148 കോടി കുതിച്ചു ചാടി ലിയോ , നെറ്റ്ഫ്ലിക്സ് റിലീസ് തീയതി പ്രഖ്യാപിച്ചോ ?
ഒക്ടോബർ 19 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ലോകേഷ് കനകരാജ് - വിജയ് കൂട്ട്കെട്ടിലെ ചിത്രം ലിയോ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രേക്ഷകരിൽ നിന്നും സിനിമാ നിരൂപകരിൽ നിന്നും ഒരു പോലെ മിക്സഡ് റിവ്യൂ ഉണ്ടായിട്ടും 148 കോടി ചിത്രം ബോക്‌സ് ഓഫീസിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ.

ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം 65 കോടി നേടിയാണ് ലിയോ തീയേറ്ററുകളെ ഞെട്ടിച്ചത്. രണ്ടാം ദിവസം 35 കോടിയാണ് സിനിമയുടെ കളക്ഷൻ. അതേ സമയം സിനിമ റിലീസ് ചെയ്തതിന്റെ മൂന്നാം ദിവസവും 40 കോടി കളക്ഷനുണ്ടായെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്റർടെയ്ൻമെന്റ് ട്രാക്കിങ് പോർട്ടലായ Sacnilk.com ന്റേതാണ് റിപ്പോർട്ട്. അതേ സമയം ചിത്രം ചിത്രം ഹിന്ദിയിൽ ഡബ് ചെയ്തു കൂടെ പുറത്തിറക്കിയിരുന്നെങ്കിൽ ഇതിലും വിജയം നേടുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രം ഹിന്ദിയിൽ ഡബ് ചെയ്ത് പിവിആർ, ഐനോക്‌സ്, സിനിപോളിസ് തിയേറ്ററുകളിൽ റിലീസ് ചെയ്‌തിട്ടില്ല. ഈ മൂന്ന് തീയേറ്റർ ശൃംഖലയുടെയും കരാർ പ്രകാരം ചിത്രം പുറത്തിറങ്ങി 8 ആഴ്ച്ച കഴഞ്ഞ് മാത്രമേ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധനയുണ്ട്. എന്നാൽ സിനിമ നെറ്റ്ഫ്ലിക്സിന് 120 കോടി രൂപയ്ക്ക് വില്പന ഇതിനകം നടന്നു കഴിഞ്ഞു. 4 ആഴ്ച്ചയ്ക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ ഇറക്കാനാണ് നിർമാതാക്കൾ കരാർ എഴുതിയിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ലിയോയിൽ വിജയ്ക്കൊപ്പം സഞ്ജയ് ദത്ത്, തൃഷ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, അർജുൻ സർജ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്,മഡോണ സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2021 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാസ്റ്ററിന് ശേഷം വിജയ്- ലോകേഷ് കോംബോയിൽ വരുന്ന രണ്ടാമത്തെ ചിത്രമാണിത്.
മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നിവയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. കൈതി, മാസ്റ്റർ എന്നിവയ്ക്ക് ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (എൽ സി യു) മൂന്നാമത്തെ ചിത്രവുമാണ് ലിയോ. എൽ സി യുവിന്റെ തുടർച്ചയായി ഇനി കൈതി-2 , വിക്രം-2, ലിയോ-2, റോളക്സ് സ്പിൻ ഓഫ് എന്നീ ചിത്രങ്ങളാണ് ഇറങ്ങാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications