Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോക്‌സോഫീസില്‍ മൂക്കുകുത്തിയോ വാലിബന്‍? റിപ്പബ്ലിക് അവധിയായിട്ടും ആളില്ല, രണ്ടാം ദിനത്തിലെ കളക്ഷന്‍!

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടെ വാലിബന്‍ ജനുവരി 25 നാണ് റിലീസ് ചെയ്തത്. വമ്പന്‍ പ്രതീക്ഷയുമായി എത്തിയ ചിത്രം പക്ഷെ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. ആദ്യ ദിനം തന്നെ ഇത് വ്യക്തമാകുകയും ചെയ്തിരുന്നു. എങ്കിലും റിലീസ് ദിനത്തില്‍ ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കാന്‍ മലൈക്കോട്ടെ വാലിബന് സാധിച്ചിരുന്നു.

ആദ്യ ദിനം മലൈക്കോട്ടെ വാലിബന്‍ 5.5 കോടി രൂപയാണ് കളക്ട് ചെയ്തത് എന്നായിരുന്നു റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 4.76 കോടി രൂപയും ചിത്രം കളക്ട് ചെയ്തിരുന്നു. വാലിബന്‍ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്നലെ റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധി ദിനമായതിനാല്‍ തന്നെ ആദ്യ ദിനത്തേക്കാള്‍ മികച്ച കളക്ഷന്‍ ചിത്രം പ്രതീക്ഷിച്ചിരുന്നു.

Malaikottai Vaaliban

എന്നാല്‍ ഇന്നലെ ചിത്രം ബോക്‌സോഫീസില്‍ കൂപ്പുകുത്തി എന്നാണ് വിവിധ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 2.75 കോടി രൂപ മാത്രമാണ് മലൈക്കോട്ടെ വാലിബന് ബോക്‌സോഫീസില്‍ നിന്ന് കളക്ട് ചെയ്യാനായത്. വെള്ളിയാഴ്ച മലൈകോട്ടൈ വാലിബന് മൊത്തത്തില്‍ 34.83 ശതമാനം മലയാളം ഒക്യുപന്‍സി ഉണ്ടായിരുന്നു. ഇതോടെ ബിഗ് ബജറ്റ് ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ദുരന്തമായി മാറിയേക്കും എന്നാണ് വിവരം.

ഇന്നലെ പൊതുഅവധി ദിനമായിട്ടും ചിത്രത്തിന്റെ കളക്ഷന്‍ താഴേക്ക് ഇടിഞ്ഞതാണ് അണിയറപ്രവര്‍ത്തകരേയും അമ്പരപ്പിക്കുന്നത്. സാധാരണഗതിയില്‍ സിനിമകള്‍ രണ്ടാം ദിവസം കുതിച്ചുയരേണ്ടതാണ്. എന്നാല്‍ വാലിബനെ ആദ്യ ദിനത്തിലെ മോശം പ്രതികരണങ്ങള്‍ ദോഷകരമായി എന്നാണ് ഇന്നലെ കളക്ഷനില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് മുമ്പ് തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ ഫലം കണ്ടാല്‍ സീക്വലിന് സാധ്യതയില്ലെന്ന് ഉറപ്പിക്കാം.

നിരവധി പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അടുത്തിടെ ഒരു ബ്ലോക്ക്ബസ്റ്റര്‍ നേടി, എന്നാല്‍ മലൈക്കോട്ടൈ വാലിബന്റെ ഫലം അദ്ദേഹത്തിന് തിരിച്ചടിയാകും. 2024 ജനുവരി 25 ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പീരിയഡ് ആക്ഷന്‍ ഡ്രാമ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. മാക്സ് ലാബ് സിനിമാസിന്റെയും സെഞ്ച്വറി ഫിലിംസിന്റെയും സഹകരണത്തോടെ ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബന്‍ നിര്‍മ്മിച്ചത്.

സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ്മ, സുചിത്ര നായര്‍, മനോജ് മോസസ്, കഥ നന്ദി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അതിനിടെ ചിത്രത്തിന്റെ മോശം പ്രതികരണങ്ങള്‍ നിരാശപ്പെടുത്തുന്നതാണ് എന്നും ഇത്രയും വിദ്വേഷം എന്തിനാണ് പ്രചരിപ്പിക്കുന്നത് എന്നും ചോദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+