ലിയോയുടെ കളക്ഷന്‍ വ്യാജം? പൊന്നിയിന്‍ സെല്‍വനെ വീഴ്ത്തുമോ; യഥാര്‍ഥ കണക്കുകള്‍ ഇങ്ങനെ
ഇളയദളപതി വിജയിയുടെ ലിയോയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചിത്രം മികച്ച കളക്ഷനുമായി മുന്നേറുകയാണ്. എന്നാല്‍ കളക്ഷന്‍ വ്യാജമാണെന്ന് തിയേറ്റര്‍ ഉടമകള്‍ആരോപിക്കുന്നു. എന്നാല്‍ എത്രയാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍. ഹിന്ദിയില്‍ നിന്ന് 17.3 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. കമല്‍ഹാസന്റെ വിക്രം ഹിന്ദിയില്‍ അത്യാവശ്യം നന്നായി കളക്ഷന്‍ നേടിയതിന്റെ ഗുണവും ലിയോയ്ക്കുണ്ടായിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ ഏഴ് ദിവസം കൊണ്ട് 132 കോടിയാണ് ലിയോ നേടിയിരിക്കുന്നത്. 250 കോടിയാണ് എല്ലാ ഫോര്‍മാറ്റില്‍ നിന്നുമുള്ള ചിത്രത്തിന്റെ കളക്ഷന്‍. 158 കോടിയുമായി ജയിലറാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. 173 കോടി നേടിയ പൊന്നിയന്‍ സെല്‍വനാണ് തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം.രജനീകാന്തിന്റെ ജയിലര്‍ ആഗോള തലത്തില്‍ 600 കോടിയില്‍ അധികമാണ് നേടിയത്.

ഈ വര്‍ഷം തമിഴില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ ആഗോള തലത്തില്‍ നേടിയ ചിത്രമാണ് ജയിലര്‍. പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം 500 കോടിയില്‍ ഏറെ വേള്‍ഡ് വൈഡ് ഗ്രോസുണ്ട്. അതേസമയം ലിയോയുടെ കളക്ഷന്‍ വ്യാജമാണെന്ന് തമിഴ്‌നാട് തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ തിരുപ്പൂര്‍ സുബ്രഹ്‌മണ്യം പറയുന്നു.
ലിയോയുടെ പുറത്തെത്തുന്ന കളക്ഷന്‍ കണക്കുകള്‍ തെറ്റാണ്. യഥാര്‍ത്ഥ കണക്കെടുപ്പുകളൊന്നും നടക്കുന്നില്ല. നിര്‍മാതാവ് ലളിത് കുമാര്‍ അദ്ദേഹത്തിന് തോന്നിയത് പോലെ ചില കണക്കുകള്‍ അവതരിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിക്കല്‍ നടത്തുന്നുണ്ടെന്നും സുബ്രഹ്‌മണ്യം ആരോപിക്കുന്നു.
വിദേശ ലൊക്കേഷനുകളില്‍ വ്യാജ ബുക്കിംഗ് നടത്താന്‍ അഞ്ച് കോടിയോളം അവര്‍ പോക്കറ്റില്‍ നിന്ന് മുടക്കുകയാണ്. എന്നിട്ട് അത് യഥാര്‍ത്ഥ പ്രേക്ഷകര്‍ ബുക്ക് ചെയ്തതാണെന്ന് വിശ്വസിപ്പിക്കുന്നു. വിജയിയൂടെ പ്രീതി പിടിച്ചുപറ്റാനാണ് നിര്‍മാതാവ് ഇതെല്ലാം ചെയ്യുന്നതെന്നും തിരുപ്പൂര്‍ സുബ്രഹ്‌മണ്യം പറയുന്നു. നിര്‍മാതാക്കള്‍ ഉയര്‍ന്ന ഷെയര്‍ ആവശ്യപ്പെടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം സംഘടനയുടെ ജനറല്‍ ബോഡി യോഗം വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജയിലര്‍ക്ക് പൊന്നിയിന്‍ സെല്‍വന്റെ കളക്ഷനെ തമിഴ്‌നാട്ടില്‍ മറികടക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ഹോളിഡേ പീരീഡില്‍ ഗംഭീര കളക്ഷനാണ് നേടിയത്. അതേസമയം പൊന്നിയിന്‍ സെല്‍വനെ മറികടക്കാന്‍ ലിയോയ്ക്ക് സാധിക്കുമെന്ന് പറയാനാവില്ല. അവധിക്കാലം കഴിഞ്ഞതോടെ ചിത്രത്തിന്റെ കളക്ഷന്‍ കുറഞ്ഞിട്ടുണ്ട്. 461 കോടിയാണ് ലിയോ ആഗോള വ്യാപകമായി നേടിയതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിര്‍മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന വീക്കെന്‍ഡില്‍ ചിത്രം 500 കോടി ക്ലബില്‍ എത്തും. പൊന്നിയന്‍ സെല്‍വന്റെ ആഗോള വ്യാപകമായുള്ള കളക്ഷനെ ചിത്രം മറികടക്കും. എന്നാല്‍ രജനീകാന്തിന്റെ തന്നെ രണ്ട് ചിത്രങ്ങളെ മറികടക്കാനുള്ള സാധ്യത കുറവാണ്. ജയിലറും, 2.0യുമാണ് കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങള്‍. 2.0 ഹിന്ദിയില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരുന്നു.












Click it and Unblock the Notifications