ഇത് ഭൂലോകം ഇളക്കിയ 'കള്ളിയങ്കാട്ട് നീലി'; മാന്ത്രിക ചെപ്പ് തുറന്ന് ലോക, പഴയ നീലിക്കഥകള്
ഓണാവധി കഴിഞ്ഞ് സ്കൂളും കോളേജും ഒക്കെ തുറന്നിട്ടും ലോക കാണാന്‍ തീയേറ്ററുകളില്‍ ഇപ്പോഴും തിരക്കാണ്. കേരളത്തിന് പുറത്തും സിനിമ വലിയ ഹിറ്റാണ്. 100 കോടി ക്ലബിലെത്തുന്ന ആദ്യ നായികാകേന്ദ്രീകൃത ചിത്രമെന്ന ഖ്യാതിയും പ്രൊഡക്ഷന്‍ മികവിന്റെ പ്രശസ്തിയും എല്ലാം ലോകയുടെ നേട്ടത്തിന് കൂടുതല്‍ ചാരുത നല്കുന്നു.
കള്ളിയങ്കാട്ട് നീലിയെന്ന പഴംകഥകളിലെ യക്ഷിക്ക് പുതിയ രൂപവും ഭാവവും നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമായിരിക്കുന്നു. കള്ളിയങ്കാട്ട് നീലി എന്നത് ശരാശരി മലയാളിക്ക് യക്ഷിയുടെ പര്യായമാണ്. നീലിയുടെ കഥകള്‍ക്ക് പല പതിപ്പുകളും ഭേദങ്ങളുമുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവവും പീഡനവും താങ്ങാനാകാതെ പോയ പാവം പെണ്ണൊരുത്തി പ്രതികാരദാഹിയായി മാറി. അതായിരുന്നു നീലി . വെറ്റില ചവക്കാന്‍ ചുണ്ണാമ്പ് തേച്ചെത്തി പുരുഷന്മാരുടെ രക്തം കുടിക്കുന്ന നീലി. പേടിസ്വപ്നം മാത്രമായിരുന്നില്ല നീലി. പറഞ്ഞ് പറഞ്ഞ് വന്ന കഥകളിലൂടെ നീലി ചെറുത്തുനില്പിന്റേയും പ്രതിരോധത്തിന്റെയും പേരുമായി.

ഇതിന് മുമ്പും നീലി സിനിമയിലെ കഥാപാത്രമായിട്ടുണ്ട്. ഇപ്പോഴത്തെ പോലെ സ്വന്തം നിലക്കോ നായികയായോ അല്ലെന്ന് മാത്രം. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രങ്ങളിലൂടെയാണ് നീലി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കാരണം കത്തനാരാണ് നീലിയെ തളച്ചതെന്നും നാട്ടുകാരുടെ പേടി മാറ്റിയതെന്നുമാണല്ലോ കഥ. അല്ലെങ്കിലും അതങ്ങനെയാണല്ലോ. നായകന്മാരുടെ വീരസാഹസത്തിനാണല്ലോ പ്രാധാന്യം. 1966മുതല്‍ അതങ്ങനെ തന്നെ. അതിനൊരു മാറ്റം വന്നത് ഇപ്പോള്‍ 2025ല്‍.
1966ലാണ് മലയാളത്തിലെ ശ്രദ്ധേയമായ കത്തനാര് സിനിമ വരുന്നത്. പേര് കടമറ്റത്തച്ചന്. ഫാദര്‍ ജോര്‍ജ് തര്യനായിരുന്നു നിര്‍മാണം. സംവിധാനത്തില്‍ അദ്ദേഹത്തിനൊപ്പം കെ. ആര്. നമ്പ്യാരും ചേര്‍ന്നു. മലയാളത്തിലെ ആദ്യ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന തിക്കുറിശ്ശി സുകുമാരന്‍നായരായിരുന്നു ടൈറ്റില്‍ കഥാപാത്രം. സ്ത്രീവേഷങ്ങളില്‍ രാജശ്രീ നായര്‍,പ്രിയംവദ, സുകുമാരി തുടങ്ങിയവര്‍. പിന്നീട് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ പ്രേംനസീര്‍ കത്തനാരുടെ വേഷത്തിലെത്തി. 1984ലായിരുന്നു അത്. എന്‍ പി സുരേഷ് ആയിരുന്നു സംവിധാനവും നിര്‍മാണവും . ആ സിനിമയില്‍ നീലിയായത് ശ്രീവിദ്യ. രണ്ടിലും ആളുകളെ പേടിപ്പിച്ച നീലിയെ തലയില്‍ ആണിയടിച്ച് കത്തനാരച്ചന് തളച്ചതാണ് കഥ.
