Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ സംഭവിച്ചാല്‍ തൃശൂരില്‍ സുരേഷ് ഗോപി തോല്‍ക്കുമോയെന്ന ഭയമുണ്ട്: മേജർ രവി പറയുന്നു

രാജ്യസഭ എംപി എന്ന നിലയില്‍ മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് സംവിധായകനും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനുമായ മേജർ രവി. പലരും ഇവിടെ നിന്നും രാജ്യസഭ എംപിയായി പോകുന്നുണ്ട്. അവരൊന്നും കാര്യമായി ഒന്നും ചെയ്യുന്നില്ല, അല്ലെങ്കില്‍ അവർക്ക് ചെയ്യാന്‍ പറ്റുന്നില്ല. എന്നാല്‍ സുരേഷ് ഗോപി അങ്ങനെ ആയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സുരേഷ് ഗോപി സിനിമയ്ക്കായി വലിയ തോതില്‍ പൈസ വാങ്ങിക്കുന്നുവെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ വാങ്ങിക്കുന്ന പൈസയുടെ പകുതിയും തന്റെ മകളുടെ പേരിലുള്ള ചാരിറ്റി അസോസിയേഷന് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. പല സമയത്തും സർക്കാർ ഫണ്ട് മതിയാകാതെ വന്നപ്പോള്‍ തന്റെ സ്വന്തം ഫണ്ടില്‍ നിന്നും അദ്ദേഹം ചിലവഴിച്ചിട്ടുണ്ടെന്നും കൌമുദി ടിവിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മേജർ രവി പറയുന്നു.

sureshgopi-majourravi

വയനാട്ടിലേയും പാലക്കാടേയും ആദിവാസി മേഖലകളില്‍ അദ്ദേഹം ചെയ്ത പ്രവർത്തികള്‍ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. ചില മാധ്യമങ്ങള്‍ ഇതൊന്നും വാർത്തയാക്കില്ല. ബി ജെ പി എന്ന് പറയുന്നത് ഇവിടെ പലർക്കും ഒരു തെറ്റാണല്ലോ. സുരേഷ് ഗോപി എന്ത് ചെയ്തു എന്ന് എനിക്ക് അറിയാം. നമ്മുടെ എല്ലാവരുടേയും ആഗ്രഹം തൃശൂരില്‍ നിന്നും സുരേഷ് ഗോപി ഒരു എംപിയായി വിജയിക്കണം എന്നാണ്.

വിജയിച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തിന് മന്ത്രി പദവി ലഭിക്കും. അതിന് അപ്പുറം തൃശൂർ എന്ന നഗരത്തിന്റെ മുഖച്ഛായ അദ്ദേഹം മാറ്റും. ഈ അധികാരം ഒന്നും ഇല്ലാതെ തന്നെ ഒരു കോടിയോളം രൂപ സ്വന്തം രൂപ കയ്യില്‍ നിന്നെടുത്താണ് അദ്ദേഹം തൃശ്ശൂർ മാർക്കറ്റിന് വേണ്ടി ചിലവഴിച്ചത്. എന്നാല്‍
ഇവിടെ എനിക്ക് ഒരു ഭയമുണ്ട്. രാഷ്ട്രീയത്തില്‍ മോശപ്പെട്ട ചില കളികളുണ്ടെന്നും മേജർ രവി പറയുന്നു.

ഇവിടെ ഞങ്ങള്‍ ശത്രുക്കളാണെന്ന് പറയുന്ന ലെഫ്റ്റും റൈറ്റും കേന്ദ്രത്തില്‍ ഒരുമിച്ചാണ്. അപ്പോള്‍ ഇവരുടെ രാഷ്ട്രീയ നയങ്ങള്‍ എന്താണെന്ന് എനിക്ക് അറിയില്ല. എന്തിന് വേണ്ടിയും എപ്പോഴും അച്ഛനേയും അമ്മയേയും മാറ്റിപ്പറയുന്ന ഒരു രീതിയാണ് കാണുന്നത്. ഇന്ത്യയില്‍ തോന്നുന്നവർ എല്ലാം പാർട്ടി തുടങ്ങും. ആ സാഹചര്യത്തില്‍ ഈ രണ്ട് പാർട്ടിക്കാരും ചേർന്നുകൊണ്ട് സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ അധാർമ്മികമായ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്.

അങ്ങനെ ഒരു കൂട്ടുകെട്ട് ഉണ്ടായാല്‍ പോലും സുരേഷ് ഗോപിയെ സ്നേഹിക്കുന്ന ഒരു പറ്റം സ്ത്രീ സമൂഹം ഉണ്ട്. മാർകിസ്റ്റ് പാർട്ടി കുടുംബമാണെങ്കിലും അവർ ബൂത്തില്‍ പോയി വോട്ട് കുത്തുക സുരേഷ് ഗോപിക്കായിരിക്കും. നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ചിരി വരുമായിരിക്കും. യുപിയില്‍ യോഗി ആദിത്യനാഥിന് മുസ്ലിം സമൂഹത്തില്‍ നിന്നും കിട്ടിയ പിന്തുണ നോക്കിയാല്‍ കാര്യം മനസ്സിലാകുമെന്നും മേജർ രവി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+