പ്രതിഫലക്കാര്യത്തില്‍ മറ്റാരേക്കാളും മുന്നില്‍, മാളവികക്ക് ഒരു ചിത്രത്തിന് ലഭിക്കുന്നത് കേട്ടോ! ആകെ ആസ്തി ഇത്ര
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന മലയാളം ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് മാളവിക മോഹനന്‍. തെന്നിന്ത്യയിലും ഹിന്ദിയിലും തന്നെ സാന്നിധ്യമറിയിച്ച മാളവിക മോഹനന്റെ വരാനിരിക്കുന്ന ചിത്രം തങ്കലാന്‍ ആണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിക്രമാണ് കേന്ദ്ര കഥാപാത്രമാകുന്നത്. പാര്‍വതി തിരുവോത്ത്, പശുപതി മസിലാമണി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് ആണ് മാളവികയുടെ ഹിന്ദി ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് താരം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. പട്ടം പോലെയ്ക്ക് ശേഷം തെന്നിന്ത്യയില്‍ വലിയ അവസരങ്ങളാണ് മാളവികയെ തേടിയെത്തിയത്. രജനികാന്ത്, മമ്മൂട്ടി, വിജയ് തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിനായി. ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായും മാളവിക മോഹനന്‍ മാറി.

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാളവിക മോഹനന്റെ ആസ്തി രണ്ട് മില്യണ്‍ ഡോളര്‍ ആണ്. അതായത് ഏകദേശം 16 കോടി രൂപ വരുമിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള താരങ്ങളിലൊന്നായി ഇതോടെ മാളവിക മാറി. ഓരോ ചിത്രത്തിനും താരത്തിന്റെ പ്രതിഫലത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ് ഫാദര്‍, രജനീകാന്തിനൊപ്പം പേട്ട, വിജയ്‌ക്കൊപ്പം മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.
ഇതോടെ ഒരു സിനിമക്ക് 5 കോടി രൂപ വരെ താരം പ്രതിഫലം വാങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അഭിനയത്തിന് പുറമെ പരസ്യചിത്രങ്ങളിലൂടേയും ബ്രാന്‍ഡ് സഹകരണങ്ങളിലൂടേയും താരം വലിയ തുക സമ്പാദിക്കുന്നുണ്ട്. പ്രശസ്ത ജ്വല്ലറി ബ്രാന്‍ഡായ ജോസ് ആലുക്കാസ്, ഹീറോ ഹോണ്ട, മാതൃഭൂമി യാത്ര (മാഗസിന്‍) തുടങ്ങിയവയുമായി താരം പരസ്യകരാറിലേര്‍പ്പെട്ടിട്ടുണ്ട്.
പുത്തന്‍ ആഡംബര കാറുകളുടെ ഒരു വലിയ ശേഖരവും മാളവിക മോഹനന്റെ ഗ്യാരേജിലുണ്ട്. 50 ലക്ഷം രൂപ വിലയുള്ള മെഴ്സിഡസ് എംഎല്‍ 350, 2.60 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു, 81 ലക്ഷം രൂപ വിലമതിക്കുന്ന ഔഡി ക്യൂ 7 എന്നിവയുള്‍പ്പെടെ നിരവധി ആഡംബര കാറുകളാണ് മാളവികയുടെ പക്കലുള്ളത്. താരത്തിന്റെ ഫാഷന്‍ സെന്‍സും ആകര്‍ഷണീയമാണ്. ഉയര്‍ന്ന നിലവാരമുള്ള വസ്ത്രങ്ങള്‍, ആക്‌സസറികള്‍, ഹീല്‍സ്, ബൂട്ട്‌സ് എന്നിവയുടെ വിപുലമായ ശേഖരം താരത്തിനുണ്ട്.












Click it and Unblock the Notifications