Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് പ്രതിഫലത്തില്‍ രണ്ടാമന്‍, ഒന്നാമന്‍ രജനീകാന്ത്, ലിയോയ്ക്ക് ഇളയദളപതിയുടെ പ്രതിഫലം ഇത്ര

ചെന്നൈ: തമിഴ് സിനിമയില്‍ ഒന്നാമന്‍ ആരാണെന്ന കാര്യത്തില്‍ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. ജയിലറിന് മുമ്പ് രജനീകാന്ത് ചിത്രങ്ങള്‍ തുടരെ പരാജയപ്പെട്ടിരുന്നു. ആ സമയത്ത് ഇളയദളപതി വിജയിയുടെ മോശം അഭിപ്രായം വന്ന ചിത്രങ്ങള്‍ വിജയമാവുകയും ചെയ്തിരുന്നു. ഇതോടെ വിജയ് ആണ് തമിഴ് സിനിമയില്‍ ഒന്നാമന്‍ എന്ന തരത്തില്‍ ആരാധകര്‍ പ്രചാരണം നടത്തിയിരുന്നു. ഇതില്‍ രജനി ആരാധകരും നിരാശയിലായിരുന്നു.

ചില താരങ്ങളും ഇതിനെ എതിര്‍ത്തിരുന്നു. ജയിലര്‍ പക്ഷേ തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയമായതോടെ ഈ പ്രചാരണങ്ങളെല്ലാം അവസാനിപ്പിച്ചിരുന്നു. വിജയ് ആരാധകര്‍ക്ക് മറുപടിയെന്നോണം രജനി നടത്തിയ പരാമര്‍ശങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം പ്രതിഫല കാര്യത്തിലും വിജയ്-രജനി തമ്മില്‍ വലിയ മത്സരം നടക്കുന്നുണ്ട്. എന്നാല്‍ അതിലും രജനി ഇപ്പോള്‍ വിജയിയെ വീഴ്ത്തി.

vijay-rajanikanth

നേരത്തെ ജയിലര്‍ വിജയിച്ചതോടെ നൂറ് കോടിയുടെ ചെക്ക് നിര്‍മാതാവായ കലാനിധി മാരന്‍ രജനീകാന്തിന് നല്‍കിയിരുന്നു. അതിന് മുമ്പ് പ്രതിഫലമായി 100 കോടി വേറെയും നല്‍കിയിരുന്നു. മൊത്തം 200 കോടി പ്രതിഫലം ലഭിച്ചതോടെ ദക്ഷിണേന്ത്യയില്‍ തന്നെ രജനി ഒന്നാമതെത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാമതുള്ള വിജയിയുടെ പ്രതിഫലമാണ് ഏറെ ചര്‍ച്ചയാവുന്നത്. ഇതുവരെ കേട്ടതൊന്നുമല്ല ലിയോയ്ക്കായി ഇളയദളപതി വാങ്ങിയ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.

തന്റെ സമകാലീനരായ അജിത്ത് കുമാറിനെയും, വിക്രമിനെയുമെല്ലാം വിജയ് പ്രതിഫല കാര്യത്തില്‍ മറികടന്നിരിക്കുകയാണ്. ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. തമിഴിലെ വമ്പന്‍ സംവിധായകനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ന്യൂസ് 18 റിപ്പോര്‍ട്ട് പ്രകാരം ഈ ചിത്രത്തിനായി വിജയ് വാങ്ങിയിരിക്കുന്നത് 120 കോടി പ്രതിഫലമാണ്.

ഇതിന് മുമ്പ് വിജയ് വാങ്ങിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ്. 300 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇതോടെ രജനീകാന്തിന് ശേഷം കോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനായും വിജയ് മാറിയിരിക്കുകയാണ്. ബാലതാരമായി തുടങ്ങുമ്പോള്‍ വെറും 500 രൂപയായിരുന്നു വിജയിയുടെ പ്രതിഫലം. അവിടെ നിന്നാണ് താരത്തിന്റെ വളര്‍ച്ചയെന്ന് ആരാധകര്‍ എപ്പോഴും പറയാറുമുണ്ട്.

അതേസമയം വിജയ് 2003ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഗില്ലിയിലൂടെയാണ് സൂപ്പര്‍ താരമായത്. അതിന് ശേഷമാണ് പോക്കിരി, തുപ്പാക്കി പോലുള്ള ചിത്രങ്ങള്‍ പിറന്നത്. തുപ്പാക്കിക്ക് വേണ്ടി വിജയ് പതിനഞ്ച് കോടിയായിരുന്നു പ്രതിഫലമായി വാങ്ങിയത്. അതിന് ശേഷം പതിയെ പ്രതിഫലം ഉയരുകയായിരുന്നു. മെര്‍സലിനായി 25 കോടി പ്രതിഫലം വിജയ് വാങ്ങിയിരുന്നു. അടുത്ത ചിത്രമായ സര്‍ക്കാരിന് വേണ്ടി ആ തുക 35 കോടിയാക്കി ഉയര്‍ത്തി.

അത്‌ലീ ചിത്രം ബിഗിലിന് 50 കോടിയും വിജയ് പ്രതിഫലം വാങ്ങിയത്. മാസ്റ്ററിന് വാങ്ങിയത് നൂറ് കോടിയാണ്. ബീസ്റ്റിനും 100 കോടി തന്നെയാണ് വിജയ് വാങ്ങിയത്. വാരിസിന് അത് 110 കോടിയായി ഉയര്‍ത്തി. ഇപ്പോള്‍ ലിയോയ്ക്കായി അത് 120 കോടിയാക്കിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ വിജയം വിജയിയുടെ പ്രതിഫലം ഇനിയും ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+