മാസായോ ലിയോ? എല്‍സിയു കണക്ഷന്‍ ഉണ്ടോ? ഇളയദളപതി ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത് ഇങ്ങനെ
തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൈപ്പിലാണ് വിജയ് ചിത്രമായ ലിയോ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. നാല് മണി മുതല്‍ തന്നെ പലയിടത്തും ഷോ ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടില്‍ രാവിലെ 9 മണിക്ക് മാത്രമേ പടം ആരംഭിക്കൂ. ലിയോ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ? അമിതമായ ഹൈപ്പ് ലിയോയ്ക്ക് റിലീസിന് മുമ്പേ ഉണ്ടായിരുന്നു. അത് ബാധിക്കുമോ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നു.
കേരളത്തിലും ആദ്യ ഷോ നാല് മണിക്ക് തുടങ്ങിയിരുന്നു. പ്രേക്ഷകര്‍ അതി ഗംഭീര അഭിപ്രായമാണ് ലിയോയെ കുറിച്ച് പറയുന്നത്. ആദ്യ പകുതി അതിഗംഭീരമായിട്ടുണ്ടെന്നാണ് അഭിപ്രായം. വിജയ് ഇത്രയും വയലന്റായി ആക്ഷന്‍ ചെയ്തിട്ടില്ലെന്ന് നിരവധി ആരാധകരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സിലും, യുട്യൂബിലുമെല്ലാം പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെ തേടി വന്നിരിക്കുന്നത്. വിജയ് ആരാധകര്‍ അടക്കമുള്ളവര്‍ രണ്ടാം പകുതി കൂടുതല്‍ ഇമോഷന്‍സിനാണ് പ്രാധാന്യം നല്‍കിയതെന്നും, എന്നാല്‍ ക്ലൈമാക്‌സ് ഞെട്ടിച്ചുവെന്നുമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം രണ്ടാം പകുതി പതിവ് ലോകേഷ് ചിത്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ മികവിലേക്ക് ഉയര്‍ന്നില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
എന്നാല്‍ വിജയ് അടുത്തൊന്നും കാണിക്കാത്ത തരത്തിലുള്ള പ്രകടനമാണ് ഇതില്‍ എന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. ഇമോഷന്‍, ആക്ഷന്‍ രംഗങ്ങളിലെല്ലാം വിജയ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മനസ്സറിഞ്ഞുള്ള പ്രകടനം കാഴ്ച്ച വെച്ചുവെന്നാണ് അഭിപ്രായം.
ചിത്രത്തിലെ ഫ്‌ളാഷ് ബാക്ക് ഭാഗങ്ങള്‍ നന്നായി വന്നില്ലെന്നാണ് നിരൂപകര്‍ പറയുന്നത്. ബോളിവുഡിലെ ട്രേഡ് അനലിസ്റ്റും നിരൂപകനുമായ തരണ്‍ ആദര്‍ശ് പോസിറ്റീവ് റിവ്യൂവാണ് ചിത്രത്തിന് നല്‍കിയത്. ലോകേഷ് കനകരാജ് വിജയിയെ വെച്ച് ഒരുക്കിയത് മാസ്റ്റര്‍ പീസ് ആണെന്ന് അദ്ദേഹം റിവ്യൂവില്‍പറയുന്നു. മാസ് ആക്ഷനും, ഇമോഷനും ചേര്‍ന്നൊരുക്കിയ വിരുന്നാണ് ലിയോ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഈ വര്‍ഷം ഇളയദളപതി വിജയിയുടേതാണെന്നും, അര്‍ജുനും സഞ്ജയ് ദത്തും മികച്ച് നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോറം കേരളയുടെ റിവ്യൂവില്‍ മികച്ച ആദ്യ പകുതിയും,ശരാശരി രണ്ടാം പകുതിയുമെന്നുമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേസമയം പ്രേക്ഷകര്‍ കാത്തിരുന്നൊരു കാര്യത്തില്‍ ഉത്തരവും ലിയോ നല്‍കിയിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ലിയോ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിക്രം, റോളക്‌സ്, ദില്ലി, എന്നീ കഥാപാത്രങ്ങളെല്ലാം ഒരുമിച്ച് വരുമെന്നും ഇതോടെ ആരാധകര്‍ പറയുന്നുണ്ട്.ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളെ വിജയ് അവതരിപ്പിക്കുന്നുണ്ട്. ലിയോ എന്ന ഗ്യാങ്‌സ്റ്ററായും, മറ്റൊരു റോളില്‍ കുടുംബനാഥനായിട്ടുമാണ് വിജയ് വേഷമിട്ടിരിക്കുന്നത്. ഈ രണ്ട് വേഷങ്ങളെ വിജയ് മികച്ചതാക്കിയെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ലോകേഷിന്റെ തന്നെ വിക്രവും, കൈതിയും കഴിഞ്ഞേ ലിയോ വരൂ എന്നാണ് ആരാധകരുടെ അഭിപ്രായം.












Click it and Unblock the Notifications