'ഇയാളാണ് എന്റെ ലോകം, ഈ ചിരിയാണ് എനിക്ക് പ്രകാശം നൽകുന്നത്'; സെലിന്റെ ചിത്രങ്ങൾ പങ്കിട്ട് മാധവ് സുരേഷ്
നടിയും സുഹൃത്തുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ അറിയിച്ച് നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള വ്യക്തിയെ കുറിച്ചാണ് തന്റെ കുറിപ്പെന്നും സെലിൻ തന്നെ സംബന്ധിച്ച് തന്റെ ലോകം തന്നെയാണെന്നും മാധവ് കുറിക്കുന്നു. മാധവിന്റെ വാക്കുകൾ ഇങ്ങനെ
'ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷൽ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു (അൽപം വൈകിയെങ്കിലും),പക്ഷെ എന്നെ സംബന്ധിച്ച് അവർ എന്റെ ലോകമാണ്. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം ഉറച്ച് നിന്നയാളാണ്. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ പോരായ്മകൾ മനസ്സിലാക്കുകയും അവയെല്ലാം പരിഹരിച്ച് ഞാൻ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഈ പുഞ്ചിരിയാണ് എന്റെ ഓരോ ദിവസത്തേയും പ്രകാശിപ്പിക്കുന്നത്, ആ ശബ്ദം എന്റെ കാതുകളിൽ സംഗീതം പോലെ മുഴങ്ങുകയാണ്, ആ സാന്നിധ്യം എനിക്ക് അളവറ്റ ഊർജം നൽകുന്നു,

ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എന്റെ ജീവിതത്തിലെ വെളിച്ചമായി ആ വ്യക്തി മാറിയിരിക്കുന്നു. ജന്മദിനാശംസകൾ, സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി ,നിന്റെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം, അന്ന് ഞാൻ നിന്നോട് പറയും, 'നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു'വെന്ന്. നീ എങ്ങനെയാണോ അതുപോലെ തന്നെ മനോഹരമായി തുടരുക. ആളുകളെ വിശ്വസിക്കാൻ എന്നെ വീണ്ടും പഠിപ്പിച്ചതിന് നന്ദി', മാധവ് കുറിച്ചു.
നേരത്തേയും സെലിന്റെ ചിത്രങ്ങൾ മാധവ് പങ്കുവെച്ചിട്ടുണ്ട്. 'എന്റെ പ്രിയപ്പെട്ട 'ഹോമിയെ' പരിചയപ്പെടുത്തുന്നു' എന്നായിരുന്നു സെലിനൊപ്പമുള്ള മറ്റൊരു ചിത്രത്തിനു മാധവ് അന്നു നൽകിയ തലക്കെട്ട്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതേസമയം പുതിയ ചിത്രത്തിന് താഴെ നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിക്കുന്നത്.
2018ൽ പുറത്തിറങ്ങിയ 'രണം' എന്ന ചിത്രത്തിലൂടെയാണ് സെലിൻ ജോസഫ് സിനിമയിലെത്തിയത്. കാനഡയിൽ ജനിച്ചു വളര്‍ന്ന സെലിൻ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി ഊഴം എന്ന സിനിമയിൽ നേരത്തെ പ്രവർത്തിച്ചിരുന്നു. വരനെ ആവശ്യമുണ്ടെന്ന് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ താരമാണ് മാധവ് സുരേഷ്. ജെഎസ്കെ എന്ന പുതിയ സുരേഷ് ഗോപി ചിത്രത്തിലും മാധവ് അഭിനയിക്കുന്നുണ്ട്.












Click it and Unblock the Notifications