Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോയ്ഫ്രണ്ടോ?ചിത്രവുമായി മാളവിക..അളിയനെന്ന് വിളിച്ച് കാളിദാസ്..കമന്റുമായി പാർവ്വതിയും

കൊച്ചി: സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകർ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താത്പര്യവും ഏറെയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാളവിക പങ്കിടാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ മാളവിക പങ്കിട്ട ഒരു ഫോട്ടോയാണ് ചർച്ചയായിരിക്കുന്നത്. എന്റെ സ്വപ്‌നം സഫലമാവാന്‍ പോവുകയാണെന്ന ക്യാപ്ഷനോടെയായിരുന്നു മാളവിക ചിത്രങ്ങള്‍ പങ്കുവെച്ചത്. പങ്കിട്ട അഞ്ച് ചിത്രങ്ങളിൽ ആദ്യത്തെ ചിത്രം അമ്മ പാർവ്വതിക്കൊപ്പം ഉള്ളതാണ്. രണ്ടാമത്തെ ചിത്രം അച്ഛൻ ജയറാമിനൊപ്പവും. മൂന്നാമതായി സഹോദരൻ കാളിദാസ് ജയറാമിന്റെ ചിത്രമാണ് പങ്കുവെച്ചത്. നാലാമത് സുഹൃത്തിനൊപ്പമുള്ളതാണ് ചിത്രം. അഞ്ചാമത്തെ ചിത്രത്തിലാണ് ആരാധകരുടെ കണ്ണുടക്കിയത്.

malavika2

കാമുകന്റെ മുഖം വ്യക്തമാവാത്ത തരത്തിലായിരുന്നു ചിത്രം. ഏറെ സന്തോഷവതിയാണ് ചിത്രത്തിൽ മാളവിക. ചിത്രത്തിന് താഴെ പാർവ്വതിയും കാളിദാസുമെല്ലാം കമന്റ് ചെയ്തിട്ടുണ്ട്. ചക്കിക്കുട്ടായെന്നാണ് പാർവ്വതിയുടെ കമന്റ്. അളിയാ എന്ന് കാളിദാസും കുറിച്ചു.

ആരാണ് ഇതെന്ന് തിരക്കുകയാണ് ആരാധകർ. വിവാഹം തീരുമാനിച്ചോ എന്തുകൊണ്ടാണ് ബോയ് ഫ്രണ്ടിന്റെ മുഖം കാണിക്കാത്തത് തുടങ്ങിയ ചോദ്യങ്ങളെല്ലാം ആളുകൾ ഉയർത്തുന്നുണ്ട്. വീട്ടുകാർ അറിഞ്ഞുള്ള ബന്ധമല്ലേ മുഖം സീക്രട്ടാക്കി വെക്കേണ്ടതുണ്ടോയെന്നും ചിലർ ചോദിക്കുന്നു. ഇനി സിനിമ താരമാണോ എന്ന ചോദ്യങ്ങളും ഉണ്ട്. തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരപുത്രനാണ് ചിത്രങ്ങളിലുള്ളതെന്ന കമന്റുകളും ഉണ്ട്. എന്തായാലും കമന്റുകളോടൊന്നും താരപുത്രി പ്രതികരിച്ചിട്ടില്ല. സഹോദരൻ കാളിദാസിനെ പോലെ തന്നെ തന്റെ പങ്കാളിയെ കുറിച്ച് മാളവികയും ഉടൻ വെളിപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. കഴിഞ്ഞ വർഷത്തെ ഓണത്തിന് ആണ് കാളിദാസ് ആദ്യമായി തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. കുടുംബ ചിത്രത്തില്‍ തരുണിയെ കണ്ടപ്പോള്‍ മുതല്‍ പലരും ചോദ്യം ഉയർത്തിയിരുന്നു. തുടർന്നും തരുണിക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ കാളിദാസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ടിരുന്നു. ഇതോടെ തരുണി കാളിദാസിന്റെ കാമുകിയാണെന്ന് ആരാധകർ ഉറപ്പിച്ചു.ഇതിന് പിന്നാലെയാണ് കാളിദാസ് തങ്ങളുടെ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരുണി മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ തരുണി ചെന്നൈ സ്വദേശിനിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+