Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളവിക ജയറാമിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞു; ലെഹങ്കയിൽ അതിസുന്ദരിയായി ചക്കി, കൈപിടിച്ച് കാളിദാസ്

കൊച്ചി: ജയറാമിന്റേയും പാർവ്വതിയുടേയും മകൾ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെയായിരുന്നു മാളവിക താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

കാമുകന്റെ മുഖം കാണിക്കാതെയായിരുന്നു ആദ്യം മാളവിക തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒരാളുടെ കൈ കോർത്ത് നിൽക്കുന്നതായിരുന്നു ചിത്രം. ഇതിന് താഴെ അളിയാ എന്ന് വിളിച്ച് കാളിദാസ് കമന്റിടുകയായിരുന്നു. ഇതോടെ സഹോദരനെ പോലെ തന്നെ മാളവികയും തന്റെ നല്ലപാതിയെ കണ്ടെത്തിയെന്നുള്ള കമന്റുകൾ നിറഞ്ഞു.

malavikajayaram-1

പിന്നീട് പേര് നൽകാതെ തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ മാളവിക പങ്കിട്ടു. ''എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം, നിനക്ക് പിറന്നാൾ ആശംസകൾ. എന്നും എപ്പോഴും നിന്നെ സ്നേഹിക്കുന്നു', എന്ന കുറിപ്പോടെ കാമുകന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഫോട്ടോ പങ്കിട്ടത്. ആൺസുഹൃത്തിന്റെ പേര് മാളവിക പുറത്തുവിട്ടിരുന്നില്ല.

സഹോദരൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയ വീഡിയോയിലും മാളവികയും കാമുകനും ഒരുമിച്ചെത്തിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായി. അതിനിടെ കാളിദാസിന്റെ നിശ്ചയമാണ് ആദ്യം കഴിഞ്ഞതെങ്കിലും ചക്കിയുടെ വിവാഹമായിരിക്കും ആദ്യം എന്നായിരുന്നു പാർവ്വതി തുറന്ന് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹ നിശ്ചയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്.കാളിദാസ് മാളവികയുടെ കൈപിടിച്ച് വേദിയിലേക്ക് പോകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഒന്ന്. മോതിരം മാറ്റത്തിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. വീഡിയോയിൽ അതിസുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. ലെഹങ്കയാണ് മാളവികയുടെ വേഷം. ക്രീം നിറത്തിലുള്ള ലെഹങ്കയിൽ മെറൂൺ നിറത്തിലുള്ള പൂക്കങ്ങളുകൾ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്.

കാളിദാസിന്റെ വധു തരിണി അടക്കമുള്ളവരും വിവാഹ നിശ്ചയ വീഡിയോയിൽ ഉണ്ട്. ചടങ്ങുകൾ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമാക്കുകയാണ്. അതേസമയം മാതാപിതാക്കളേയും സഹോദരനേയും പോലെ അഭിനയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് മാളവിക. നേരത്തേ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. മുന്‍പ് 'മായം സെയ്ത് പോവെ' എന്ന തമിഴ് മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. എന്നാൽ എന്നായിരിക്കും മാളവികയുടെ സിനിമ അരങ്ങേറ്റം എന്ന് വ്യക്തമല്ല. മാളവികയ്ക്ക് സിനിമയാണ് താത്പര്യമെങ്കിൽ അവൾ തീർച്ചയായും സിനിമയിലേക്ക് എത്തുമെന്നായിരുന്നു അടുത്തിടെ നടന്ന അഭിമുഖത്തിൽ കാളിദാസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+