Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോക്‌സോഫീസ് കൊടുങ്കാറ്റ്, ആദ്യ ദിനത്തില്‍ ലിയോയ്ക്ക് ബമ്പര്‍ കളക്ഷന്‍, ആഗോള തലത്തില്‍ കിട്ടിയത് ഇത്ര

ഇളയദളപതി വിജയിയുടെ ലിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് വിജയ് ആരാധകര്‍ പോസിറ്റീവ് റിവ്യൂവാണ് നല്‍കിയത്. എന്നാല്‍ രണ്ടാം പകുതി നിരവധി പേര്‍ പോരെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണം ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ആദ്യ ദിനത്തില്‍ ലിയോ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ്.

നൂറ് കോടിയാണ് ചിത്രം ലോക വ്യാപകമായി നേടിയിരിക്കുന്നത്. ഇത് തമിഴ് സിനിമയെ സംബന്ധിച്ച് റെക്കോര്‍ഡാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസായിട്ടുണ്ട്. വിജയിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ലിയോ നല്‍കിയിരിക്കുന്നത്.

vijay-leo

ട്രേഡ് അനലിസ്റ്റും നിരൂപകനുമായ രമേശ് ബാല ചിത്രം ആഗോള തലത്തില്‍ നൂറ് കോടി നേടിയതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്ന് മാത്രമായി 63 കോടി കളക്ട് ചെയ്തുവെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍. 86.92 ഒക്കുപ്പെന്‍സിയും ചിത്രം രേഖപ്പെടുത്തുന്നുണ്ട്. ലിയോ അമേരിക്കന്‍-ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റുകളില്‍ ഏറ്റവും വലിയ കളക്ഷനാണ് രേഖപ്പെടുത്തിയതെന്നും രമേശ് ബാല പറയുന്നു.

നോര്‍ത്ത് അമേരിക്കന്‍ ബോക്‌സോഫീസില്‍ ഈ വാരാന്ത്യത്തിലെ ടോപ് ഫൈവില്‍ ലിയോ ഒന്നാമത് എത്തിയെന്നും രമേശ് ബാല പറയുന്നു. 1.798707 ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത്. ഹോളിവുഡ് ചിത്രങ്ങളായ എക്‌സോര്‍സിസ്റ്റ്, സോ, ക്രിയേറ്റര്‍ എന്നിവയെ മറികടന്നാണ് ഈ നേട്ടം.

അതേസമയം നാലര ലക്ഷത്തോളം ഡോളറാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ലിയോ കളക്ട് ചെയ്തിരിക്കുന്നത്. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ഓസ്‌ട്രേലിയയില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 135 കോടിയാണ് ചിത്രം നേടിയതെന്നും അനൗദ്യോഗികമായ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിര്‍മാതാക്കള്‍ ഇതുവരെ ഔദ്യോഗികമായി കളക്ഷന്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം തമിഴ്‌നാട്ടില്‍ മുപ്പത് കോടിക്ക് മുകളിലാണ് വിജയ് ചിത്രം നേടിയിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 38 കോടിയാണ് ചിത്രം ആദ്യ ദിനം തമിഴ്‌നാട്ടില്‍ നിന്ന് നേടിയത് അജിത് കുമാറിനെയാണ് ഇക്കാര്യത്തില്‍ വിജയ് മറികടന്നത്. അജിത്തിന്റെ വലിമൈ ആദ്യ ദിനം 36 കോടിയാണ് കളക്ട് ചെയ്തത്.

ലിയോയിലൂടെ ഓപ്പണിംഗ് കിംഗായി വിജയ് മാറിയിരിക്കുകയാണ്. അതേസമയം അതിരാവിലെ ഉള്ള ഷോകള്‍ ഇല്ലാതിരുന്നത് ലിയോയുടെ ആദ്യ ദിന കളക്ഷനെ ബാധിച്ചിട്ടുണ്ട്. പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിച്ചിരുന്നെങ്കില്‍ 40 കോടിയിലേറെ ചിത്രം ഉറപ്പായും നേടുമായിരുന്നു. കേരള, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ബമ്പര്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

80 കോടി ഇന്ത്യയില്‍ നിന്നും, 50 കോടി രൂപ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ലിയോ നേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. രജനീകാന്തിന്റെ 2.0യുടെ അഞ്ച് വര്‍ഷത്തോളം നീണ്ട റെക്കോര്‍ഡാണ് വിജയ് ചിത്രത്തിന് മുന്നില്‍ വീണത്. ചിത്രം അടുത്ത ദിവസങ്ങളിലും നന്നായി കളക്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ എല്‍സിയുവിന്റെ ഭാഗമാണ് ചിത്രമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+