ലിയോ ഹിറ്റടിച്ചു, സൂപ്പര്‍ നായിക പട്ടം തിരിച്ചുപിടിച്ച് തൃഷ, പ്രതിഫലം വര്‍ധിപ്പിച്ചു? തുക ഇത്ര
ചെന്നൈ: തമിഴ് സിനിമയില്‍ ആധിപത്യം അവസാനിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ വീണ്ടും മുന്‍നിരയിലേക്ക് ഉയര്‍ന്ന് തൃഷ. ഇതിന് പ്രധാന കാരണം രണ്ട് ചിത്രങ്ങളാണ്. പൊന്നിയിന്‍ സെല്‍വനും, അടുത്തിടെ പുറത്തിറങ്ങിയ ലിയോയുമായിരുന്നു ഇത്. രണ്ടും ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രങ്ങളായിരുന്നു. വീണ്ടും താരസിംഹാസനത്തില് ഇരിപ്പുറപ്പിച്ചിരിക്കുകയാണ് തൃഷ. വിജയ ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും, വമ്പന്‍ ചിത്രങ്ങള്‍ ഇല്ലാത്തതായിരുന്നു തൃഷയക്ക് നിരാശ സമ്മാനിച്ചിരുന്നത്.
എന്നാല്‍ ആരാധകര്‍ക്ക് പഴയ തൃഷയെ തിരിച്ചുകിട്ടിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ലിയോയ്ക്ക് പിന്നാലെ ഉലകനായകന് കമല്‍ഹാസന്റെ തഗ് ലൈഫിലും, അജിത് കുമാറിന്റെ വിദാമുയര്ച്ചിയിലും നടി നായികയാവുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലിയോയുടെ മഹാവിജയത്തിന് പിന്നാലെ നടി പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക്.

ലിയോയില്‍ വിജയിയുടെ ഭാര്യയുടെ റോളിലാണ് തൃഷ അഭിനയിച്ചത്. ഈ പെയര്‍ സിനിമയില്‍ ഏറ്റവും പുതുമയുള്ളതായി തോന്നിയരുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു വിജയിയും തൃഷയും ഒരുമിച്ച് സ്ക്രീന്‍ പങ്കിട്ടത്. നേരത്തെ തന്നെ ഇരുവരും അഞ്ച് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ലിയോയില്‍ രണ്ട് കുട്ടികളും മാതാപിതാക്കളായിട്ടാണ് ഇവര്‍ വേഷമിട്ടത്.
അത് ചിത്രത്തില്‍ വലിയ ഇംപാക്ടാണ് കൊണ്ടുവന്നത്. ഒരു ദശാബ്ദം മുമ്പ് ഒന്നര കോടി രൂപയായിരുന്നു തൃഷയുടെ പ്രതിഫലം. എന്നാല്‍ തുടരെ വമ്പന്‍ ചിത്രങ്ങള്‍ വരികയും, വിജയമാവുകയും ചെയ്തതോടെ നടി പ്രതിഫലം ഉയര്‍ത്തി മുന്‍നിരയിലെത്തിയിരുന്നു. അതുപോലെ ലിയോയ്ക്ക് ശേഷം തൃഷ പ്രതിഫലം നാല് കോടിയായി ഉയര്‍ത്തിയെന്നാണ് കോളി സെന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പന്ത്രണ്ട് കോടിയായിട്ടാണ് തൃഷ പ്രതിഫലം ഉയര്‍ത്തിയതെന്ന് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമല്ഹാസന് ചിത്രത്തിനായിട്ടാണ് ഇത്രയും വലിയ പ്രതിഫലം നടി വാങ്ങുന്നതെന്നാണ് സൂചന. എന്നാല്‍ ലിയോയില്‍ സത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തൃഷയ്ക്ക് അഞ്ച് കോടി രൂപ പ്രതിഫലം ലഭിച്ചുവെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയിക്ക് 120 കോടിയാണ് പ്രതിഫലമായി ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രജനീകാന്തിന് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകനായി വിജയിയെ മാറ്റിയതും ലിയോയാണ്.
അതേസമയം ആസ്തിയുടെ കാര്യത്തിലും തൃഷ ദക്ഷിണേന്ത്യന്‍ നായികമാരില്‍ മുന്നിലാണ്. പത്ത് മില്യണ്‍ യുഎസ് ഡോളറാണ് നടിയുടെ ആസ്തി. 85 കോടിയാണ് നടിയുടെ ആസ്തി. നടി സാധാരണ മൂന്ന് കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. പൊന്നിയിന്‍ സെല്‍വനായി മൂന്ന് കോടിയാണ് താരം പ്രതിഫലമായി വാങ്ങിയത്.
70 ലക്ഷമാണ് നടി ഒരു പരസ്യത്തിനായി വാങ്ങുന്നത്. പത്ത് കോടിയാണ് നടിയുടെ പ്രതിവര്‍ഷ വരുമാനം. മാസത്തില്‍ 90 ലക്ഷമാണ് നടിക്ക് ലഭിക്കുന്നത്. ഏഴ് കോടിയാണ് തൃഷയുടെ ചെന്നൈയിലെ ആഡംബര വീടിന്റെ വില. ഹൈദരാബാദില്‍ ആറ് കോടിയുടെ ബംഗ്ലാവും നടിക്കുണ്ട്. മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് പോലുള്ള കാറുകളും നടിക്കുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications