'വാലിബന്‍ ഫെരാരി എഞ്ചിന്‍ വെച്ച് ഓടുന്ന വണ്ടിയല്ല'; സിനിമ ലാഗാണെന്ന വിമര്‍ശനങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരി
മലൈക്കോട്ടെ വാലിബന് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഒരു മുത്തശ്ശിക്കഥ പോലെ കാണാവുന്ന ഒന്നാണ് എന്ന് തന്നെയാണ് തങ്ങള്‍ നേരത്തേയും പറഞ്ഞത് എന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാണുന്ന പ്രതികരണം ഞെട്ടിപ്പിക്കുന്നതാണ് എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ലിജോയുടെ വാക്കുകളിലേക്ക്..
'സിനിമയുടെ വേഗത, അല്ലെങ്കില്‍ കഥ പറയുന്ന രീതി... ഇതെല്ലാം നമ്മള്‍ കണ്ട് പരിചയിച്ച സിനിമകള്‍ പോലെ തന്നെ ആകണം എന്തിന് ശാഠ്യം പിടിക്കണം. വാലിബന്‍ എന്ന് പറയുന്നത് ഫെരാരി എഞ്ചിന്‍ വെച്ച് ഒാടുന്ന വണ്ടിയല്ല. ഇതൊരു മുത്തശ്ശിക്കഥയുടെ വേഗത മാത്രമുള്ള സിനിമയാണ്. അതില്‍ നമ്മള്‍ ഒളിപ്പിച്ചിരിക്കുന്ന വലിയ കാഴ്ചകളുണ്ട്. പക്ഷെ അതിന്റെ വേഗത 100-100 അല്ല.

അത് ഞങ്ങള്‍ ഇനീഷ്യല്‍ ഇന്റര്‍വ്യൂകളില്‍ എല്ലാം ഒരുപോലെ ഞങ്ങളുടെ ടീം മുന്നോട്ട് വെച്ച കാര്യം തന്നെയാണ്. അതിന്റെ വേഗത പോര എന്ന് പറയുന്നതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. നമ്മുടെ കാഴ്ച വേറൊരുത്തന്റെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. നമ്മുടെ കാഴ്ച നമ്മുടെ കാഴ്ച മാത്രമാകണം. നമ്മുടെ രുചി വേറൊരാളുടെ നാവിലെ രുചിയാകരുത്. അത് നമ്മളുടെ രുചിയാകണം.
കാലഘട്ടത്തിന്റെ പ്രശ്‌നം കൂടിയാണ്. മറ്റൊരുത്തന്റെ കുളിമുറിയിലും കിടപ്പുമുറിയിലും എത്തി നോക്കി അതിന് റിയാക്ട് ചെയ്യുന്നത് നമ്മുടെ എന്റര്‍ടൈന്‍മെന്റായി മാറരുത്. നമ്മള്‍ തന്നെ അത് കണ്ട് ആസ്വദിക്കുകയും അഭിപ്രായം പറയുകയും വേണം. നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ് എന്നതില്‍ നിന്ന് ഇത്തിരി ചെയ്ഞ്ച് വരുത്തി സ്റ്റില്‍ നോ പ്ലാന്‍സ് ടു ചേഞ്ച്, സ്റ്റില്‍ നോ പ്ലാന്‍സ് ടു ഇംപ്രസ് എന്നാക്കിയിട്ടുണ്ട്.
രാവിലെ ആറ് മണിക്ക് സിനിമ കാണുന്ന ഓഡിയന്‍സും വൈകീട്ട് റിലാക്‌സ് ആയിട്ട് സിനിമ കാണുന്ന ഓഡിയന്‍സും തമ്മില്‍ വ്യത്യാസമുണ്ട്. രാവിലെ കാണുന്ന ഓഡിയന്‍സ് പറഞ്ഞ് പരത്തുന്ന കാര്യങ്ങളാണ് എല്ലാവരുടേയും വൈബായി മാറുന്നത്. നമ്മുടെ അഭിപ്രായ രൂപീകരണത്തെ വലിയ രീതിയില്‍ ഇത്തരത്തില്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന പോസ്റ്റുകള്‍ സ്വാധീനിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ ഒരു വാര്‍ഗ്രൗണ്ടായി മാറുകയാണ്. ആളുകള്‍ വലിയ വൈരാഗ്യത്തോട് കൂടി ഒരു സിനിമയെ അറ്റാക്ക് ചെയ്യുകയാണ്. എന്തിനാണത് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഇത്ര വിദ്വേഷം പരസ്പരം കാണിക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അത് എന്ത് ഗുണമാണ് ഒരു സിനിമക്കും ഇന്‍ഡസ്ട്രിക്കും ഉണ്ടാക്കുന്നത്.
നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രൊഡക്ഷന്‍ കോസ്റ്റ് വന്നിട്ടുള്ള സിനിമയാണ് ഞങ്ങളുടെ സിനിമ എന്ന് ഞാന്‍ അവകാശപ്പെടുന്നു. അതിന് ഒന്നരവര്‍ഷം നമ്മള്‍ വിശ്വസിച്ച് കൊണ്ടിരുന്ന സിനിമ ഒരു ദിവസം കാലത്തെ കുറച്ച് പേരുടെ അഭിപ്രായം കൊണ്ട് ഒരിക്കലും മാറില്ല. അത് ഉറപ്പായിട്ടും നിങ്ങള്‍ക്കും മാറരുത് എന്നാണ് എന്റെ അഭിപ്രായം.












Click it and Unblock the Notifications