കൈരളിയില്‍ ശമ്പളമില്ല; മമ്മൂക്കയുമായി വഴക്കുണ്ടാക്കി ചാനലിൽ നിന്നിറങ്ങി; ജീവനില്‍ നേരിട്ടത്: മാല പാർവതി
ഏഷ്യാനെറ്റിലെ ഉള്‍കാഴ്ച എന്ന പരിപാടിയുടെ ആങ്കറിംഗ് രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് മാലാ പാർവതി. തുടക്കം ഏഷ്യാനെറ്റിലായിരുന്നെങ്കിലും പിന്നീട് കൈരളി, ജീവന്‍ ടിവി, സൂര്യ, മഴവില്‍ മനോരമ തുടങ്ങിയ ഒട്ടനവധി ചാനലുകളില്‍ താരം അവതാരക വേഷം അണിഞ്ഞു. 2007 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു സിനിമ രംഗത്തേക്കുള്ള ചുവടുവെയ്പ്.
ഇന്ന് മലയാള സിനിമയിലെ ഏറെ തിരക്കുള്ള ഒരു അഭിനേത്രി കൂടിയാണ് മാലാ പാർവതി. ഇപ്പോഴിതാ തന്റെ തുടക്ക കാലത്തേക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാല പാർവതി.

ഏഷ്യാനെറ്റില്‍ ജോലി കിട്ടിയതോടെ സ്വന്തമായി ചെറിയ വരുമാനമൊക്കെ കിട്ടിത്തുടങ്ങി. കൈരളയില്‍ ശുഭദിനം അവതരിപ്പിക്കുന്നതിനിടെയാണ് 2004 ല്‍ ഒരു ഇടവേള എടുത്ത് എല്‍ എല്‍ ബിക്ക് ജോയിന്‍ ചെയ്യുന്നത്. ആ സമയത്ത് സൂര്യ ടിവിയില പൊൻപുലരി, ദൂർദർശനില്‍ ഫ്രീലാൻസ് ഇന്റർവ്യൂസും ലൈവ് ഷോസായ നിശാഗന്തി കൂട്ടുകാരിയുമൊക്കെ ചെയ്തിരുന്നുവെന്നും മാല പാർവതി പറയുന്നു.
മമ്മൂട്ടി കൈരളിയില്‍ ഞങ്ങളുടെ ചെയർമാനായിരുന്നല്ലോ. ഷോ ഒക്കെ ചെയ്യുമ്പോള്‍ അവിടെ വന്ന് ഇരിക്കുമായിരുന്നു. എല്ലാ അഭിമുഖങ്ങളും അദ്ദേഹം കാണുമായിരുന്നു. നീലത്താമരയിലെ അഭിനയം കണ്ട് കൊള്ളാമായിരുന്നു എന്ന് പറഞ്ഞു. അദ്ദേഹം ഇങ്ങനെ ഇടക്കിടക്ക് മോർണിങ് ഷോയുടെ സെറ്റുകൾ മാറ്റി പരീക്ഷിച്ചുകൊണ്ടിരിക്കുമായിരുന്നു. എനിക്ക് അദ്ദേത്തെ വലിയ ഇഷ്ടമാണ്. നല്ല മനുഷ്യനാണ്. സകലതും മമ്മൂട്ടിക്ക് അറിയാം.
ഹാപ്പി സർദാർ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊക്കെ വന്ന സമയത്ത് ഞാന്‍ മമ്മൂട്ടിയുടെ അടുത്താണ് പറഞ്ഞത്. അപ്പോള്‍ തന്നെ അദ്ദേഹം ബാദുക്കയെ പറഞ്ഞ് വിട്ട് എന്താണ് പ്രശ്നമെന്ന് അന്വേഷിച്ചു. അദ്ദേഹത്തിന്റെ അടുത്ത് നമുക്ക് ഒരു വിഷമമൊക്കെ പറയാന്‍ സാധിക്കുമെന്നും മാലാ പാർവതി പറയുന്നു.
