'ആസിഫ് അലി രാത്രി 2 മണിക്ക് ഫോൺ ചെയ്ത് സഹായം ചോദിച്ചു; വിറച്ചത് ആ നടിക്ക് മുൻപിൽ; ലാൽ പറയുന്നു
താൻ ഫോണെടുക്കാത്ത ആളാണെന്ന് ആസിഫ് അലി തന്നെ മുൻപ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഫോണെടുക്കാത്തത് കാരണം പല ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടായതായും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫോണെടുക്കാത്ത ആസിഫ് അത്യാവശ്യത്തിനായി തന്നെ വിളിച്ച കഥ പറയുകയാണ് സംവിധായകനും നടനുമായ ലാൽ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ശല്യപ്പെടുത്തുന്ന കോളുകൾ വന്നിട്ടില്ല. ഞാൻ രാത്രി കിടക്കുമ്പോൾ ഫോൺ സൈലന്റ് ആക്കുന്ന ആളല്ല. അറിയാത്ത നമ്പർ കണ്ടാൽ എടുക്കാതിരിക്കുന്ന ആളുമല്ല. ആരാണ് എപ്പോഴാണ് വിളിക്കുന്നതെന്ന് അറിയില്ല. ചിലപ്പോൾ ചിലർ അത്യാവശ്യത്തിന് വിളിക്കുമല്ലോ. ആസിഫ് അലിക്കൊരു സ്വഭാവം ഉണ്ടായിരുന്നു ഫോൺ വിളിച്ചാൽ എടുക്കില്ല. നമ്മൾ വിളിച്ചാലും എടുക്കില്ല, സൈലന്റാക്കി ഫോൺ അവിടെ വെക്കും. ഒരിക്കൽ രാത്രി രണ്ട് മണിയായപ്പോൾ ആസിഫ് ഇലി എന്നെ വിളിച്ചു. ഉമ്മാക്ക് സുഖമില്ല സൺറൈസ് ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞു. ഞാൻ വേഗം ആശുപത്രിയിൽ വിളിച്ചു കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്ത് കൊടുത്തു.

പിറ്റേന്ന് രാവിലെ ഞാൻ അവളെ വിളിച്ചു. കണ്ടോ ഇതുപോലൊരു ആവശ്യത്തിന് ഞാൻ നിന്നെ വിളിച്ചാൽ നിന്നെയെനിക്ക് കിട്ടില്ല. നീ സൈലന്റ് ആക്കിയിടും എന്ന് പറഞ്ഞു. പരസ്പരം സഹായിക്കാനായി ഇങ്ങനെ കുറേ കാര്യങ്ങളുണ്ട്. നമ്മുടെ ഏറ്റവും അടുത്ത ആള് വിളിക്കുമ്പോഴും എടുക്കാതിരുന്നാൽ മോശമല്ലേ. എന്തായാലും ഇതിന് ശേഷം അവന്റെ സ്വഭാവത്തിൽ മാറ്റം വന്നു എന്നാണ് തോന്നുന്നത്. ബുദ്ധിമുട്ടിക്കാൻ വേണ്ടിയായിരിക്കില്ല പലരും വിളിക്കുന്നത്. എന്തായാലും മോശപ്പെട്ട കാര്യത്തിന് ആരും വിളിക്കാറില്ല. ഒരാൾ ഉണ്ട്, സ്ഥിരമായി വിളിക്കും, പൊള്ളയായ വിളിയാണ്. എന്റെയൊരു കൂട്ടുകാരനുണ്ട്, അവന് കൊടുക്കാം എന്നൊക്കെ പറഞ്ഞ് ആളാവും. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ ഞാൻ വേസ്റ്റ് എന്ന് പറഞ്ഞ് സേവ് ചെയ്തു. പിന്നെ ഞാൻ എടുക്കാറില്ല.ഒരു തവണ ഇയാൾ ലൊക്കേഷനിൽ വന്നു. സാറിനെ ഇപ്പോൾ വിളിക്കുമ്പോൾ എടുക്കാറില്ലല്ലോയെന്ന് പറഞ്ഞു. ഞാൻ ആണോ ശരിയാക്കാമെന്നൊക്കെ പറഞ്ഞു, പെട്ടെന്ന് അയാൾ വീണ്ടും ഫോണിലേക്ക് വിളിച്ചപ്പോൾ അയാളുടെ പേര് വേസ്റ്റ് എന്ന് എഴുതിയത് കണ്ടു. ആകെ നാറ്റക്കേസായി. പക്ഷെ ഇപ്പോഴും അയാൾ വിളിക്കാറുണ്ട്', ലാൽ പറഞ്ഞു.
അഭിനയ ജീവിതത്തിൽ താൻ പതറിപ്പോയ സംഭവത്തെ കുറിച്ചും ലാൽ അഭിമുഖത്തിൽ സംസാരിച്ചു.
'അഭിനയിക്കുമ്പോൾ പതറിപ്പോയ സന്ദർഭം ഉണ്ടായിട്ടുണ്ട്. അവിടെ നിന്നാണ് ഞാൻ പാഠം പഠിച്ചത്. കന്മദം എന്ന സിനിമയില്‍ ഞാനും മഞ്ജു വാര്യരുമുള്ള സീനിൽ അവർ കഥാപാത്രമായി മാറുന്നത് കണ്ട് വിറച്ച് പോയിട്ടുണ്ട് ഞാൻ. കാരണം നമ്മക്ക് അവിടെ എത്താൻ പറ്റില്ല, അവർ എന്തൊരു ആർട്ടിസ്റ്റാണ് എന്ന് തോന്നിയിട്ടുണ്ട്. അതിന്റെ തലേദിവസം ലാലുമായി ഞാൻ അഭിനയിച്ചിരുന്നു. ഒരുപക്ഷെ അദ്ദേഹവുമായുള്ള അടുപ്പം കൊണ്ടായിരിക്കാം മറ്റൊന്നും തോന്നിയില്ല. അതന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ അന്ന് തീരുമാനിച്ചു, നമ്മൾ വല്ലാതെ വിട്ടുകൊടുക്കാൻ പാടില്ല. മഞ്ജു വാര്യരുമായുള്ള എന്റെ സീനിൽ എന്റെ പെർഫോമൻസ് വീക്കായതും കാണാം. പക്ഷെ അങ്ങനെ പേടിച്ചാൽ ശരിയാവില്ലെന്ന് അന്ന് ഞാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും മികച്ച നടന്‍ ഞാന്‍ തന്നെ എന്ന് തീരുമാനിച്ചങ്ങ് ഇറങ്ങി', ലാൽ പറഞ്ഞു. മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ എന്നിരെ പ്രധാന കഥാപാത്രങ്ങളാക്കി 1988 ൽ ലോഹിതദാസ് ഒരുക്കിയ ചിത്രമാണ് കൻമദം.












Click it and Unblock the Notifications