അയാള്‍ മുഖം ഗ്രില്ലില്‍വെച്ച് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; മരവിച്ചിരുന്ന് പോയി: തുറന്ന് പറഞ്ഞ് മാളവിക
2013-ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാന്റെ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് കടന്നുവന്ന താരമാണ് മോഹനന്‍. പ്രശസ്ത സിനിമാറ്റോഗ്രാഫർ കെയു മോഹനന്റെ മകളായ മാളവിക ഇന്ന് മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലകളിലെ ശ്രദ്ധേയയായ നടിയാണ്. 'ബിയോണ്ട് ദ ക്ലൗഡ്സ്', 'തങ്കലാൻ', 'യുധ്ര' തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ താരത്തിന്റേതായ മലയാളത്തില്‍ അവസാനമായ പുറത്തിറങ്ങിയ ചിത്രം ക്രിസ്റ്റിയാണ്.
സ്ത്രീകളുടെ അവകാശങ്ങളെയും സുരക്ഷയെയും കുറിച്ച് കൃത്യമായ ശബ്ദമുയർത്തുന്ന മാളവിക ഇപ്പോഴിതാ മുംബൈ ലോക്കൽ ട്രെയിനിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ഞെട്ടിക്കുന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രദ്ധേ നേടിയിരിക്കുകയാണ്. ഹോട്ടർഫ്ലൈയുടെ 'ദ മെയിൽ ഫെമിനിസ്റ്റ്' എന്ന പരിപാടിയിൽ, സിദ്ധാർഥ് ആലംബയനുമായുള്ള അഭിമുഖത്തിലാണ് മാളവിക തനിക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ചത്.

'19-20 വയസ്സുള്ളപ്പോൾ, രാത്രി 9:30-ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മുംബൈയിലെ ഒരു ഫസ്റ്റ് ക്ലാസ് ട്രെയിൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയാണ്. കംപാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ മൂന്ന് പേരെല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ വിന്‍ഡോ ഗ്രില്ലിന് അരികിലായിട്ടാണ് ഇരുന്നത്. മൂന്ന് പെണ്‍കുട്ടികളെ കണ്ടതും ഒരാള്‍ പതിയെ അങ്ങോട്ട് നടന്ന് വന്നു. എന്നിട്ട് അയാള്‍ മുഖം ഗ്രില്ലില്‍വെച്ച് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. ഞങ്ങള്‍ മൂന്ന് പേരും മരവിച്ചിരുന്നുപോയി' താരം പറഞ്ഞു.
എന്തെങ്കിലും പ്രതികരിച്ചാൽ അയാൾ അകത്തേക്ക് കയറുമോ എന്ന ഭീതിയിൽ മിണ്ടാതിരുന്ന് പോയി. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് ആ പ്രായത്തിൽ അറിയില്ലായിരുന്നു. അടുത്ത സ്‌റ്റേഷന്‍ വരണമെങ്കില്‍ പത്ത് മിനിറ്റെടുക്കും. എല്ലാ പെണ്‍കുട്ടികളുടേയും ജീവിതത്തില്‍ ഇത്തരം അനുഭവമുണ്ടാകും. മുംബൈ പോലുള്ള നഗരങ്ങളിൽ പോലും സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ നേരിടേണ്ടിവരുന്നു എന്നുള്ളതാണ് സത്യം.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിനെക്കുറിച്ചും അഭിമഖത്തില്‍ മാളവിക മോഹന്‍ സംസാരിക്കുന്നുണ്ട്. ചലച്ചിത്ര സെറ്റുകളിൽ 95 പുരുഷന്മാർക്ക് മൂന്ന് സ്ത്രീകൾ എന്നതാണ് അവസ്ഥ. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ വേണ്ടതുണ്ട്. മാത്രവുമല്ല ഷൂട്ടിങ് ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. നടിമാരുടെ കാര്യത്തില്‍ അവർക്ക് വാനിറ്റി വാനുണ്ടാകും. എന്നാല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യംപോലും പലപ്പോഴും ഉണ്ടാകാറില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നു.
ആരാധകരുടെ സ്നേഹം അതിരുവിടുന്നതിനെക്കുറിച്ചും താരം ഇതേ അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്. "മാസ്റ്റർ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. ഞാൻ ചെന്നൈയ്ക്ക് പുറത്തുള്ള ഇസിആർ-ലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് തളർന്നിരുന്ന സമയത്ത്, എന്റെ അസിസ്റ്റന്റ് വന്ന് പറഞ്ഞു 'ഒരു ആരാധകൻ ലോബിയിൽ കാത്തുനിൽക്കുന്നുണ്ട്, എന്നോടൊപ്പം ഫോട്ടോ എടുക്കണമെന്ന്'. സാധാരണ ഞാൻ റൂമിലേക്ക് നേരെ പോകുകയാണ് പതിവെങ്കിലും ആരാധകന്റെ ആഗ്രഹം മാനിച്ച് ഞാൻ ലോബിയിലേക്ക് ചെന്നു.
അവിടെ എത്തിയപ്പോള്‍ ആ വ്യക്തി എനിക്ക് ഒരു വിവാഹ ക്ഷണക്കത്ത് നൽകി. ഞാൻ അത് തുറന്നുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അതിൽ അവന്റെ പേര് പ്രിന്റ് ചെയ്തിരിക്കുന്നതിനൊപ്പം എന്റെ പേര് കൂടി ചേർത്തിരുന്നു.
അയാളുടെ വളരെ കണ്‍വിന്‍സിംഗ് ഭാവം കണ്ട് ഞാന്‍ ആരോടെങ്കിലും യെസ് പറഞ്ഞത് മറന്നു പോയതാണോ എന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്. ഞാന്‍ അവിടെ നിന്നും വേഗം തന്നെ പോയി. എനിക്ക് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ലായിരുന്നുവെന്നും മാളവിക മോഹന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications