Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ അതിന് അവസാനം'; നവീന്റെ കവിളിൽ ചുംബിച്ച് ആ സന്തോഷം പറഞ്ഞ് മാളവിക

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന‍ടൻ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞത്. ​ഗുരുവായൂർ അമ്പലത്തിൽ വെച്ച് വളരെ ലളിതമായിട്ടായിരുന്നു താലിക്കെട്ട്. ​ഗുരുവായൂർ വെച്ച് നടന്ന ചടങ്ങിൽ ജയറാമും പാർവതിയും കാളിദാസും കാളിദാസിന്റെ ഭാവി വധു തരിണിയും സുരേഷ് ​ഗോപിയും ഭാര്യയും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തിൽ വരൻ നവനീത് ​ഗിരീഷ് താലികെട്ടിയത്.

താലിക്കെട്ടിന് ശേഷം മൂന്ന് വിരുന്നുകളാണ് നടന്നത്. നിരവധി പ്രമുഖർ വിവാഹ വിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. താലികെട്ടിന് ശേഷം തൃശൂരിവലെ നക്ഷത്ര ഹോട്ടലിൽ നടന്ന വിരുന്നിൽ മോഹൻലാൽ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കൊച്ചിയിലും വിവാഹ വിരുന്ന് നടന്നിരുന്നു, വരന്റെ വീട്ടുകാരുടെ വിരുന്ന് പാലക്കാടായിരുന്നു. അങ്ങനെ പരിപാടികളുടെ നീണ്ട ഘോഷ യാത്രയായിരുന്നു.

malavka

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരേഷ് ​ഗോപി, ദിലീപ്, ശോഭന, എന്നിങ്ങനെ നിരവധി താരങ്ങളാണ് വിവാഹത്തലും വിരുന്നിലുമായി പങ്കെടുത്തത്. ജാക്കി ഷ്രോറും കുശ്ബുവും, പൂർണിമയും, സുഹാസിനിയുമൊക്കെ പങ്കെടുത്തിരുന്നു. അങ്ങനെ ആഘോഷമായി തന്നെയാണ് മാളവിക​യുടെ വിവാഹം കഴിഞ്ഞത്.

എന്തായാലും വിവാഹുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ച് ഭർത്താവ് നവീനിനെ ചുംബിക്കുന്ന ഫോട്ടോ പങ്കുവെച്ച് അങ്ങനെ അതിന് അവസാനം എന്നാണ് മാളവിക കുറിച്ചത്. ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായിട്ടാണ് ചിത്രം പോസ്റ്റ് ചെയ്ത്.

2023 ഡിസംബർ മാസത്തിലായിരുന്നു മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം. യു എന്നിലെ മുൻ ഉദ്യോ​ഗസ്ഥൻ ​ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകൻ ആണ് ​ നവനീത്. നവനീത് വിദേശത്താണ് ജോലി ചെയ്യുന്നത്.

പാലക്കാട് നെന്മാറയാണ് നവനീതിന്റെ സ്വദേശം. നവനീത് യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. നവീനൊപ്പം മാളവികയും യു കെയിലേക്ക് പോകും എന്ന നേരത്തെ പറഞ്ഞിരുന്നു. സ്പോർട്സ് മാനേജ്മെന്റിൽ മാസ്റ്റർ ഡി​ഗ്രി പൂർത്തിയാക്കിയ മാളവിക തന്റെ ഇഷ്ടവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയത്തിന് പിന്നാലെയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. കാളിദാസും തരിണിയും പ്രണയത്തിലായിരുന്നു, കാളിദാസ് തന്നെയായിരുന്നു പ്രണയം വെളിപ്പെടുത്തിയത്. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയുമുള്ള ഫോട്ടോ കാളിദാസ് പങ്കുവെച്ചതിന് പിന്നാലെ ഇവർ പ്രണയത്തിലാണോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങി. . വാലന്റൈൻസ് ദിനത്തിലായിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത് . ചക്കിയുടെ വിവാഹം കഴിഞ്ഞതോടെ കാളിദാസിന്റെ വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+