എന്തൊരു തള്ളാണ് ഭായ്; ലിയോ ഡിസാസ്റ്റര്‍? യഥാര്‍ത്ഥ കളക്ഷന്‍ പുറത്തുവിട്ട് ട്രേഡ് അനലിസ്റ്റ്
വിജയ് ചിത്രം ലിയോയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ പ്രമുഖ ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍. ലിയോയുടെ കളക്ഷന്‍ പൂര്‍ണമായും വ്യാജമാണെന്ന് അദ്ദേഹം പറയുന്നു. തിയേറ്റര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ തിരുപ്പൂര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശരിയാണെന്നും അദ്ദേഹം പറയുന്നു. ഇതുവരെ ലിയോയ്ക്ക് ലഭിച്ച കളക്ഷന്‍ എത്രയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇതുവരെ ആഗോള തലത്തില്‍ 352.69 കോടിയാണ് ചിത്രം നേടിയതെന്ന് മനോബാല പറയുന്നു. ആദ്യ ദിനം ആഗോള തലത്തില്‍ 115.90 കോടി നേടി ചിത്രം 15ാം ദിനത്തില്‍ വെറും 1.95 കോടി മാത്രമാണ് നേടിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ലിയോ സക്‌സസ് മീറ്റിനെയും അദ്ദേഹം വിമര്‍ശിച്ചു. പതിനായിരം രൂപയ്ക്കാണ് ഈ ചടങ്ങിന്റെ ടിക്കറ്റുകള്‍ വിറ്റുപോയത്. പകല്‍കൊള്ളയാണ് നടക്കുന്നത്. ലിയോയുടെ നഷ്ടം നികത്താനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.

ഇത്രയും വലിയ തുക നല്‍കിയിട്ടും പലര്‍ക്കും സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ പോലും നല്‍കിയിട്ടില്ല. കപ്പാസിറ്റിയില്‍ അധികം ടിക്കറ്റുകള്‍ വിറ്റിട്ടുണ്ടെന്നും മനോബാല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ലിയോ ഡിസാസ്റ്ററാണെന്നും, വിജയ് നടത്തുന്നത് സക്‌സസ് മീറ്റല്ലെന്നും, ഡിസാസ്റ്റര്‍ മീറ്റാണെന്നും മനോബാല പറയുന്നു. വിജയാഘോഷ ദിവസത്തിന്റെ ദിവസം വെറും രണ്ടര കോടിയില്‍ താഴെ മാത്രമാണ് ചിത്രം നേടിയതെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലുള്ള റെക്കോര്‍ഡുകളെ തകര്‍ക്കാന്‍ ലിയോയ്ക്ക് സാധിക്കില്ലെന്നും മനോബാല ആരോപിച്ചു. അതേസമയം വിജയിക്കെതിരെ കടുത്ത ആരോപണങ്ങളാണ് മനോബാല കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഒരു ക്ലീന്‍ ഹിറ്റിന് വേണ്ടി പിആര്‍ പ്രവര്‍ത്തനം നടത്തുകയാണ് വിജയ് എന്ന് മനോബാല പറയുന്നു. ബീസ്റ്റും, വാരിസും തുടരെയുള്ള ഡിസാസ്റ്ററുകളായിരുന്നു. അതുകൊണ്ട് കുറച്ചാളുകളെ കൂട്ടുപിടിച്ച് ലിയോ നന്നായി ഓടുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമം.
എന്നാല്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. തമിഴ് സിനിമയില്‍ ഇന്നേ വരെ പ്രോക്‌സി ബുക്കിംഗുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു ഹിറ്റിന് വേണ്ടിയുള്ള ശ്രമത്തില്‍ അതും സംഭവിച്ചിരിക്കുകയാണ്. കോളിവുഡ് സിനിമാ ചരിത്രത്തില്‍ ഒരാളും കളക്ഷന്‍ 50 ശതമാനം പെരുപ്പിച്ച് കാണിച്ചിട്ടില്ല. ലിയോ നന്നായി ഓടുന്നു എന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് ഈ ശ്രമം. അവധി ദിനങ്ങള്‍ കഴിഞ്ഞതോടെ പൊതുജനം ചിത്രത്തെ തഴഞ്ഞിരിക്കുകയാണെന്നും മനോബാല ആരോപിച്ചു.
വിജയ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ മറികടക്കാനാണ്. വിജയ് ആണ് നമ്പര്‍ വണ്‍ താരമെന്ന് കാണിക്കാന്‍ വേണ്ടിയാണിത്. ഈ ഒരു ആത്മാര്‍ത്ഥത സ്‌ക്രിപ്റ്റിലും, കഥകള്‍ തെരഞ്ഞെടുക്കുന്നതിലും കാണിച്ചിരുന്നെങ്കിലും തീര്‍ച്ചയായും സിനിമകള്‍ വിജയിക്കുമായിരുന്നു. വിജയ് വെറും നോര്‍മല്‍ സ്റ്റാറാണ്. പ്രതിഫലം ഉയര്‍ത്തി, നിര്‍മാതാക്കള്‍ക്കും, വിതരണക്കാര്‍ക്കും നഷ്ടമുണ്ടാക്കുന്നതിന് പകരം ഈ നഷ്ടങ്ങള്‍ നികത്താനാണ് വിജയം തയ്യാറാവേണ്ടതെന്നും മനോബാല പറഞ്ഞു. അതേസമയം വിജയ് ചിത്രത്തിന്റെ ഷോ ആളില്ലാത്തത് കൊണ്ട് ഒഴിവാക്കിയെന്നും, റീഫണ്ടുകള്‍ നല്‍കിയെന്നും മനോബാല പറഞ്ഞു.












Click it and Unblock the Notifications