിതുവിന് ഇരുപതിനായിരം രൂപയുടെ കളിപ്പാട്ടങ്ങളാണ് വാങ്ങിച്ചോണ്ട് വന്നത്. ഡ്രസും ക്രിസ്മസ് ഗിഫ്റ്റുമെല്ലാം കൊണ്ടുവന്നു. ഇതൊന്നും അല്ല, ലക്ഷ്മിയെപ്പോലെ ഒരാള്‍ നമ്മുടെ വീട്ടിലേക്ക് വന്നല്ലോ. എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം.
ലക്ഷ്മി നക്ഷത്ര ഇവിടെ വരുന്നത് അവളുടെ ചാനലിന് റീച്ച് കൂട്ടാനാണ് എന്ന കമന്റുകളോടൊന്നും ഒന്നും പറയാനില്ല. സുധിച്ചേട്ടന്‍ ചിന്നൂട്ടി എന്ന് വിളിക്കുന്ന കുട്ടിയാണ്. ആ സഹോദര സ്നേഹം അന്നും ഇന്നും അവള്‍ക്കുണ്ട്. ഞാന്‍ വിളിക്കുമ്പോഴൊക്കെ എടുക്കും. അത് ഷൂട്ട് ഉണ്ടെങ്കില്‍ പോലും. എന്ത് ആവശ്യത്തിനും അവളെ വിളിക്കാം. അല്ലാതെ ഈ ആളുകള്‍ പറയുന്നത് പോലെ റീച്ച് കൂട്ടാനൊന്നും അല്ല ഇവിടെ വരുന്നത്. ഞങ്ങളെ അവള്‍ സഹായിക്കുന്നത് പുറത്ത് കാണിക്കാനൊന്നും അല്ലെന്നും രേണു വ്യക്തമാക്കുന്നു.
സുധി മരിച്ച് ഒരു വർഷം ആകുന്നതിന് മുമ്പ് തന്നെ ഞാന്‍ വേറെ കെട്ടും, മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കും എന്ന രീതിയിലുള്ള നെഗറ്റീവ് കമന്റുകളൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. എല്ലാവരോടുമായി എനിക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത്. ഞാന്‍ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസനം വരെ നിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും രേണു കൂട്ടിച്ചേർത്തു.












Click it and Unblock the Notifications