Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് കാരണം കാവ്യ മാധവന്റെ മനസിൽ എനിക്കൊരു സോഫ്റ്റ് കോർണർ ഉണ്ട്, മീനാക്ഷി ദിലീപിനെ കുറിച്ചും മാധവ് സുരേഷ്

കൊച്ചി; 'നടി കാവ്യ മാധവൻ സുരേഷ് ഗോപിയുടെ മകൻ മാധവിനെ കുറിച്ച് പറഞ്ഞൊരു വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തിടെ വീണ്ടും വൈറലായിരുന്നു. മാധവ് കുഞ്ഞായിരിക്കുമ്പോൾ തന്നോട് വന്ന് സംസാരിച്ചതിനെ കുറിച്ചാണ് കാവ്യ പറഞ്ഞത്. ഇപ്പോഴിതാ കുട്ടിക്കാലത്ത് അങ്ങനെ മിണ്ടിയത് കാരണം കാവ്യയുടെ മനസിൽ തനിക്ക് സോഫ്റ്റ് കോർണർ ഉണ്ടെന്ന് പറയുകയാണ് മാധവ് സുരേഷ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ജെഎസ്കെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ മറുപടിയിലാണ് പ്രതികരണം. വായിക്കാം

' അത് കാരണം എനിക്ക് കാവ്യചേച്ചിയുടെ മനസിൽ എനിക്ക് പ്രത്യേക സോഫ്റ് കോർണർ ഉണ്ട്. ഞാൻ ഫസ്റ്റ് ഒരു ഫാൻ ആകുന്ന നടൻ എന്നത് ദിലീപ് അങ്കിളാണ് നാലോ അഞ്ചോ വയസുള്ളപ്പോൾ ആണ് സിഐഡി മൂസ ഇറങ്ങുന്നത്. തുടർച്ചയായി ആ സിനിമ കാണുകയായിരുന്നു. എനിക്ക് ഒട്ടും ബോറഡിക്കുമായിരുന്നില്ല. ഇപ്പോഴും ആ സിനിമ എനിക്ക് കാണാനാകും. പിന്നെ എന്റെ അഭിപ്രായത്തിൽ ദിലീപ് അങ്കിൾ വളരെ വേഴ്സറ്റൈൽ ആക്ടർ ആണ്.ഏത് റെയ്ഞ്ചിലുള്ള റോളും ഏത് ടൈപ്പിലുള്ള റോളും വൃത്തിയായി ചെയ്യുന്ന വ്യക്തിയാണ് ദിലീപ്, ഇന്നും.

madhavsureshmeenakshi-1

എത്രത്തോളം ആളുകൾക്ക് അറിയുമെന്ന് അറിയില്ല. 34 ഹിറ്റുകളാണ് അദ്ദേഹം ബാക്ക് ടു ബാക്ക് നൽകിയിട്ടുള്ളത്. ബ്ലോക് ബസ്റ്റർ ലിസ്റ്റിൽ പ്രോഫിറ്റ് സെയിൽ പോയ 34 ഹിറ്റുകൾ. എന്റെ അച്ഛൻ ചെയ്തത് 11 ആണ്. മറ്റ് സൂപ്പർ സ്റ്റാറുകൾ പത്തിനും പന്ത്രണ്ടിനുമിടക്കാണ്.

കാവ്യ ചേച്ചിയുമായി ഞാൻ അധികം സമയം ചെലവഴിച്ചിട്ടില്ല. എന്നാലും എപ്പോൾ കണ്ടാലും ഇതിനൊരു കുത്ത് കിട്ടും. അവർ മാത്രമായിട്ടല്ല, ഒരു സെലിബ്രിറ്റി ഫാമിലി എന്ന് പറയുകയാണെങ്കിൽ ചക്കി ചേച്ചിയും കണ്ണൻ ചേട്ടനുമായും
ജയറാം അങ്കിളുമായും അശ്വതി അപ്പച്ചിയുമായും എനിക്ക് അടുത്ത ബന്ധമുണ്ട്.

ദുൽഖറുമായി ആദ്യം സംസാരിക്കുന്നത് ജെഎസ്കെ ചെയ്യുന്ന സമയത്താണ്. മമ്മൂക്ക അങ്കിളിന്റെ അനുഗ്രഹം വാങ്ങി, ഇക്കയെ വിളിച്ചുപറഞ്ഞു , രാജു ചേട്ടൻ, ടൊവി ചേട്ടൻ എല്ലാവരേയും വിളിച്ചു പറഞ്ഞു. കുട്ടിക്കാലം തൊട്ട് പറയാനാണെങ്കിൽ ദിലീപ് അങ്കിളുമായാണ് ബന്ധം.

അതേസമയം സിനിമ കുടുംബ ബന്ധങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ചത് ജയറാം അങ്കിളിന്റെ കുടുംബത്തിനൊപ്പമാണ്. അശ്വതി അപ്പച്ചി എന്നാണ് ഞാൻ വിളിക്കുന്നത്. അച്ഛന്റെ പെങ്ങളെ പോലെയാണ്. എപ്പോഴും ബന്ധപ്പെടാറില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ രണ്ട് കുടുംബങ്ങളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും താങ്ങായി നിൽക്കാറുണ്ട്', മാധവ് സുരേഷ് പറഞ്ഞു.

ദിലീപിന്റെ മകൾ മീനാക്ഷിയെ ചേർത്ത് ഉയരുന്ന ഗോസിപ്പുകളോടും മാധവ് പ്രതികരിച്ചു. മീനാക്ഷിയെ ഞാൻ എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നതെന്ന് മാധവ് തമാശാരൂപേണ പറഞ്ഞു. 'ഗോസിപ്പുകളെ കുറിച്ചൊക്കെ ഞങ്ങൾ തമാശ പറയും. ഞാൻ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ കഴിയുന്ന ആളാണ് മീനാക്ഷി. എന്റെ വളരെ അടുത്ത സുഹൃത്താണ്. ഒരു കാമിങ് എൻവയേൺമെന്റ് തോന്നിയിട്ടുള്ള വ്യക്തിയാണ്. പക്ഷെ ഞാൻ അങ്ങനെയല്ല.

മീനാക്ഷിയുമായി ചേർത്തുള്ള വാർത്തകൾ എന്റർടെയിൻമെന്റ് വാല്യുക്ക് വേണ്ടിയാണ്. ദിലീപിന്റെ മകൾ സുരേഷ് ഗോപിയുടെ മകൻ, കണക്ടാക്കുക, അവൾക്കും എനിക്കും 25 വയസ്, ഇതൊക്കെ കണക്ടാക്കുമ്പോൾ വർക്കാവുമല്ലോ', മാധവ് പറഞ്ഞു. മീനാക്ഷി തന്റെ അടുത്ത കൂട്ടുകാരിയാണെന്ന് മുൻപ് മാധവന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചേർത്ത് അഭ്യൂഹങ്ങൾ ഉയർന്നത്. അതേസമയം ഇത്തരം അഭ്യൂഹങ്ങളോടൊന്നും മീനാക്ഷി പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+