Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമാന നേട്ടം; ഭർത്താവിന്റെ പുതിയ വിശേഷം പങ്കുവെച്ച് ലെന, കയ്യടിച്ച് ആരാധകരും..

രാജ്യത്തിന് അഭിമാനകരമായ സ്പേയ്സ് ​ ദൗത്യമായ ​ഗ​ഗൻയാൻ മിഷനിൽ ഒരു മലയാളി ഉൾപ്പെട്ടത് എല്ലാ മലയാളികൾക്കും അഭിമാനമായ കാര്യമായിരുന്നു. പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന ​ഗ്രൂപ്പ് ക്യാപ്റ്റനാണ് മലയാളികൾക്ക് അഭിമാനമായത്. ഇതിന് പിന്നാലെയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് നടി ലെന തുറന്നുപറഞ്ഞത്. വീട്ടുകാർ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ മറ്റൊരു സന്തോഷം കൂടി പങ്കുവെയ്ക്കുകയാണ് ലെന. പ്രശാന്ത് വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രശാന്തിന്റെ കരിയറിലെ ആ നേട്ടമാണ് ലെന പങ്കുവെച്ചത്.

പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്‌പെയ്‌സ് എൻജിനീയറിങിൽ (I I S c) പ്രശാന്ത്, എം ടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച വാർത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലെന പങ്കുവെച്ചത് . ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശാന്ത് സംസാരിക്കുന്ന വീഡിയോയും ലെന കുറിപ്പിനൊപ്പം പങ്കുവെച്ചു. നിരവധി പേരാണ് പ്രശാന്തിന് ആശംസകളുമായി എത്തിയത്. വീഡിയോയിൽ ഓർബിറ്ററി മെക്കാനിക്സ് എന്ന ബഹിരാകാശ തത്വത്തെ വളരെ ലളിതമായി പ്രശാന്ത് വ്യാഖ്യാനിക്കുന്നത് കാണാം.

Actresss

ജനുവരി 17 ന് ആണ് ബെം​​ഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചാണ് ലെനയും പ്രശാന്തും വിവാഹിതരായത്. ബഹിരാകാശ ദൗത്യമായ ​ഗ​ഗൻയാനിലെ യാത്രികരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹ വാർത്ത ലെന പുറത്തുപറഞ്ഞത്. ജനുവരിയിൽ വിവാഹം കഴിഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യ സ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാ​ഗമായത് കൊണ്ടാണ് എന്നാണ് ലെന പറഞ്ഞിരുന്നത്.

2024 ജനുവരി 17 ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാ​ഗത ചടങ്ങിൽ വിവാഹിതരായി. ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭർത്താന് ഫോഴ്സസിലുള്ള വ്യക്തിയാണ്. ഭാരത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെയ്ക്കുന്ന ഒരാളെ വിവാഹം കഴിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. തികഞ്ഞ അറേഞ്ചിഡ് മാര്യേജ് ആയിരുന്നു. അദ്ദേഹം വളരെ കോൺഫിഡൻഷ്യൽ ആയിട്ടുള്ള
നാഷണൽ പ്രോഗ്രാമിന്റെ ഭാഗം ആയതുകൊണ്ടാണ് എനിക്ക് ഈ വിവരം ഇതുവരെ പുറത്ത് പറയാൻ കഴിയാതെ പോയത്, എന്നാണ് ലെന പറഞ്ഞത്.

അതേ സമയം കുറച്ച് നാളുകൾക്ക് മുൻ‌പ് ലെന രചിച്ച ദി ഓട്ടോ ബയോ​ഗ്രഫി ഓഫ് ​ഗോഡ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു, പ്രശസ്ത പ്രസാധകരായ പെൻഗ്വിൻ ബുക്ക്സ് ആണ് ലെനയുടെ പുസ്തകം പുറത്തിറക്കിയത്. ഈ പുസ്തകം ആമസോണിൽ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+