Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേഡി സൂപ്പർസ്റ്റാർ നയൻസിന് പോലും ഈ ഭാ​ഗ്യം ലഭിച്ചിട്ടില്ല; ഇതൊക്കെയാണ് ഇരട്ടിമധുരം, ചക്കിയും ഹാപ്പി

ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച ആയെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ച മാളവികയുടെ വിവാഹം തന്നെയാണ്. ​ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുറച്ച് ആളുകൾ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം അതി ​ഗംഭീരമായ പരിപാടികൾ ആണ് നടന്നത്. മൂന്ന് വിവാഹ സൽക്കാരങ്ങളാണ് നടന്നത്.

മൂന്നിലും വ്യത്യസ്ത ലുക്കിലാണ് മാളവിക എത്തിയത്. ഇതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിവാഹത്തിന് പിന്നാലെ വിവാഹം രജിസ്ട്രർ ചെയ്ത സർട്ടിഫിക്കറ്റ് മാളവിക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ മറ്റൊരു സന്തോഷം കൂടി മാളവിക പങ്കുവെച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് അതിവേഗത്തിൽ വിവാഹ ആൽബം ലഭിച്ചിരിക്കുകയാണ്.

malavika naveen weddingv

സാധാരണ വിവാഹം കഴിഞ്ഞ് വർഷങ്ങളായാലും വിവാഹ ആൽബം ലഭിക്കാത്തവരുണ്ട്. തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയക്കും ഭർത്താവ് വിഘ്നേശിനും അവരുടെ വിവാഹ ആൽബം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. എന്തായാലും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസനത്തിന്റെ ഏറ്റവും മനോഹരമായ ഓർമകൾ മാളവികയ്ക്ക് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ കയ്യിലേക്ക് കിട്ടി.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഫോട്ടോ​ഗ്രാഫർ സെയ്നുൽ ആബിദിന്റെ നേതൃത്വത്തിലുള്ള ടീം ആണ് മാളവികയുടെ വിവാഹ ആൽബം എത്തിച്ച് നൽകിയത്. മാ​ഗസിൻ രൂപത്തിലാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്. മാളവികയുടെ വിവാഹ സൽക്കാരങ്ങളിൽ ഒന്നിൽ വെച്ച് തന്നെ ഈ ആൽബം കിട്ടി എന്നത് തന്നെയാണ് വലിയ പ്രത്യേകത. ഈ പോസ്റ്റ് ഷെയർ ചെയ്ത് മാളവിക അപർണ ബാലമുരളിക്ക് നന്ദി പറഞ്ഞിട്ടുണ്ട്.

മാളവികയുടെ വിവാഹം മൊത്തത്തിൽ അടിപൊളിയായിരുന്നു. ഗുരുവായൂർ വെച്ച് നടന്ന ചടങ്ങിൽ ജയറാമും പാർവതിയും കാളിദാസും കാളിദാസിന്റെ ഭാവി വധു തരിണിയും സുരേഷ് ​ഗോപിയും ഭാര്യയും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തിൽ വരൻ നവനീത് താലികെട്ടിയത്. യു എന്നിലെ മുൻ ഉദ്യോ​ഗസ്ഥൻ ​ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകൻ ആണ് ​ നവനീത്. നവനീത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറയാണ് നവനീതിന്റെ സ്വദേശം. നവനീത് യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്.

മാളവികയുടെ മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സെലിബ്രിറ്റി വികാസ് ആണ് മാളവികയെ അണിയിച്ചൊരുക്കിയത്. സ്കിൻ വിസിബിൾ മേക്കപ്പാണ് മാളവികയക്ക് ചെയ്തത്. ഇപ്പോഴത്തെ ട്രെന്റാണ് അത്. സ്കിൻ കാണാൻ പറ്റുന്ന രീതിയിലാണ് ഈ മേക്കപ്പ്. ഐ മേക്കപ്പ് പോലും ബ്ലെൻഡ് ചെയ്ത് സ്വന്തം കണ്ണ് പോലെയാണ് ചെയ്യുന്നത്. സ്കിന്നുമായി ഏറ്റവും യോജിച്ച് പോകുന്ന രീതിയാണ് ഈ മേക്കപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+