വിവാഹം ജൂലൈയില്‍; 'ഞങ്ങള്‍ രണ്ടും എടുത്തുചാട്ടക്കാര്‍, പ്രതികരണങ്ങള്‍ വേദനയുണ്ടാക്കി': സീമ വിനീത്
ട്രാന്‍സ് വനിതകളില്‍ ഏറ്റവും പ്രശസ്തയായ വ്യക്തികളില്‍ ഒരാളാണ് സീമ വിനീത്. മാന്യമായ വസ്ത്രധാരണത്തിന്റെ പേരിലും സ്വീകരിക്കുന്ന നിലപാടുകളുടെ പേരിലും സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും കൈയടി നേടാറുണ്ട്. മേക്കപ്പ് ഉപജീവനമാക്കിയ സീമയുടെ ബ്രൈഡല്‍ മേക്കപ്പ് വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഫേസ് ബുക്കില്‍ സീമ ഇടുന്ന പോസ്റ്റുകള്‍ അതിവേഗമാണ് വൈറലാകുന്നത്.
അടുത്തിടെയാണ് സീമ താന്‍ ഒരു യുവാവുമായി പ്രണയത്തിലാണെന്നും തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നും അറിയിച്ചത്. ഇരുവരുടെയും മനോഹരമായ ചിത്രങ്ങളും പങ്കുവെച്ചു. നിരവധി പേരാണ് സീമയ്ക്ക് ആശംസകള്‍ അറിയിച്ചത്. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം യോജിച്ചു പോകാനാകാത്തതിനാല്‍ തങ്ങള്‍ പിരിയുന്നുവെന്നും വ്യക്തിഹത്യയും ജെന്‍ഡര്‍ അധിക്ഷേപവും നേരിട്ടതായും സീമ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. ഇത്തരത്തില്‍ രണ്ടു വട്ടം വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.

'ജീവിതത്തില്‍ ഒരു കൂട്ട് ഉണ്ടാവണം എന്നുണ്ടായിരുന്നു. പക്ഷേ വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിപ്പോയി. നാളുകള്‍ക്കു മുന്‍പ് ആണ് അത് തിരിച്ചറിയുന്നത്. വീണ്ടും ഇങ്ങനെ കുറിക്കാന്‍ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കലും യോജിച്ചു പോകാന്‍ പറ്റില്ല. ഈ ഒരു യോജിപ്പ് ഇല്ലായ്മയില്‍ നിന്നും പുറത്തു കടക്കാന്‍ ഭയം ആയിരുന്നു. മറ്റുള്ളവര്‍ എന്തുപറയും, മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും എന്നൊക്കെ ഓര്‍ത്തു.
പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാല്‍ ഇനിയും കാര്യങ്ങള്‍ കൈവിട്ട് പോകും. ജീവിതത്തില്‍ ഞാന്‍ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തില്‍ ആയിരുന്നില്ല. വ്യക്തിഹത്യയും, ജെന്‍ഡര്‍ അധിക്ഷേപ വാക്കുകളും നേരിട്ടു. ഞാന്‍ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ ഉള്ള അധിക്ഷേപ വാക്കുകളും ആണ് കിട്ടിക്കൊണ്ടിരുന്നത്.
യാതൊരു വിലയും തരാതെ സംസാരിക്കുക. നമ്മളെയും നമ്മുടെ തൊഴിലിനെയും. നമ്മുടെ വളര്‍ച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുക. ഇതൊക്കെയുണ്ടായിരുന്നു ജീവിതത്തില്‍. ഒരുപാട് തവണ പറഞ്ഞു കൊടുത്തു.. തിരുത്താന്‍ ശ്രമിച്ചു.. ഒന്നും നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവര്‍ക്ക് മുന്നില്‍ മാതൃകാ ദമ്പതികളായി അഭിനയിച്ചു. മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും അംഗീകരിക്കാന്‍ സാധിക്കുകയില്ല. സാഹചര്യവും അവസ്ഥയും മനസിലാക്കുന്ന കുറച്ചു സുഹൃത്തുക്കള്‍ കൂടെ ഉണ്ടാവും' - ഈ പോസ്റ്റാണ് സീമ പിന്‍വലിച്ചത്.
ഇപ്പോഴിതാ ഇതേ യുവാവുമായി ജൂലൈയില്‍ വിവാഹം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സീമ. ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലും ഇക്കാര്യം അറിയിച്ചുകൊണ്ട് സീമ കുറിപ്പ് ഇടുകയും പഴയ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
'പിരിയാന്‍ എളുപ്പമാണ് എന്ന് മനസിലായി..... പിരിയാന്‍ പറയാനും അതിനേക്കാള്‍ എളുപ്പമാണ്..... പക്ഷേ പരസ്പരം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയുന്നിടത്ത്......,' എന്ന് കുറിച്ച് കൊണ്ടാണ് പങ്കാളിക്കൊപ്പമുള്ള ഫോട്ടോകള്‍ സീമ വിനീത് വീണ്ടും പങ്കുവെച്ചത്.
പ്രതിശ്രുത വരനുമായി പിരിയാന്‍ പോകുന്നു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ഒരു എടുത്തുചാട്ടമായിരുന്നുവെന്നും സീമ ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
'എനിക്കും പുള്ളിക്കാരനും ചെറിയ എടുത്തുചാട്ടമുണ്ട്. കുറച്ചു മണിക്കൂറുകള്‍ കഴിയുമ്പോഴാണ് അതേപ്പറ്റി ഓര്‍ക്കുക. എന്റെ കാര്യത്തില്‍ ഇതുവരെയുള്ള തീരുമാനങ്ങള്‍ എന്റേതുമാത്രമാണ്. ചിലതു തെറ്റിപോകാറുണ്ട്. മറ്റു ചിലതു വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് വ്യക്തിബന്ധങ്ങളിലോ, മറ്റു വിഷയങ്ങളിലോ ആകാം. മനുഷ്യജീവിതം കുറച്ചു നാളുകള്‍ മാത്രമാണ്. ചില തെറ്റുകള്‍ ഒരു തവണയോ രണ്ടു തവണയോ ക്ഷമിച്ചു പോയാല്‍, വിജയകരമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം-' സീമ വിശദീകരിച്ചു.
നിഷാന്ത് ആണ് സീമയുടെ ഭാവിവരന്. കോട്ടയം സ്വദേശിയാണ്. അബുദാബിയില്‍ ജോലി ചെയ്യുന്നു. 'നാല് വര്‍ഷങ്ങളായി പരസ്പരം അറിയാം. സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോട് വിവാഹക്കാര്യം പറയുകയും, ഞങ്ങള്‍ തീരുമാനമെടുക്കുകയുമായിരുന്നു. വിവാഹ ചടങ്ങ് നടത്തണമെന്ന് ഞങ്ങള്‍ രണ്ടാള്‍ക്കും ഞങ്ങളുടെ കുടുംബങ്ങള്‍ക്കും ആഗ്രഹമുണ്ട്. തീയതി നിശ്ചയിച്ചു കഴിഞ്ഞു. ജൂലൈയിലാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്' - സീമ കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications