ദൂരദര്‍ശനിലെ ഷോ ഒറ്റ എപ്പിസോഡ് മാത്രം, ആദ്യ ചിത്രം ഫ്‌ളോപ്പ്, മാധുരി ദീക്ഷിതിന്റെ ആരുമറിയാത്ത ജീവിതം
നടി മാധുരി ദീക്ഷിതിനെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ബോളിവുഡിലെ അവസാന സൂപ്പര്‍ നായികയെന്ന് പറയാം. സ്വന്തം ഇമേജില്‍ സിനിമകള്‍ ജയിപ്പിക്കാനും, സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രതിഫലവും വാങ്ങിയിരുന്ന നടിയായിരുന്നു മാധുരി. സല്‍മാന്‍ ഖാനേക്കാള്‍ കൂടുതല്‍ പ്രതിഫലം മാധുരി ഒരിക്കല്‍ വാങ്ങിയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിസ്സംശയം പറയാം, ഇന്ത്യന്‍ സിനിമ സംഭാവന ചെയ്ത ഏറ്റവും മികച്ച നടിമാരില്‍ ഒരാളായിരുന്നു മാധുരി. എന്നാല്‍ മാധുരിയുടെ സൂപ്പര്‍ താര പദവിയിലേക്കുള്ള യാത്ര ഒട്ടം എളുപ്പമായിരുന്നില്ല. കഴിവുകള്‍ ഒരുപാടുണ്ടായിട്ടും കഷ്ടപ്പാടുകള്‍ നിരവധിയായിരുന്നു. ഒരു സിനിമ ലഭിക്കാനും, മറ്റുമായിരുന്നു ഒരുപാട് ബുദ്ധിമുട്ടിയിരുന്നു മാധുരി. മാധുരി തന്റെ കരിയര്‍ ആദ്യം ആരംഭിക്കാന്‍ നോക്കിയത് ടിവിയിലാണ്. എന്നാല്‍ അവിടെ നിന്നും കടുത്ത അവഗണനയാണ് നടി നേരിട്ടത്.

ബോളിവുഡില്‍ അരങ്ങേറുന്നതിന് മുമ്പായിരുന്നു ഇത്. മാധുരി ദൂരദര്‍ശനിലെ ഒരു ഷോയിലായിരുന്നു അഭിനയിച്ചത്. ബോംബെ മേരി ഹേ എന്നായിരുന്നു ഈ ടിവി ഷോയുടെ പേര്. ഇതിന്റെ ആദ്യ എപ്പിസോഡ് 1984ലാണ് ഷൂട്ട് ചെയ്തത്. അന്ന് പക്ഷേ ഷൂട്ട് ചെയ്ത ഉടനെ ഇത് പ്രദര്‍ശിപ്പിക്കുന്ന രീതിയുണ്ടായിരുന്നില്ല. ദൂരദര്‍ശനിലെ വിദഗ്ധ പാനല്‍ ഇത് കണ്ട് ഇ ഷ്ടപ്പെട്ടിട്ട് വേണം അനുമതി നല്‍കാന്‍. ഒടുവില്‍ ഇത് ടെലികാസ്റ്റ് ചെയ്തു. എന്നാല്‍ മാധുരിയെ കഷ്ടകാലം പിന്നാലെയെത്തി.
ആദ്യത്തെ എപ്പിസോഡിന് ശേഷം ഈ ഷോ തുടരേണ്ടെന്ന് ദൂരദര്‍ശന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഷോയും മാധുരിയും പുറത്തായി.ദൂരദര്‍ശന്‍ ഈ ഷോ ഒഴിവാക്കാനുള്ള കാരണമായിരുന്നു ഹൃദയഭേദകമായത്. ഈ ടിവി ഷോയില്‍ നല്ലൊരു താരനിരയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അതായത് മാധുരി അടക്കമുള്ളവര്‍ക്ക് യാതൊരു താരനിരയും ഇല്ലെന്ന് അവര്‍ പറഞ്ഞ് വെക്കുകയായിരുന്നു. ബെഞ്ചമിന്‍ ഗിലാനി, മസര്‍ ഖാന്‍ എന്നിവരായിരുന്നു ഈ ടിവി ഷോയില്‍ ഉണ്ടായിരുന്നത്.
അനില്‍ തേജാനിയായിരുന്നു ഈ ഷോ സംവിധാനം ചെയ്തത്. അതേസമയം മാധുരിയുടെകരിയര്‍ ബുദ്ധിമുട്ടുകള്‍ അതുകൊണ്ടൊന്നും അവസാനിച്ചിരുന്നില്ല. 1984ല്‍ തന്നെയാണ് മാധുരിക്ക് ബോളിവുഡില്‍ നിന്ന് ഓഫര്‍ വന്നത്. അബോധായിരുന്നു നടിയുടെ ആദ്യ ചിത്രം. മാധുരി കരിയര്‍ മാറ്റുമെന്ന കരുതിയ ചിത്രമായിരുന്നു ഇത്. മാധുരിയുടെ ആദ്യ ചിതമായ അബോധ് ബോക്‌സോഫീസില്‍ വന് പരാജയമായിരുന്നു.
അതോടെ തന്നെ നടിയുടെ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയത്. എന്നാല്‍ നടിയുടെ കരിയര്‍ മാറുകയായിരുന്നു. മാധുരിയുടെ അഭിനയത്തിലെയും നൃത്തത്തിലെയും മികവ് ബോളിവുഡിലെ മുന്‍നിര നായികയാക്കി മാറ്റുകയായിരുന്നു. തെസാബ്, രാംലഖന്‍, ഹം ആപ്‌കെ കോന്‍ പോലുള്ള ചരിത്ര വിജയങ്ങളുടെ ഭാഗമാവാനും മാധുരി ദീക്ഷിതിന് സാധിച്ചു. മാധുരിയുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഹംആപ്‌കെ കോന്‍. ഈ ചിത്രത്തില്‍ നായകനായ സല്‍മാന്‍ ഖാനേക്കാള്‍ പ്രതിഫലം മാധുരി ദീക്ഷിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications