Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്ബർ അത് നൈസായി മുക്കി, പക്ഷേ ലാലേട്ടൻ വിടില്ല, ലക്ഷ്മിയെ റെഡ് കാർഡ് കൊടുത്ത് പുറത്താക്കണം'

ആദില-നൂറയെ അധിക്ഷേപിച്ച് സംസാരിച്ച ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥി വേദ് ലക്ഷ്മിക്ക് എതിരെ രൂക്ഷമായ വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അക്ബറുമായുളള വാക്പോരിനിടെയാണ് ലക്ഷ്മി ആക്ഷേപ പരാമർശങ്ങൾ നടത്തിയത്. എന്നാൽ ലക്ഷ്മി പറഞ്ഞത് മറ്റുളളവരാരും ഏറ്റെടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല.

"ഇവിടെ സമൂഹത്തിൽ ഇറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, അതിന് സപ്പോർട്ട് വാങ്ങിച്ച് നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മ‌ ഇല്ല. ജോലി ചെയ‌് തന്നത്താൻ നിൽക്കുന്നവരാണേൽ റെസ്പെക്ട് ചെയ്യും. നിന്നെയൊക്കെ വീട്ടിലോട്ട് പോലും കയറ്റാത്തവളുമാരാണ്'' എന്നാണ് ലക്ഷ്മി പറഞ്ഞത്.

ബിഗ് ബോസ് മലയാളം സീസൺ 5ലെ വിജയിയായ അഖിൽ മാരാർ ലക്ഷ്മിയുടെ വാക്കുകൾ തള്ളി രംഗത്ത് വന്നിട്ടുണ്ട്. ആദില-നൂറ ഇവരെ കുറിച്ച് ലക്ഷ്മി നടത്തിയ പ്രസ്താവനയോട് ഞാൻ ഒരിക്കലും യോജിക്കില്ലെന്ന് മാത്രമല്ല പൂർണമായും തള്ളിക്കളയുകയും ചെയ്യുന്നു. ആദില-നൂറ സ്വീകരിച്ച മാർഗം ശരിയല്ല, അവരുടെ ആശയം ശരിയല്ല എന്ന് ലക്ഷ്മിക്ക് പറയാം. സ്വന്തം ആശയം സമൂഹത്തോട് പറയാം. സമൂഹം ആശയങ്ങൾ സ്വീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യട്ടെ എന്നാണ് അഖിൽ മാരാർ പ്രതികരിച്ചത്.

bb

ലക്ഷ്മിക്ക് എതിരെ സോഷ്യൽ മീഡിയയിലെ മറ്റൊരു പ്രതികരണം ഇങ്ങനെ: '' ബിഗ് ബോസ് തന്നെ എത്രയും പെട്ടെന്ന് കീറി വിടേണ്ട കാർഡ് ആണ് ലക്ഷ്മി എന്ന് ഇന്നത്തെ ഡയലോഗോട് കൂടി വ്യക്തം. പണ്ട് ഫിറോസിനും സജ്‌നക്കും റെഡ് കാർഡ് കൊടുത്തു പുറത്താക്കിയത് പോലെ പുറത്താക്കേണ്ട കാര്യം ആണ് ഇന്ന് ഇവർ അവിടെ പറഞ്ഞത്.

ഹൗസിൽ ആദിലയും നൂറയും അടക്കം ഭൂരിപക്ഷം പേരും ആ ബഹളത്തിനിടയിൽ ഇവരുടെ വാചകം കേട്ടില്ല. അല്ലെങ്കിൽ അവര് രണ്ടും തന്നെ ഇതിൽ ഒരു തീരുമാനം ആകിയേനെ..
പക്ഷെ അക്‌ബർ വ്യക്തമായി കേട്ടു. എന്നിട്ടും ഒരക്ഷരം മിണ്ടിയില്ല.. വഴിയിൽ കൂടി പോന്ന ആരെങ്കിലും തെറ്റ് പറഞ്ഞാൽ പോലും കേറി തിരുത്തുന്ന അക്ബറിന്റെ മുഖത്ത് നോക്കി ഈ സീസണിലെ ഏറ്റവും വൃത്തികെട്ട സംസാരം ഉണ്ടായിട്ടും അക്ബർ മിണ്ടിയില്ല.

