Get Updates
Get notified of breaking news, exclusive insights, and must-see stories!

വലിയ നായികയാകുമെന്ന സ്വപ്നം ; പക്ഷെ നാല് ദിവസം അഭിനയിച്ച ശേഷം ആ സിനിമയില്‍ നിന്ന് ഒഴിവാക്കി: മഹിമ

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാര്യസ്ഥന്‍ (2015) എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു മഹിമ നമ്പ്യാരുടെ പ്രായം. ആദ്യ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും തുടർന്ന് താരം സജീവമായത് തമിഴിലായിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ മാസ്റ്റർ പീസിലൂടെ മലയാളത്തിലേക്ക് പുറത്തിറങ്ങിയെങ്കിലും താരത്തിന്റെ മൂന്നാമത് മലയാള ചിത്രം പുറത്തിറങ്ങുന്നത് 2019 ലാണ്. മധുരരാജയായിരുന്നു ചിത്രം.

ഈ വർഷം വലാട്ടി, ആർഡിഎക്സ് എന്നീ രണ്ട് ചിത്രങ്ങളാണ് താരം മലയാളത്തില്‍ ചെയ്തത്. ആർ ഡി എക്സ് നൂറുകോടി ക്ലബ്ബില്‍ കയറിയപ്പോള്‍ വാട്ടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്ത വർഷം, ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ജയ് ഗണേഷ്, ലിറ്റില്‍ ഹാർട്സ് എന്നീ രണ്ട് ചിത്രങ്ങള്‍ മലയാളത്തില്‍ മഹിമ നമ്പ്യാരുടേതായി പുറത്ത് വരാനുണ്ട്.

mahima

കാര്യസ്ഥിന് പിന്നാലെ മലയാളത്തില്‍ നായികയായി തിളങ്ങുന്നത് സ്വപ്നം കണ്ടിരുന്നെങ്കിലും ഒഴിവാക്കലിന്റെ വേദനകളാണ് തനിക്ക് തുടക്കകാലത്ത് ഉണ്ടായതെന്നാണ് വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മഹിമ നമ്പ്യാർ പറയുന്നത്. ആ സമയത്ത് ഒരു മലയാള സിനിമയിലേക്ക് നായികയാകാനുള്ള അവസരം വന്നിരുന്നു. എന്നാല്‍ മറ്റൊരു നായികയെ വെച്ച് റീ ഷൂട്ട് ചെയ്യുമെന്ന് പറയുന്നത് നാല് ദിവസം കഴിഞ്ഞാണ്. ഒഴിവാക്കലിന്റെ ആ വേദന മറക്കാനും അതിജീവിക്കാനും സമയമെടുത്തെന്നും താരം വനിതയോട് പറയുന്നു.

'ആർ ഡി എക്സിലേക്ക് വിളിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു ഒരു സീനിൽ കരാട്ടെ ചെയ്യണമെന്ന്. ലൊക്കേഷനിൽ ചെന്ന ദിവസം മുതൽ കാണുന്നതു നായകന്മാരെല്ലാം കഠിനമായി പ്രാക്‌ടീസ്‌ ചെയ്യുന്നതാണ്. അപ്പോഴും എന്നോട് ഒരു തയാറെടുപ്പും നടത്താൻ ആരും പറഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. മേക്കപ്പൊക്കെ ഇട്ടു റെഡിയായി ചെല്ലുമ്പോഴാണ് സീൻ കാണിച്ചു തന്നത്. ഞാന്‍ ഞെട്ടിപ്പോയി.' മഹിമ ഓർക്കുന്നു

കുറച്ചു കഷ്‌ടപ്പെട്ടാണ് ഓക്കെ ആക്കിയതെങ്കിലും തിയറ്ററി ൽ ആ സീനിനു വലിയ കയ്യടി കിട്ടി.
റിയൽ ലൈഫിൽ ഞാൻ സമാധാനത്തിൻ്റെ വെള്ളരിപ്രാവാണ്, ഒരു വഴക്കിനും ഇല്ല. പക്ഷേ, കുട്ടിക്കാലത്തു ചേട്ടനുമായി ചേർന്ന് ഉണ്ടാക്കാത്ത കുരുത്തക്കേടുകളില്ല. മഹാഭാരതം സീരിയൽ ടിവിയിൽ കണ്ടിട്ടു ഞങ്ങൾ പാഞ്ചാലി വസ്ത്രാക്ഷേപം അഭിനയിച്ചുനോക്കി.

സാരിയായി ചുറ്റിയത് ബെ ഡ്ഷീറ്റാണ്. അവസാനം ചേട്ടൻ അതിൻ്റെ അറ്റത്തു പിടിച്ച് ഒറ്റ വലി. ഞാന്‍ കറങ്ങി, കറങ്ങി മുകല്‍ നിലയില്‍ നിന്നും കോണിപ്പടിയിലൂടെ ഉരുണ്ട്, താഴെ ലാന്‍ഡ് ചെയ്തു. നെറ്റിയിലും താടിയിലും അന്നത്തെ ആ കുരുത്തക്കേട് കാരണം സംഭവിച്ച മുറിവിന്റെ പാട് ഇപ്പോഴുമുണ്ടെന്നും മഹിമ വ്യക്തമാക്കുന്നു.

ഇൻസ്റ്റഗ്രാമിലൂടെ എന്നും രാവിലെയും ഉച്ചയ്ക്കും വൈ കിട്ടും മെസേജ് ഇടുന്ന ഒരാളുണ്ട്. ഒന്നിച്ചു വീട്ടിൽ നിന്നിറങ്ങി വൈകിട്ട് ഒന്നിച്ചു തിരിച്ചെത്തുന്ന പോലെയാണ് എനിക്ക് ആ മെസേജുകൾ. ഇതിനിടയിലുള്ള ഓരോ കാര്യവും സ്വയം സങ്കൽപിച്ചു കളയും. തൽക്കാലം എനിക്ക് എന്നോടു തന്നെയാണു പ്രണയം. ഒരുപാട് ആഗ്രഹിച്ചു സിനിമയിൽ വന്നതാണ്. വിവാഹത്തെ കുറിച്ചും പങ്കാളിയെ കുറിച്ചുമൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇപ്പോൾ എങ്ങനെയാണോ. അതുപോലെ ഹാപ്പിയായി, പോസിറ്റീവായി എന്നും ഇരിക്കണമെന്നാണ് ആഗ്രഹം.

മൃഗങ്ങളോട് വളരെ സ്നേഹമുള്ള ആളാണു ഞാൻ. മധുരരാജയുടെ ലൊക്കേഷനിൽ വച്ചു നായ്ക്കളുടെ അടുത്തു പോകാനൊന്നും സ്റ്റണ്ട് മാസ്റ്ററായ പീറ്റർ ഹെയ്ൻ സമ്മതിച്ചില്ല. ഡ്യൂപ്പിനെ വയ്ക്കാമെന്നു പറഞ്ഞ ങ്കിലും ഞാൻ സമ്മതിച്ചില്ല. ഒരു പരുക്കു പോലും പറ്റാതെ ഏഴുദിവസം കൊണ്ടാണ് ആ സീനുകൾ ഷൂട്ട് ചെയ്‌തത്. ലോക്‌ഡൗൺ ഇളവുകൾ വന്ന സമയത്താണു വാലാട്ടി യിലേക്ക് ഓഫർ വന്നത്. ലൊക്കേഷനിൽ വലിയ രസമായിരുന്നു. നായ്ക്കളുടെ മൂഡ് അനുസരിച്ചായിരുന്നു ഷൂട്ടിങ്ങെന്നും താരം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+