Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളവികയുടെ ചെക്കൻ ചില്ലറക്കാരനല്ല, പരിചയപ്പെടുത്തി ജയറാം..നവനീത് എന്നോട് പറഞ്ഞത് ഇതാണ്

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടൻ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. കൂർഗിലെ മടിക്കേരിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുന്നത്.

നവനീതിന്റെ ചിത്രങ്ങൾ പലപ്പോഴും മാളവിക പങ്കുവെച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും പേരോ മറ്റ് വിവരങ്ങളോ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. പാലക്കാട് സ്വദേശിയായ നവനീത് യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് ഗിരീഷ്.

 jayaram-1

അതിനിടെ തന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഇപ്പോൾ തനിക്ക് മറ്റൊരു മകൻ കൂടിയുണ്ടെന്നും വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ജയറാം കുറിച്ചു. മകളുടെ വിവാഹത്തെ കുറിച്ച് ഏറെ വൈകാരികമായി സംസാരിക്കുന്ന ജയറാമിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ- ' സന്തോഷം. നന്ദി അറിയിക്കുന്നു. ഇത്തരത്തിലുള്ള ചടങ്ങുകള്‍ നമ്മള്‍ എത്രയോ മാസങ്ങള്‍ക്ക് മുമ്പ് പ്ലാന്‍ ചെയ്യുന്നതാണ്. മനസിലൊരു സ്വപ്നം പോലെ. പ്രത്യേകിച്ച് ചക്കിയുടെ വിവാഹ നിശ്ചയം എന്നുപറയുന്നത് എന്റേയും അശ്വതിയുടേയും എത്രയോ വര്‍ഷത്തെ സ്വപ്‌നമാണ്. മറ്റൊന്നുംകൊണ്ടല്ല, കണ്ണന് ഞാന്‍ കുട്ടിക്കാലത്ത് കഥ പറഞ്ഞുകൊടുക്കും. അവന് ഏറ്റവും ഇഷ്ടമുള്ളത് ആനക്കഥയാണ്. ചക്കിക്ക് എപ്പോഴും പറഞ്ഞുകൊടുത്തിട്ടുള്ളത് സിന്‍ഡ്രല്ലയുടെ കഥയാണ്.

ഒരിക്കല്‍ ചക്കിക്കൊരു ഭയങ്കര സുന്ദരനായ രാജകുമാരന്‍ ചക്കിയെ തേടി വെള്ള കുതിരവണ്ടിയില്‍ വരുമെന്ന് പറയുമായിരുന്നു. ദൈവം അങ്ങനെ ഒരു രാജകുമാരനെത്തന്നെ ചക്കിക്ക് കൊണ്ടുകൊടുത്തു. ഞങ്ങളുടെ എത്രയോ വര്‍ഷത്തെ സ്വപ്‌നമാണ്. രണ്ടു മൂന്ന് ദിവസമായി ചെന്നൈയില്‍ മഴ. പലര്‍ക്കും പല സ്ഥലങ്ങളില്‍ നിന്ന് വരാന്‍ പറ്റുന്നില്ല. അപ്പോഴൊക്കെ ഗിരീഷ് എന്റെ അടുത്തുവന്നു പറയും. 'ധൈര്യമായിട്ടിരിക്ക്, ഗുരൂവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി നടക്കും. അങ്ങനെ ഇന്ന് എല്ലാം ഗുരുവായൂരപ്പന്‍ ഭംഗിയാക്കി തന്നു അല്ലേ ഗിരീഷ്. 2024 മെയ് മാസം മൂന്നാം തിയ്യതി ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വെച്ച് വിവാഹം നടത്താനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക് ലഭിച്ചു. എല്ലാവരുടേയും അനുഗ്രവും പ്രാർത്ഥനയും വേണം', ജയറാം പറഞ്ഞു. അടുത്തിടെയായിരുന്നു ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹ നിശ്ചയവും നടന്നത്. ചെന്നൈ സ്വദേശി തരിണിയാണ് കാളിദാസിന്റെ വധു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+