പിന്നെ കത്തനാരിലൂടെ നീലി ചര്‍ച്ചയായത് പതിറ്റാണ്ടുകള്‍ക്കിപ്പുറം ടിവി പരമ്പരയിലൂടെയാണ്. 2004ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കടമറ്റത്ത് കത്തനാര് എന്ന പരമ്പരയില്‍ ആദ്യ കഥ കള്ളിയങ്കാട്ട് നീലിയുടേതായിരുന്നു. 20ലധികം എപ്പിസോഡുകളിലൂടെയാണ് ചില പൊടിപ്പും തൊങ്ങലും പരിഷ്കാരങ്ങളുമെല്ലാമായി നീലിയുടെ കഥ പറഞ്ഞത്. സുകന്യയായിരുന്നു നീലിയായി എത്തിയത്. വേഷപ്പകര്‍ച്ചകളായി സുവര്‍ണ മാത്യുവും കെ ജി ദേവകിയമ്മയും. പ്രകാശ് പോളായിരുന്നു കത്തനാരായത്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ആ പരമ്പരക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും ആവര്‍ത്തന സംപ്രേഷണമൂല്യമുണ്ട്.
പറഞ്ഞ് വന്നത്, നീലി ഇതാദ്യമായല്ല നമ്മുടെ വര്‍ത്തമാനങ്ങളിലും പറഞ്ഞ് കേട്ട കഥകളിലും എത്തുന്നത്. പക്ഷേ വര്‍ത്തമാനകാലത്ത്, കൊറിയന്‍ സീരീസുകളിലൂടെ ഗോബ്ളിന്‍ എന്ന ചാത്തനെയും ഗ്രിം റീപ്പര്‍ എന്ന നരകദൂതനെും സോംബി എന്ന വേതാളങ്ങളെയും പരിചയമുള്ള, എന്നാല്‍ നമ്മുടെ നാട്ടിലെ ഐതിഹ്യങ്ങളെ കുറിച്ച് വലിയ പിടിയില്ലാത്ത കൗമാരങ്ങളെയും യുവാക്കളെയും അതിനെ കുറിച്ച് അന്വേഷിക്കാന്‍ തത്പരരാക്കി എന്നതാണ് ലോകയുടെ ഏറ്റവും വലിയ വിജയം .നിറപ്പകിട്ടുള്ള കഥാപരിസരങ്ങള്‍ നമ്മുടെ ഭൂതകാലത്തുണ്ടെന്ന് ചര്‍ച്ചയാക്കിയതാണ് ലോകയുടെ സംഭാവന. അന്ധവിശ്വാസങ്ങളെ കുറിച്ചല്ല പറയുന്നത്, പഴംകഥകളെ കുറിച്ചാണ്. അത്തരം കഥകള്‍ തരുന്ന അപാരമായ ഭാവനാസാധ്യതകളെ കുറിച്ചാണ്. ആ ലോകമാണ് തീയേറ്ററുകളില്‍ ആളുകളെ ആകര്‍ഷിക്കുന്നത്.
വാല്‍ക്കഷ്ണം: കള്ളിയങ്കാട്ട് നീലി എന്ന പേരില്‍ സിനിമ വന്നിട്ടുണ്ട്. 1979ല്‍. ജയഭാരതിയായിരുന്നു നായിക. നീലിയുടെ ഐതിഹ്യം പശ്ചാത്തലമാകുന്ന സിനിമയാണത്. അല്ലാതെ ഐതിഹ്യമായിരുന്നില്ല പ്രമേയം. നീലിയുടെ കഥ കൊള്ളസംഘം ആയുധമാക്കുന്നതും വേര്‍പിരിഞ്ഞ സഹോദരിമാര്‍ വീണ്ടും കണ്ടുമുട്ടുന്നതും മാനസികാഘാതവും എല്ലാം കോര്‍ത്തിണക്കിയുള്ള ആക്ഷന്‍ സെന്റിമെന്റ് ത്രില്ലര്‍ കോംബോ ആയിരുന്നു ആ സിനിമ. ജഗതി എന്‍ കെ ആചാരി രചിച്ച് എം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത സിനിമയില്‍ നായകനായത് മധു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications