Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹേഷിന്റെ ചിരിക്ക് പഴയ തിളക്കം; ഇത് വൻ തിരിച്ചുവരവെന്ന് ആരാധകർ; വൈറലായി ഫോട്ടോ

ശബ്ദം കൊണ്ട് അത്ഭുതം തീർത്ത കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. ആരുടെ ശബ്ദവും അനായാസം അനുകരിക്കാൻ മിടുക്കനായിരുന്നു മഹേഷ്. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ആ അപകടം സംഭവിക്കുന്നത്.

നടനും ഹാസ്യ താരവുമായ കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടത്തിലാണ് മഹേഷിനും പരിക്ക് പറ്റിയത്. അപകടത്തിൽ ഗുരുതരമായി മഹേഷിന് പരിക്ക് പറ്റിയിരുന്നു. മഹേഷിന്റെ പല്ലുകൾ തകരുകയും മൂക്കിനും മുഖത്തിനും പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.

mahesh

PC : Instagram

ഇപ്പോൾ വളരെ സന്തോഷമുള്ള കാര്യമാണ് മഹേഷ് പങ്കുവെച്ചിരിക്കുന്നത്. തകർന്നുപോയ പല്ലുകൾക്ക് ശരിയാക്കി നിറഞ്ഞ ചിരിയുമായി നിൽക്കുന്ന മഹേഷിനെയാണ് ചിത്രത്തിൽ കാണുന്നത്. മഹേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്. നടൻ സൈജു കുറുപ്പിനൊപ്പമുള്ള ഫോട്ടോയാണ് മഹേഷ് പങ്കുവെച്ചത്.

മഹേഷിന്റെ പുതിയ ഫോട്ടോ കണ്ട ആരാധകർ സന്തോഷത്തിലാണ്. പതിയെ പതിയെ മഹേഷ് മിമിക്രി വേദയിലും ഡബ്ബിംഗിലുമൊക്കെ പഴയതുപോലെ സജീവമാകും എന്ന പ്രതീക്ഷയിലാണ് മഹേഷിന്റെ ആരാധകർ.

ജൂൺ അഞ്ചാം തീയതി ആയിരുന്നു കൊല്ലം സുധിയുടെ മരണത്തിന് ഇടയായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ മടങ്ങുമ്പോഴാണ് സുധി ഉൾപ്പെടെ സഞ്ചരിച്ചിരുന്ന വാഹനവും എതിരെ വന്ന പിക്കപ്പും കൂട്ടയിടിച്ചത്. അപകടത്തിൽ സുധിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തിൽ മഹേഷ് കുഞ്ഞുമോനും ബിനു അടിമാലിക്കും പരിക്കേറ്റിരുന്നു.

കൊച്ചി അമൃതാ ആശുപത്രിയിൽ വെച്ച് ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മഹേഷ് അപകട നില തരണം ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ പല്ലുകൾ തകർന്നിരുന്നു. നിരവധി താരങ്ങളെ അനുകരിച്ച് വിസ്മയിപ്പിച്ച കാലകാരൻ ആയിരുന്നു മഹേഷ്.

വിക്രം എന്ന സിനിമയുടെ മലയാളം പതിപ്പിൽ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, തുടങ്ങി ഏഴ് താരങ്ങൾക്ക് വേണ്ടി ശബ്ദം കൊടുത്തത് മഹേഷ് കുഞ്ഞുമോൻ ആയിരുന്നു. പല്ലുകൾ ശരിയായതോടെ വീണ്ടും മഹേഷിന് തന്റെ മേഖലയിൽ ശോഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+