Get Updates
Get notified of breaking news, exclusive insights, and must-see stories!

സാരിയുടുക്കുമ്പോള്‍ വയറൊക്കെ കണ്ടെന്നു വരാം, അത് സ്ത്രീ സൗന്ദര്യമാണ്: ചൈത്ര

വിറ്റ്‌നെസ് എന്ന ചിത്രത്തിലൂടെ മലയാള സിനമാലോകത്തേക്ക് എത്തിയ താരമാണ് ചൈത്ര പ്രവീണെന്ന കോഴിക്കോട്ടുകാരി. അഭിനയത്തിന് പുറമെ മോഡല്‍, യോഗ ട്രെയിനർ എന്നീ രംഗത്തും തന്റേതായ കഴിവുകള്‍ തെളിയിച്ച താരമാണ് ചൈത്ര. താരത്തിന്റെതായി ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്) യാണ്. എല്ലാത്തിനും ഒരു ഉപരി ദന്തിസ്റ്റ് കൂടിയാണ് താരം.

എല്‍എല്‍ബിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ചൈത്ര ധരിച്ച സാരി എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത്. 'ബ്ലൗസ് ഇടാതെ സാരി മാത്രം ഉടുത്ത് വന്നു, ബ്ലൗസ് ഇടാന്‍ മറന്നതാണോ, കോഴിക്കോടുകാരെ പറയിപ്പിച്ചു' എന്ന തരത്തിലൊക്കെയായിരുന്നു വിമർശനം.

chaithra-praveen-

എന്നാല്‍ ഇപ്പോഴിതാ ഇത്തരം വിമർശനങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് താരം. വൈറലാകാൻ വേണ്ടി മനഃപൂർവം ധരിച്ചതല്ല ആ സാരിയെന്നാണ് യൂട്യൂബ് ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ ചൈത്ര പറയുന്നത്. തന്റെ അമ്മയുടെ സാരിയും ബ്ലൗസുമായിരുന്നു അന്ന് ധരിച്ചതെന്നും താരം കൂട്ടിച്ചേർക്കുന്നു.

കോഴിക്കോടിനെ ഏറെ സ്നേഹിക്കുന്ന തന്നെ 'കോഴിക്കോടുകാരി എന്ന് പറയുന്നത് അപമാനമാണെന്ന' കമന്റുകൾ ഏറെ വേദനിപ്പിച്ചു. ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാൻ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി.

ആ സാരി ധരിച്ചതിന് ശേഷം ഞാന്‍ അമ്മയെ വിളിച്ചിരുന്നു. 'കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്' എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ പരിപാടിയിലേക്ക് പോകുന്നത്. എന്നാല്‍ നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ അല്ല പ്രേക്ഷകർ നമ്മളെ കണ്ടിട്ടുള്ളത്. ആദ്യം വീഡിയോ വന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് എന്റെ ചിരി കൊള്ളാമായിരുന്നോ, ഞാന്‍ സുന്ദരിയാണോ എന്നൊക്കെയാണ്. ഡ്രസ്സില്‍ കുഴപ്പമുള്ളതായി തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.

കമന്റ് ചെയ്യുന്നവരേയും ഒന്നും പറയുന്നില്ല. അവരുടെ കോണില്‍ നിന്ന് നോക്കുമ്പോഴും ശരിയാണ്. എന്തായാലും അതുകൊണ്ട് എനിക്ക് നേട്ടമാണ് ഉണ്ടായാത്.നമ്മള്‍ മോശമല്ലാത്ത ഡ്രസ് ധരിച്ചാലും ആളുകള്‍ ചൂഴ്ന്ന് നോക്കുന്നതിനെ ഒന്നും പറയാന്‍ പറ്റില്ലല്ലോ. പുരുഷന്‍മാർ മാത്രമല്ല, സ്ത്രീകളും അതുപോലത്തെ കമന്റുകളിട്ടുണ്ട്.

എനിക്കും എന്റെ വീട്ടുകാർക്ക് ഒക്കെയാണെങ്കില്‍ കമന്റിടുന്നതില്‍ എനിക്ക് പ്രശ്നമില്ല. എന്നായിരിക്കും ഈ വീഡിയോ വീട്ടില്‍ എന്തുകയെന്ന പേടി എനിക്കുണ്ടായിരുന്നു. അവർ പോസിറ്റിവായും നെഗറ്റീവായിട്ടും പറഞ്ഞില്ല. എനിക്ക് വിഷമം ഉണ്ടെന്ന് അവർക്ക് അറിയുമായിരിക്കും.

ഈ വസ്ത്രം വൈറലാകുമെന്നൊന്നും വിചാരിച്ചിരുന്നില്ല. ഏത് പരിപാടിയിലേക്ക് പോകുമ്പോഴും ഏറ്റവും ബ്യൂട്ടിഫുള്‍ ആയിരിക്കണമെന്നാണ് കരുതുക. എവിടെ ആണെങ്കിലും ആത്മവിശ്വാസത്തോടെ ഇരിക്കണം എന്നുള്ളതാണ് പ്രധാനം. ഡാന്‍സ് വലിയ ഇഷ്ടമാണ്, അപ്പോള്‍ സാരിയോണോ ഉടുത്തത് എന്നൊന്നും നോക്കില്ല. അന്നും പാട്ട് കേട്ടപ്പോള്‍ ഡാന്‍സ് കളിച്ചു. അവിടെയാണ് എല്ലാം കൈവിട്ട് പോയത്.

ക്ലീവേജ് കാണിക്കുന്നതും പൊക്കിള്‍ കാണിക്കുന്നതൊന്നും എനിക്ക് പ്രശ്നമുള്ള കാര്യമല്ല. സാരിയാണ് ഇഷ്ടമുള്ള വേഷം. സാരിയുടുക്കുമ്പോള്‍ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം. അത് സ്ത്രീ സൗന്ദര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയല്ലോ. സ്ത്രീ സൗന്ദര്യം എക്സ്പ്രസ് ചെയ്യാനുള്ള വഴികളാണ് അതെല്ലാം. അതിലൊരു തെറ്റും എനിക്ക് തോന്നിയിട്ടില്ലെന്നും ചൈത്ര പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+