Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെച്ചുവിന്റെ വിവാഹം കഴിഞ്ഞു; ഞെട്ടലില്‍ ആരാധകർ: വെളിപ്പെടുത്തല്‍ ഒരു വർഷത്തിന് ശേഷം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലുടെ മലയാളം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് ഐശ്വര്യ ലക്ഷ്മിയെന്ന ലെച്ചു. നടിയും മോഡലുമായ ലെച്ചു നേരത്തേയും ഫോട്ടോ ഷൂട്ടുകളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യക്തമായ നിലപാടുകളാലും വ്യത്യസ്തായ മത്സര രീതികളാലും ബിഗ് ബോസ് ഷോയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ തന്റേതായ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.

നല്ല രീതിയില്‍ മത്സരിച്ച വരുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങളാല്‍ ലെച്ചുവിന് മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്. ബിഗ് ബോസിന് ശേഷം ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വിട്ടു നിന്നിരുന്ന താരം ഇപ്പോള്‍ ഒരു വെളിപ്പെടുത്തലുമായി വീണ്ടും എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു വർഷം മുമ്പ് തന്റെ വിവാഹം കഴിഞ്ഞുവെന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്. താരത്തിന്റെ വെളിപ്പെടുത്തല്‍ പ്രേക്ഷകർ ഞെട്ടലോടെയാണ് കേട്ടത്. നേരത്തെ തന്റെ കാമുകനായി ശിവജി എന്നയാളെ താരം പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് വേർപിരിയുകയും ചെയ്തു.

lechu

പങ്കാളിക്കൊപ്പം നില്‍ക്കുന്ന മനോഹരമായ ചിത്രവും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് താരം വെളിപ്പെടുത്തിയിട്ടില്ല. 'ഞാൻ ഈ ബ്യൂട്ടിഫുൾ സോളിനെ വിവാഹം ചെയ്തിട്ട് ഒരു വർഷമാകാൻ പോവുന്നു' എന്നാണ് ലെച്ചു കുറിച്ചത്.

കേരളത്തിലാണ് ജനിച്ചതെങ്കിലും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍​ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. 2018ൽ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ മനീഷയെന്ന ലെച്ചുവിന്റെ കഥാപാത്രം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ല്‍ പ്രദീപ് കാളിയപുരത്ത് സംവിധാനം ചെയ്ത സെയ്ഫ്, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്നീ ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരൈവനിലും ലച്ചു അഭിനയിച്ചിരുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം. പിന്നീട് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെയാണ് ലച്ചു സോഷ്യല്‍ മീഡിയ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിലെ എന്റെ കഥ സെഗ്മെന്റിന്റെ ഭാഗമായി 13-ാം വയസ്സില്‍ ക്രൂരമായി പീഡിക്കപ്പെട്ടത് അടക്കമുള്ള കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞിരുന്നു. വാഹനാപകടത്തില്‍ സഹോദരനെ നഷ്ടമായതോടെയാണ് വിദേശത്തേക്ക് പോയത്. അവിടെയായിരുന്നപ്പോഴാണ് ദുരനുഭവം നേരിട്ടതെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+