'വിദൂരതയിലേക്ക് ക്യാമറക്കണ്ണും നട്ട്'; മമ്മൂട്ടിയുടെ ചിത്രത്തെ വൈറലാക്കി ആരാധകര്‍
മലയാള സിനിമയില്‍ ഫാഷന്റെയും സ്റ്റൈലിന്റെയും മറുപേരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം എഴുപത് കടന്നെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഏത് ന്യൂജന്‍ താരങ്ങളേക്കാള്‍ വിലപിടിച്ച താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രത്യേകിച്ച് അലസ സൗന്ദര്യത്തോടെയുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.
കൈ നിറയെ സിനിമകളുമായി നില്‍ക്കുമ്പോഴാണ് അടുത്തിടെ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടത്. അതിനെതുടര്‍ന്ന് ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. രണ്ടു മാസത്തോളം സമൂഹ മാധ്യമങ്ങളില്‍ പുതിയ വിവരങ്ങള്‍ ഒന്നും പങ്കുവെച്ചിരുന്നതുമില്ല. എന്നാല്‍ വളരെ വേഗത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ നിര്‍മാതാവായ ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മമ്മൂട്ടിയുടെ ഒരു ചിത്രം ചൂടു മാറുന്നതിന് മുന്‍പ് അതിവേഗത്തില്‍ പ്രചരിക്കുകയാണ്.

'എല്ലാം അറിയുന്നവന്' എന്ന് അര്‍ത്ഥമുള്ള കാപ്ഷനോടെയാണ് നിര്‍മാതാവ് ജോര്‍ജ് മമ്മൂട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാമറയുടെ നീണ്ട ഫോക്കസ് ലെന്‍സിലൂടെ വിദൂരതയിലേക്ക് നോക്കുന്ന മമ്മൂട്ടിയുടെ പിന്‍ഭാഗമാണ് ചിത്രത്തിലുള്ളത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷര്‍ട്ടാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. കടലിന് അഭിമുഖമായി നിന്നാണ് മമ്മൂട്ടി ഫോക്കസ് ചെയ്യുന്നത്. 'രാജാവിനായി വഴിയൊരുക്കൂ' എന്നും ജോര്‍ജ് അടിക്കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി കൂടിയാണ് ഫോട്ടോഗ്രാഫി. ഏറ്റവും പുതുതായി വിപണിയിലെത്തുന്ന ക്യാമറകളെക്കുറിച്ച് വരെ നടന് അപ്ഡേറ്റഡാണ്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ അര്‍പ്പിച്ച് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'അയാള്‍ വീണ്ടും തയാറെടുക്കുകയാണ്...!' എന്നാണ് ഒരാള്‍ കുറിച്ച കമന്റ്. 'രാജാവ് തിരിച്ചെത്തി' എന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.
അടുത്തിടെ, മമ്മൂട്ടിക്കു വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഈ ഘട്ടത്തില്‍ മമ്മൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് നിരവധി ആശങ്കകളും ഓണ്‍ലൈനിലൂടെ പ്രചരിച്ചു. പിന്നീട് നടനുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ മമ്മൂട്ടിയുടെ ചികിത്സ സംബന്ധിച്ച പുതിയ അപ്ഡേറ്റുകള് പങ്കുവെച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വസമായത്.
ചികിത്സകള്‍ക്കു പോകുന്നതിന് മുന്‍പ് മമ്മൂട്ടിയുടേതായി അവസാനം ഇറങ്ങിയ ബസൂക്ക എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രായം തോല്‍ക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. തമിഴിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ഗൗതം വാസുദേവ് മേനോന് അടക്കമുള്ള പ്രമുഖ താരങ്ങളാണ് ബസൂക്കയില്‍ അണിനിരന്നത്.
നവാഗത സംവിധയകന് ജിതിന് കെ. ജോസിന്റെ 'കളങ്കാവല്‍' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും പുതുതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കില്‍ ഭ്രമയുഗം എന്ന രാജ്യാന്തര ശ്രദ്ധ നേടിയ ചിത്രത്തിനു ശേഷം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരിക്കും 'കളങ്കാവല്‍' എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചത്രത്തില്‍ നടന് വിനായകനാണ് മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് 'കളങ്കാവല്‍'. മമ്മൂട്ടി കമ്പനിയുടെ എംഡിയാണ് ജോര്‍ജ്.
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന താരനിബിഡമായ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മമ്മൂട്ടി ആരോഗ്യ പ്രശ്നങ്ങളാല്‍ ചെറിയ ഇടവേള എടുത്തത്. ചികിത്സകള്‍ക്കു ശേഷം പൂര്‍വാധികം ആരോഗ്യവാനായി ഷൂട്ടിങ് സെറ്റിലേക്കു തിരിച്ചെത്തുകയും ചെയ്തു. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വന്‍ താരനിരയുള്ള ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications