ആ സിനിമയ്ക്ക് മമ്മൂട്ടിക്ക് അവാർഡ് കൊടുത്തില്ല, മോഹൻലാൽ ഫാനായത് കൊണ്ട്? കാരണം വെളിപ്പെടുത്തി മേജർ രവി
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സുകളില്‍ ഒന്നായിട്ടാണ് പേരന്‍പിലെ അമുദനെ ആരാധകരും ചലച്ചിത്ര നിരീക്ഷകരും കാണുന്നത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുളള പുരസ്‌ക്കാരം മമ്മൂട്ടിക്ക് തന്നെ ലഭിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചതുമായിരുന്നു.
എന്നാല്‍ പുരസ്‌ക്കാര പ്രഖ്യാപനം വന്നപ്പോള്‍ മമ്മൂട്ടിയുടെ പേരോ പരാമര്‍ശമോ പോലും ഉണ്ടായില്ല. ഇത് വലിയ വിമര്‍ശനം ആണ് ഉണ്ടാക്കിയത്. സംവിധായകന്‍ മേജര്‍ രവി അന്ന് ദേശീയ ജൂറിയില്‍ അംഗമായിരുന്നു. അവാര്‍ഡ് നിര്‍ണയം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് മേജര്‍ രവിക്കും ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവലിനും നേര്‍ത്ത് വലിയ വിമര്‍ശനം ഉയര്‍ന്നു.
മമ്മൂട്ടി ആരാധകര്‍ സൈബര്‍ ആക്രമണം നടത്തുന്നു എന്ന് ആരോപിച്ച് റാവല്‍ അന്ന് ട്വീറ്റ് ചെയ്യുകയും മമ്മൂട്ടി മാപ്പ് പറയുകയും ചെയ്തിരുന്നു. ദേശീയ ജൂറിക്ക് മുന്നിലേക്ക് പേരന്‍പ് എത്തിയിട്ടില്ലെന്നും അന്ന് റാവല്‍ പറയുകയുണ്ടായി. മേജര്‍ രവി അന്ന് പറഞ്ഞത് താനും ജൂറിയും ആ സിനിമ ശ്രദ്ധയോടെ കണ്ടതാണെന്നും രണ്ടാം പകുതിയില്‍ ഉളള ഇഴച്ചില്‍ കാരണം മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടില്ല എന്നുമായിരുന്നു.

അന്ന് മമ്മൂട്ടിക്ക് എന്ത് കൊണ്ട് അവാർഡ് കൊടുത്തില്ലെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി തുറന്ന് പറയുന്നു: '' 2017ല്‍ ഞാന്‍ ദേശീയ അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്നു. അന്ന് മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കൊടുത്തില്ല എന്ന് പറഞ്ഞ് തന്നെ കുറേ പേര്‍ തെറി വിളിച്ചു. ഇതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്. സൗത്ത് 1, സൗത്ത് 2, നോര്‍ത്ത്, സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റ് അങ്ങനെയുളള കാറ്റഗറികളുണ്ട്. മലയാളവും തമിഴും ഉളള സൗത്ത് വണ്ണില്‍ നിന്ന് സെലക്ഷന്‍ കിട്ടിയിട്ട് വേണം മുകളിലേക്ക് എത്താന്‍. അങ്ങനെ എല്ലാ ഭാഗത്ത് നിന്നും സെലക്ട് ആയിട്ടുളള പടങ്ങള്‍ വരും. മമ്മൂട്ടിയുടെ പടമായ പേരന്‍പ് അന്ന് സൗത്ത് വണ്ണില്‍ നിന്ന് സെലക്ട് ആയി മുകളിലേക്ക് വന്നിട്ടില്ല.
പക്ഷേ തെറി മുഴുവന്‍ തനിക്കാണ്. മോഹന്‍ലാല്‍ ഫാന്‍ ആയത് കൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ് കൊടുത്തില്ല എന്നും പറഞ്ഞ്. യഥാര്‍ത്ഥത്തില്‍ ആ പടം ജൂറിക്ക് മുന്നില്‍ വന്നിട്ടില്ല. ഞാനും ജൂറി ചെയര്‍മാന്‍ രാഹുല്‍ രാവേലും തമ്മില്‍ നല്ല ബന്ധമാണ്. മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് താന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിനും കാണാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. അങ്ങനെ ആ സിനിമ തിരിച്ച് വിളിച്ച് ജൂറിയിലെ പതിനൊന്ന് പേരും ഇരുന്ന് കണ്ടു.
പേരന്‍പ് കണ്ട് അവരും അത് തള്ളിക്കളഞ്ഞു. പടത്തില്‍ ഇടയ്ക്ക് കൊമേഴ്യല്‍ കാര്യങ്ങള്‍ വല്ലാതെ വന്ന് കയറി വല്ലാതെ വലിച്ച് നീട്ടി. ആ ഭാഗം കട്ട് ചെയ്ത് ജൂറിക്ക് വിടാന്‍ താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അത് ചെയ്തില്ല. അതുകൊണ്ട് ചീത്തപ്പേര് ആര്‍ക്ക് കിട്ടി, മേജര്‍ രവി അവിടെ ഇരുന്നത് കൊണ്ട് മമ്മൂക്കയെ കട്ട് ചെയ്ത് കളഞ്ഞു എന്നാക്കി. ഇവര്‍ക്ക് എന്തും പറയാം.












Click it and Unblock the Notifications