കാജോൾ ഏത് ക്ലാസ് വരെയാണ് പഠിച്ചത്? ആലിയയുടേയും കത്രീനയുടേയും വിദ്യാഭ്യാസ യോഗ്യതയോ? അറിയാം
രാഷ്ട്രീയ നേതാക്കൾക്ക് മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന നടി കാജോളിന്റെ പരാമർശം വലിയ വിവാദത്തിനായിരുന്നു കാരണമായത്. 'വിദ്യാഭ്യാസ യോഗ്യതയില്ലാത്ത രാഷ്ട്രീയ നേതാക്കൾ നമുക്കുണ്ട്. അങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം. കാഴ്ചപ്പാടില്ലാതെ നേതാക്കന്മാരുടെ ഭരണത്തിൻകീഴിൽ ഞാൻ വന്നിട്ടുണ്ട്. വ്യത്യസ്ത കാഴ്ചപ്പാട് സ്വീകരിക്കാൻ വിദ്യാഭ്യാസം നമ്മെ പ്രാപ്തമാക്കും', എന്നായിരുന്നു നടിയുടെ വാക്കുകൾ.
ഇതോടെ താരത്തിനെതിരെ പലരും രംഗത്തെത്തി. നടിയുടെ വിദ്യാഭ്യാസ യോഗത്യത ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ചിലരുടെ വിമർശനം. എന്തായാലും ചർച്ച നടക്കുകയാണല്ലോ, കാജോളിന്റെ മാത്രമാക്കേണ്ട മറ്റ് ചില ബോളിവുഡ് നടിമാരുടെ കൂടി വിദ്യാഭ്യാസം യോഗ്യത എന്താണെന്ന് അറിയാം

കാജോൾ 16ാം വയസിലായിരുന്നു സിനിമയിലേക്ക് എത്തിയത്. രാഹുൽ രവൈലയുട ബേഗുഡിയായിരുന്നു കാജോളിന്റെ ആദ്യ സിനിമ. സ്കൂൾ വെക്കേഷൻ കഴിഞ്ഞ് വീണ്ടും പഠനം തുടരാമെന്ന് താരം ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. തുടരെ തുടരെ മികച്ച ചിത്രങ്ങൾ ലഭിച്ചത് കൊണ്ട് കൂടിയായിരുന്നു ഇത്.
കരിഷ്മ കപൂർ-90 കളിൽ യുവാക്കൾക്കിടയിൽ തരംഗമായിരുന്ന താരമായിരുന്നു കരിഷ്മ കപൂർ.കരിഷ്മയുടെ പൂച്ചകണ്ണുകൾക്കായിരുന്ന ആരാധകർ ഏറെയും. നടൻ ഗോവിന്ദയ്ക്കൊപ്പമുളള താരത്തിന്റെ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയെങ്കിലും കരിഷ്മ കോളേജിൽ ചേർന്നിരുന്നു. മുംബയിലെ സോഫിയ കോളേജിലായിരുന്നു പഠിച്ചത്. എന്നാൽ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല.
കങ്കണ റണൗത്ത്-ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായ കങ്കണ മോഡലിംഗ് രംഗത്തൂടെയായിരുന്നു സിനിമയിൽ എത്തിയത്. മോഡലിംഗിൽ താത്പര്യം മൂത്ത കങ്കണ വീട് ഉപേക്ഷിച്ച് ദില്ലിയിലേക്ക് ചേക്കേറുകയായിരുന്നു. ഡൽഹിയിലാണ് അവർ തന്റെ കരിയർ കെട്ടിപടുത്തത്. പിന്നീട് സിനിമയിൽ അവസരം ലഭിച്ചതോടെ അവർ മുംബൈയിലേക്ക് ചേക്കേറി. ഹിമാചലിലെ ഒരു കുഗ്രാമത്തിലാണ് താൻ ജനിച്ചതെന്നും വലിയ വിദ്യാഭ്യാസം നേടാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും താരം തന്നെ വെളിപ്പെടുത്തിയിരുന്നു. കങ്കണയ്ക്ക് 12ാം ക്ലാസ് വിദ്യാഭ്യാസമാണ് ഉള്ളത്.
കത്രീന കെയ്ഫ്-ബോളിവുഡിൽ വളരെ പെട്ടെന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കത്രീന കെയ്ഫ്. വളരെ ചെറുപ്പത്തിൽ തന്നെ മോഡലിംഗിൽ അവർ സജീവമായിരുന്നു. താരത്തിന്റെ മാതാപിതാക്കൾ വിവാഹമോചിതരായതിനാൽ അമ്മയ്ക്കൊപ്പമായിരുന്നു കത്രീനയും സഹോദരങ്ങളും കഴിഞ്ഞിരുന്നു. സാമൂഹ്യ സേവനത്തിൽ സജീവമായിരുന്നു കത്രീനയുടെ അമ്മ. അതിനാൽ കുടുംബത്തിന് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പലപ്പോഴും യാത്ര ചെയ്യേണ്ടതായി വന്നിരുന്നു. അതിനാൽ സ്കൂളിൽ പോയി പഠിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. അധ്യാപകർ വീട്ടിലെത്തിയായിരുന്നു കത്രീനയെ പഠിപ്പിച്ചിരുന്നത്.
ആലിയ ബട്ട്- വളരെ ചെറുപ്പത്തിൽ തന്നെ സിനിമാ മോഹം പുലർത്തിയിരുന്ന ആലിയ ബട്ടിന് പഠനത്തോട് താത്പര്യം ഉണ്ടായിരുന്നില്ല. ജമ്‌നാബായി നർസി സ്‌കൂളിലായിരുന്നു താരം പഠിച്ചത്. പിന്നീട് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് സിനിമയിൽ സജീവമായി.71 ശതമാനം മാർക്കോടെയാണ് ആലിയ പത്താം ക്ലാസ് പരീക്ഷ പാസായത്.












Click it and Unblock the Notifications