കാരണം അക്ബറിന് അറിയാം.. ഈ വിഷയം എടുത്തിട്ടാൽ തന്റെ ഉമ്മയുടെ പേരും ഇതിലേക്ക് വലിച്ചിടേണ്ടി വരുമെന്ന്. അത് കൊണ്ട് നൈസായി അതങ്ങ് മുക്കി. സെലക്റ്റീവ് പ്രതികരണം എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ഹൗസിൽ ആര് മുക്കിയാലും ലാലേട്ടൻ എപ്പിസോഡിൽ ഇത് അങ്ങനെ വെറുതെ വിടില്ല എന്ന് പ്രതീക്ഷിക്കാം''.

മറ്റൊരു കുറിപ്പ് ഇങ്ങനെ: '' ബിഗ് ബോസ്സിൽ നിന്ന് കുടുംബത്തിൽ കയറ്റാൻ പറ്റുന്ന ഏക വ്യക്തി വേദ് ലക്ഷ്മി ചേച്ചി.. പെർഫെക്ട് വിമൻ ബിഗ്‌ബോസ് കഴിഞ്ഞു ഇറങ്ങുമ്പോൾ എല്ലാരും വീട്ടിൽ കൊണ്ട് പോണേ ഐശ്വരം കിട്ടും. അല്ല ചേച്ചിടെ വിചാരം എന്താണ് ഇവരൊക്കെ നല്ലതാണ് എന്നോ... ഇന്നലെ ഒറ്റ റീസൺ കൊണ്ട് വെറുത്തു പോയി.. ആദില നൂറ യേ പറ്റി പറഞ്ഞ സ്റ്റേറ്റ്മെന്റ് ഇവളെ കുടുംബത്തിൽ കയറ്റാൻ പറ്റൂല, സമൂഹത്തിൽ ഇറക്കാൻ പറ്റൂല... എന്തൊരു ചെറ്റ വർത്താനമാണ് ഇവര് പറയണത് മാസ്സ് ആവും കരുതിയാണോ...

അവരൊക്കെ നിന്നോട് എന്താ ചെയ്തത്? നിന്റ വീട്ടിലേക്കു വന്നോ?? മോശം സംഭവിച്ചോ?? എന്തൊരു ചീപ് ഗെയിം ആണ്. അത് കെട്ടിരിയ്ക്കാൻ കുറെ മൊണ്ണകളും.. ഇത്രേം കെട്ടി ഒന്നിന്റെ വായിന്നു ഒരക്ഷരം കഷ്ടം തന്നെ കണ്ടെസ്റ്റെന്റ്... ഒരു ആണ് പെണ്ണും തമ്മിൽ കല്യാണ കഴിച്ചാൽ മാത്രം നല്ല ജീവിതമുണ്ടാവു?? എത്രെ പേര് ഇണ്ട്?? അത് അവരുടെ ഇഷ്ടമാണ്, അവര്ക് മെൻസിനോട് അട്ട്രാക്ഷൻ തോന്നില്ല... എന്ന് കരുതി ഒട്ടു ആക്സപ്റ്റ് ആവാതെ ജീവിതമായി ജീവിക്കാനെന്നാണോ.. കഷ്ടം തന്നെ...

അവരെ ക്വാളിറ്റി എന്താണ് എന്ന് കാണുന്നുണ്ട്...നിന്നെക്കാളും മുമ്പേ അവര് ബിബിയിൽ കയറിട്ടുണ്ടേൽ അത് അവരുടെ കഴിവ് തന്നെയാണ്.... സമൂഹത്തിൽ കയറ്റാൻ പറ്റാത്തവരെ ബിബി കയറ്റോ?? ഇവിടെ ആരും പെർഫെക്ട് അല്ല.. ഇതുപോലെത്തെ ഷോയിൽ ഇതുപോലത്തെ നിലവാരമില്ലാത്ത ആൾക്കരേം, വിഷം മനസ്സിൽ കൊണ്ട് നടക്കുന്നവരോന്ന് ദയവ് ചെയ്തു കയറ്റരുത്?? അവര് ആരേം ബുദ്ധിമുട്ടിക്കാൻ പോണില്ല... പിന്നെ ഇവൾക്ക് എന്താണ്.. ഒട്ടും അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല ഈ ലക്ഷ്മിനെ വെറുത്തു. അവിടെ ഒട്ടുമിക്ക ആൾക്കാരുടെ മനസും ഇത്പോലെ ആണെന്ന് തോന്നുന്നു അത് കൊണ്ട് ആയിരിക്കും ഒന്നും പ്രതികരിക്കാത്തത്?? ലാലേട്ടൻ വരുന്ന എപ്പിസോഡിൽ എന്തായാലും ഇത് ചോദിക്കണം..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+