കൈരളിയിൽ നിന്ന് എനിക്ക് റിസൈൻ ചെയ്യേണ്ടി വന്നത് ഒരു മോശം കാലഘട്ടത്തിലാണ്. കൈരളിയിൽ പെട്ടെന്ന് ഒരു ഫിനാൻഷ്യൽ ക്രഞ്ച് വന്നതോടെ തൊഴിലാളികളുടെ ശമ്പളം നിന്നു പോകുന്ന സാഹചര്യമുണ്ടായി. എന്നെ സംബന്ധിച്ച് മകന് ഫിക്സൊക്കെ വന്നിരിക്കുന്ന സമയമാണ്. മരുന്നു കാര്യങ്ങളുമൊക്കെയായിട്ട് ഭയങ്കര എക്സ്പെൻസായിരുന്നു. അടുത്ത മാസം കിട്ടും എന്ന് പറഞ്ഞാൽ നമ്മൾ കടം വാങ്ങിക്കുമല്ലോ അടുത്ത മാസവും കിട്ടുന്നില്ല അതിന്റെ അടുത്ത മാസവും കിട്ടുന്നില്ല. അത് ഒരു ആറാമത്തെ മാസമൊക്കെ ആയപ്പോഴും വല്ലാത്ത മോശം സാഹചര്യത്തിലേക്ക് പോയി.
ആ സമയത്തൊക്കെ നമ്മള്‍ ജോലി ചെയ്യുന്നുണ്ട്. അതിന് ചിലവുമുണ്ട്. അന്ന് സർക്കാർ ജോലി കിട്ടിയിരുന്നെങ്കിലും അത് രാജിവെച്ചിട്ടാണ് കൈരളയില്‍ തുടരുന്നത്. എനിക്ക് അന്ന് 13000 രൂപയാണ് സാലറി. മാസങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ അത് പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലേക്ക് എത്തിച്ചു. ആ സമയത്ത് സനല്‍ ജീവന്‍ ടിവിയിലേക്ക് എന്നെ വിളിച്ചു. അങ്ങനെ മമ്മൂട്ടിയുമായി ചെറിയ വഴക്കൊക്കെ ഉണ്ടാക്കിയാണ് കൈരളി വിടുന്നത്.
ഷോ വളരെ മോശമാണ് ശുഭദിനം ചെയ്യുന്ന രീതി ശരിയല്ല, പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നു എന്നൊക്കെ പറഞ്ഞായിരുന്നു വഴക്ക്. ജീവൻ ടിവിയിൽ ചെന്നപ്പോൾ രണ്ട് ഷോ ചെയ്യാൻ പറഞ്ഞു. എന്റെ കെെയ്യിൽ നിന്നും വീണ്ടും പെെസ റോൾ ചെയ്ത് ആ രണ്ട് ഷോയും ചെയ്തു. സനലുമായുള്ള ബന്ധത്തിന്റെ പുറത്തായിരുന്നു അത് ചെയ്തത്. മാനേജ്മെന്റ് മാറും, പുതിയ ആൾ വരുമെന്ന് പറഞ്ഞു. പുതിയ ആൾ വന്നു. മീറ്റിംഗിന് ഞങ്ങളെല്ലാം പോയി.
ശമ്പളം ചർച്ച ചെയ്യാനായി എന്നെ വിളിച്ചു. സാലറിയൊക്കെ എത്ര വേണമെങ്കിലും താരം പക്ഷെ സഹോദരിയായൊന്നും കാണാൻ പറയരുതെന്നായിരുന്നു അവിടെ നിന്ന് പറഞ്ഞത്. ഹോട്ടലിൽ നിന്നിറങ്ങി കരഞ്ഞ് കൊണ്ട് രാത്രി ഒമ്പത് മണിക്ക് വീടുവരെ നടന്നു. ഭൂമിയുടെ അടിയിൽ നിന്നും മണ്ണൊലിച്ച് പോകുന്നത് പോലെ തോന്നി. ഒന്നുമില്ല. കൈരളിയും ഈ ജോലിയും പെെസയും പോയി. ആകെ കടവുമായി. വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ പൈസ തരുമെങ്കിലും ഞാന്‍ ചോദിച്ചില്ല. ആ ഇടവേളയിലാണ് എല്‍ എല്‍ ബിക്ക് ചേരുന്നതെന്നും മാല പാർവതി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications