'ചക്കിയുടെ ചെക്കന് ഇംഗ്ലീഷ് മാത്രമേ വശമുള്ളോ';അവസാനം പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ച് ജയറാമും
കൊച്ചി: നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹാഘോഷമാണ് സോഷ്യൽ മീഡിയയിൽ നിറയെ. അത്യാഡംബര വിവാഹത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മാളവികയുടെ മേക്കപ്പും ലുക്കും വസ്ത്രങ്ങളും എല്ലാം തന്നെ ചർച്ചയാണ്. ഗുരുവായൂരിൽ വെച്ചായിരുന്നു മാളവികയുടെ വിവാഹ ചടങ്ങുകൾ നടന്നത്. പിന്നീട് സിനിമ മേഖലയിൽ നിന്നുള്ളവർക്കായി പ്രത്യേക റിസ്പഷനും നടന്നിരുന്നു. ഇപ്പോൾ പാലക്കാട് നടന്ന റിസ്പെഷന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റിസപ്ഷന് വേണ്ടി മാളവിക അതിസുന്ദരിയായാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. വയലറ്റ് സാരിയിൽ മാളവിക കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല മാളവികയുടെ ഭർത്താവ് നവനീതിന്റെ ലുക്കും ഒട്ടും മോശമല്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. വൈറ്റും ഗോൾഡും കലർന്ന ഷർവാണിയായിരുന്നു നവനീതിന്റെ വേഷം. നവനീതിന്റെ വേഷം മാത്രമല്ല കേട്ടോ, വീഡിയോ പ്രചരിച്ചതോടെ പാലക്കാടുകാരന്റെ ഇംഗ്ലീഷിനും മലയാളത്തിനും കൈയ്യടി കിട്ടുന്നുണ്ട്. റിസപ്ഷൻ വേദിയിൽ വെച്ച് നവനീത് പറഞ്ഞ വാക്കുകൾ സദസിൽ ചിരിപടർത്തി.

ആദ്യം നടൻ ജയറാം ആയിരുന്നു വേദിയിൽ സംസാരിച്ച് തുടങ്ങിയത്. പിന്നീടാണ് നവനീതിന് മൈക്ക് കൈമാറിയത്. ഇംഗ്ലീഷിൽ വളരെ മനോഹരമായിട്ടായിരുന്നു നവനീത് സംസാരിച്ച് തുടങ്ങിയത്. കുടുംബം ഒരുക്കിയ വിവാഹ സർപ്രൈസിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നവനീത് സംസാരിച്ചത്. ഇതിനിടയിൽ നവനീതിന്റെ അച്ഛൻ ഇടപെട്ട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നവനീത് നല്ല അസ്സൽ മലയാളത്തിൽ സംസാരിച്ച് തുടങ്ങി.
'അച്ഛ മലയാളത്തിൽ സംസാരിക്കാൻ പറയുകയാണ്. എന്റെ മലയാളം പാലക്കാടൻ മലയാളമാണ്. ജനിച്ചത് പാലക്കാട് ആണ്, പക്ഷേ മൂന്ന് മാസം കഴിഞ്ഞ് റുവാണ്ടയിൽ പോയി. മലയാളത്തിൽ എന്ത് പറയണമെന്ന് അറിയില്ല. വന്ന എല്ലാവർക്കും നന്ദി... നമസ്കാരം', എന്നായിരുന്നു നവനീതിന്റെ വാക്കുകൾ. നവനീതിന്റെ നന്ദിയും നമസ്കാരവും കേട്ടതോടെ ജയറാമടക്കം വേദിയിൽ നിന്നവരെല്ലാം ചിരിക്കുകയായിരുന്നു. എന്തായാലും ചക്കിയുടെ ചെക്കന് മലയാളം അറിയാമല്ലോ, രണ്ട് പേർക്കും എല്ലാവിധ ആശംസകളും എന്നാണ് പലരും വീഡിയോക്ക് താഴെ കുറിച്ചത്.
യുണൈറ്റഡ് നാഷൻസിലെ മുൻ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകനാണ് നവനീത്. കുടുംബം പാലക്കാട് ആണെങ്കിലും അച്ഛന് യുഎന്നിൽ ആയിരുന്നു ജോലി എന്നതിനാൽ ലോകത്തിന്റെ പല ഭാഗത്തും നവനീത് യാത്ര ചെയ്തിട്ടുണ്ട്. ബുഡാപ്പസ് എന്ന സ്ഥലത്താണ് നവനീത് വളർന്നത്. പിന്നീട് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു പഠിച്ചത്. ചാർട്ടഡ് അക്കൗണ്ടന്റാണ് നവനീത്. നിലവിൽ ഒരു എയര്‍ലെന്‍സിന്റെ സൈബർ വിങ്ങിന്റെ സെക്യൂരിറ്റി വിങ് ഹെഡായാണ് ജോലി ചെയ്യുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications