ലിയോയുടെ ആദ്യ 10 മിനിറ്റ് കാണാതിരിക്കരുത്, പ്രേക്ഷകരോട് ലോകേഷ് കനകരാജ്
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലേക്കെത്തുകയാണ്. ദളപതി വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ലോകേഷ് കനകരാജിന്റെ മറ്റൊരു ട്രേഡ് മാർക്ക് ആക്ഷൻ ചിത്രമായിരിക്കുമെന്ന് മനസിലുറപ്പിച്ച് റിലീസ് ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനു മുൻപ് വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ചിത്രമായിരുന്നു മാസ്റ്റർ. ലിയോയിലൂടെ ഈ കൂട്ടുകെട്ട് കാഴ്ച്ചക്കാർക്കായി പുതുതായി എന്താണ് കരുതി വച്ചിരിക്കുന്നത് എന്ന ആകാക്ഷയിലാണ് സിനിമാ ആസ്വാദകർ.
LCU വിനെപ്പറ്റിയുള്ള ചോദ്യങ്ങളും സംശയങ്ങളും കൊണ്ട് നിറയുകയാണ് ഗൂഗിളും സോഷ്യൽ മീഡിയയും. ഹോളിവുഡ് ക്ലാസിക് ആയ എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന സിനിമ ലിയോ എടുക്കാൻ പ്രചോദനമായോ എന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ പേർ ചോദിക്കുന്നത്. അതേ സമയം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒക്ടോബർ 19 ന് തീയേറ്ററിൽ നിന്ന് ലഭിക്കും എന്ന മറുപടിയാണ് ലോകേഷ് കനകരാജ് പറയുന്നത്.

സിനിമയുടെ ആദ്യത്തെ 10 മിനിറ്റ് ഒരു കാരണവശാലും കാണാതിരിക്കരുത് എന്നും അത് തുടർന്നുള്ള സിനിമാ ആസ്വാദനത്തിന് നർണായകമാണെന്നും ലോകേഷ് കനകരാജ് പറഞ്ഞു. ഞാൻ എന്റെ പ്രേക്ഷകരോട് പറയുന്നത് സിനിമയുടെ ആദ്യ 10 മിനിറ്റ് ഒരിക്കലും കാണാതെ പോകരുതെന്നാണ്. ആയിരക്കണക്കിന് ആളുകൾ സിനിമയ്ക്ക് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ എല്ലാവരും ശാന്തമായിരുന്ന് സിനിമ കാണണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്ന് മാധ്യമങ്ങളോട് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വിജയിന്റെ ആക്ഷൻ -പാക്ക്ഡ് എന്റർടെയ്‌നറായിരിക്കുമിത് എന്നാണ് ട്രെയിലറുകളിൽ നിന്ന് വ്യക്തമാകുന്നത്. ഒന്നിലധികം ഷേഡുകളിൽ വിജയ് അഭിനയിച്ചിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് കാണാൻ സാധിക്കുന്നത്. വിജയിന്റെ ആക്ഷൻ രംഗങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ തുടങ്ങിയ ഒരു താര നിര തന്നെ ലിയോയിൽ അഭഇനയിക്കുന്നുണ്ട് . വിക്രത്തിനു ശേഷം അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും സിനിമയെ വേറിട്ടു നിർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിയ്ക്കുന്നത്.
ലോകേഷ് കനകരാജ് യൂണിവേഴ്സിലെ (LCU) മൂന്നാമത്തെ സിനിമയാണ് വരാനിരിക്കുന്നത്. കാർത്തി മുഖ്യകഥാപാത്രമായ കൈതി, കമൽഹാസൻ നായകനായ വിക്രം എന്നിവയായിരുന്നു മുൻപത്തെ ചിത്രങ്ങൾ.












Click it and Unblock the Notifications