Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മാനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ വിജയ് പറഞ്ഞ മറുപടി; വെളിപ്പെടുത്തി ലിയോ നിർമാതാവ്

ഇപ്പോൾ ലിയോ തരം​ഗമാണ്. ദളപതി വിജയി ആരാധകർ മാത്രമല്ല സിനിമ പ്രേമികൾ മുഴുവനായും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. ലോകേഷിന്റെ മേക്കിം​ഗും ദളപതിയുടെ പ്രകടനവും കാണാൻ തിയറ്ററുകളിലേക്ക് ആളുകൾ പോയിക്കൊണ്ടിരിക്കുകയാണ്. സിനിമകൾ വൻ ഹിറ്റാകുമ്പോൾ താരങ്ങൾക്ക് സമ്മാനം കൊടുക്കുന്നത് ഇപ്പോൾ ഒരു രീതിയായിരിക്കുകയാണ്.

രണ്ട് മാസങ്ങൾക്ക് മുമ്പ് തിയറ്ററിലെത്തിയ ചിത്രമായിരുന്നു രജനീകാന്തിന്റെ ജയിലർ. വമ്പൻ വിജയമാണ് ജയിലർ നേടിയത്. നെൽസൺ ദിലീപ് കുമാർ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ചിത്രം വൻ വിജയം ആയതോടെ രജനിക്ക് ചിത്രത്തിന്റെ നിർമാതാക്കൾ ബി എം ഡബ്ല്യൂ കാർ സമ്മാനിച്ചിരുന്നു. വില കൂടിയ കാറുകൾ നെൽസണും അനിരുദ്ധിനും നൽകി.

vijay

ഇപ്പോൾ വിജയിയുടെ ലിയോ അത്തരത്തിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിനും ഇങ്ങനെ വില കൂടിയ സമ്മാനം നൽകുമോ എന്നാണ് ചിത്രത്തിന്റെ നിർമാതാവായ സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ഉടമ ലളിത് കുമാറിനോട് ചോദിക്കുന്നത്. അദ്ദേഹം ഇതിനുള്ള മറുപടിയും പറയുന്നുണ്ട്. ബി​ഹൈൻഡ് വുഡ്സ് തമിഴിനോട് ആണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

നേരത്തെ വിജയിയും ലോകേഷും ഒന്നിച്ച മാസ്റ്റർ നിർമിച്ചതും ഈ കമ്പനി ആയിരുന്നു. അന്ന് മാസ്റ്റർ വിജയം ആയപ്പോൾ തന്നെ സമ്മാനത്തെക്കുറിച്ച് വിജയിയോട് സൂചിപ്പിച്ചിരുന്നെന്നും എന്നാൽ ശമ്പളം നൽകിയല്ലോ എന്നായിരുന്നു വിജയ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

മാസ്റ്റർ വിജയിച്ചപ്പോൾ സമ്മാനം നൽകാൻ ആലോചിച്ചതാണെന്നെ ഇതേ പറ്റി വിജയ് സാറിനോട് ചോദിച്ചപ്പോൾ, ശമ്പളം തന്നല്ലോ വേറെ ഒന്നും ഇനി ആവശ്യം ഇല്ലാ എന്നായിരുന്നു മറുപടി എന്ന് അദ്ദേഹം മറുപടി നൽകി എന്നാണ് ലളിത് പറഞ്ഞത്. ലിയോയ്ക്ക് ശേഷവും അദ്ദേഹത്തോട് സമ്മാനത്തെ കുറിച്ച് ചോദിക്കും. പക്ഷേ അദ്ദേഹം അതിന് സമമ്തിക്കുമെന്ന് തോന്നുന്നില്ല, ലളിത് പറയുന്നു. ലോകേഷിനോടും ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.,

പക്ഷേ അതിന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വിജയ് സാറിനോട് മാത്രമല്ല, ലോകേഷിനോടും ചോദിക്കും", എന്നാണ് ലളിത് കുമാർ പറഞ്ഞത്.

ഒക്ടോബർ 19 ന് ആണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ റിലസീസ് ചെയ്തത്. ആരാധകർ ആഘോഷമാക്കിയാണ് സിനിമയെ സ്വീകരിച്ചത്. ആദ്യ ദിവസം തന്നെ ബോക്സ്ഓഫീസിൽ റെക്കോർ‌ഡ് തീർത്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ വിജയകരമായി മുന്നോട്ടുപോവുകയാണ്. തൃഷ, ബാബു അന്റണി, അർജുൻ സർജ, സഞ്ജയ് ദത്ത്, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+