Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ മമ്മൂട്ടി ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ എന്നെ ബ്ലോക്ക് ചെയ്തു: 7 വർഷം, എല്ലാത്തിനും കാരണം ആ സന്ദേശം

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയ് ഗണേഷ്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് തിയേറ്ററില്‍ പ്രതീക്ഷിച്ച നേട്ടുമുണ്ടാക്കാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഉണ്ണിമുകുന്ദന് പുറമെ മഹിമ നമ്പ്യാർ, ഹരീഷ് പേരടി, അശോകന്‍, നന്ദു എന്നിവരും ചത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഉണ്ണി മുകുന്ദന്റെ നായികയായി മഹിമ നമ്പ്യാർ എത്തിയ ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയ് ഗണേഷിനുണ്ട്.

മഹിമയും ഉണ്ണി മുകുന്ദനും ജോഡികളായി മത്സരിക്കുന്ന ആദ്യ ചിത്രമാണ് ജയ് ഗണേഷെങ്കിലും വർഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിന് ശേഷം വർഷങ്ങളോളം ഉണ്ണി മുകുന്ദന്‍ മഹിമയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്യുന്ന സാഹചര്യവുമുണ്ടായി. ജയ് ഗണേഷിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്സ് എന്ന് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദനും ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

unni-mukundan-mahima

നേരത്തെ ഒരിക്കല്‍ സംസാരിച്ചതിന് ശേഷം ഞാന്‍ മഹിമയെ ഏഴ് വർഷത്തോളം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഉണ്ണി മുകുന്ദനാണ് ഈ വിഷയത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. പിന്നാലെ എന്താണ് നടന്നതെന്ന് മഹിമ നമ്പ്യാരും വിശദീകരിക്കുന്നത്. എല്ലാത്തിനും കാരണം ചെറിയ തെറ്റിദ്ധാരണയാണെന്ന് അവർ പറയുന്നു.

ജയ് ഗണേഷ് അല്ല ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം. വർഷങ്ങള്‍ക്ക് മുമ്പ് മാസ്റ്റർ പീസ് എന്ന ചിത്രത്തില്‍ ഞാനും ഒരു വേഷം ചെയ്തിരുന്നു. ആ സമയത്ത് ഞങ്ങള്‍ തമ്മില്‍ വലിയ ഇന്‍ട്രാക്ഷനൊന്നും ഉണ്ടായിരുന്നില്ല. ഉണ്ണി ഭയങ്കര ചൂടനായിരുന്നു. ഒന്നും സംസാരിക്കുകയൊന്നുമില്ല. എന്റെ അടുത്ത് പേരെങ്ങാനും ചോദിച്ചെന്ന് മാത്രമേയുള്ളു.

പട്ടികളെ വലിയ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാന്‍. വീട്ടില്‍ കുറെയെണ്ണത്തിന്റെ വളർത്തുന്നുണ്ട്. ഉണ്ണിക്കും പട്ടികളെ ഇഷ്ടമാണ്. ഉണ്ണിക്ക് ഒരു റോട്ട് വീലറിനെ സമ്മാനമായി നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് എന്റെ ഡോഗിന്റെ ട്രെയിനർ പറയുന്നത് ആയിടക്കാണ്. വ്യക്തിപരമായി എനിക്ക് ഉണ്ണിയെ പരിചയം ഇല്ലാലോ. ആ സാഹചര്യത്തിലാണ് എനിക്ക് വളരെ അടുത്ത് പരിചയമുള്ള ഉദയേട്ടനെ (ഉദയകൃഷ്ണ) വിളിക്കുന്നത്. ഉദയേട്ടന്‍ എന്ന് പറയുന്നത് എന്റെ എല്ലാമാണ്, എന്റെ ഗോഡ്ഫാദറാണ്.

ഉണ്ണി മുകുന്ദനുമായി റോട്ട് വീലറിന്റെ കാര്യം സംസാരിക്കണമെന്നും ഞാന്‍ വിളിക്കുമെന്നും പറയണമെന്ന് ആവശ്യപ്പെട്ടു. ഉദയേട്ടനാണ് ഉണ്ണി മുകുന്ദന്റെ നമ്പർ തരുന്നത്. ഉദയേട്ടനെ ഉദയാ എന്നാണ് ഞാന്‍ വിളിക്കാറുള്ളത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അങ്ങനെ ഞാന്‍ ഉണ്ണി മുകുന്ദന് ഒരു വോയിസ് നോട്ട് അയക്കുന്നത്. 'ഞാന്‍ ഇന്നയാളാണ്, എന്നെ ഓർമ്മയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ഒരു കാര്യമുണ്ട്. ഉദയനാണ് എനിക്ക് നമ്പർ തരുന്നത്. ഉദയന്‍ പറഞ്ഞു നേരിട്ട് ബന്ധപ്പെടാന്‍' എന്നൊക്കെയായിരുന്നു ആ വോയിസ് നോട്ടിലുണ്ടായിരുന്നതെന്നും മഹിമ വ്യക്തമാക്കുന്നു.

രണ്ട് മൂന്ന് തവണ ഉദയന്‍ എന്ന് ഞാന്‍ പറയുന്നുണ്ട്. അത് കഴിഞ്ഞ് രണ്ടാമത്തെ മെസേജ് അയക്കാന്‍‌ നോക്കുമ്പോഴേക്കും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് ഉദയന്‍ വിളിച്ചപ്പോഴാണ് സംഭവം പിടികിട്ടയത്. ഞാന്‍ ഉദയന്‍ എന്ന് പറഞ്ഞതാണ് വിഷയമായത്. അവള്‍ എന്തൊരു അഹങ്കാരിയാണ്.' ഉദയാ.. ഉദയാ.. എന്നാണ് അവള്‍ വിളിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയാണോ മുതിർന്നവരോട് സംസാരക്കുന്നത്' എന്നാണ് ഉണ്ണിമുകുന്ദന്‍ ഉദയനോട് ചോദിച്ചതെന്നും മഹിമ നമ്പ്യാർ പറയുന്നു.

ബ്ലോക്ക് ചെയ്ത കാര്യം ഞാന്‍ മറന്ന് പോയെന്ന് ഉണ്ണി മുകുന്ദനും പറയന്നു. ആർ ഡി എക്സ് ഹിറ്റായപ്പോഴാണ് പിന്നീട് പുള്ളിക്കാരിയെ ഓർക്കുന്നത്. അതിന് ശേഷം ജയ് ഗണേഷിന്റെ സമയത്താണ് അണ്‍ബ്ലോക്ക് ചെയ്യുന്നത്. സത്യത്തില്‍ എനിക്ക് വലിയ പരിചയം ഇല്ലാത്ത ആളാണല്ലോ, അതുകൊണ്ട് കൂടിയാണ് ബ്ലോക്ക് അത്രയും നീണ്ട് പോയതെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+