ഇന്നസെന്റ് മുതൽ സുബ്ബലക്ഷ്മി വരെ; വിടപറഞ്ഞുപോയ പ്രിയ താരങ്ങൾ; 2023ലെ നികത്താനാവാത്ത നഷ്ടം
2023 മലയാള സിനിമയെ സംബന്ധിച്ച് ഒരുപാട് നഷ്ടം ഉണ്ടായ വർഷം കൂടിയാണ്. പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭകൾ ലോകത്തോട് വിടപറഞ്ഞുപോയ വർഷം. ഇന്നസെന്റ് മുതൽ സുബ്ബലക്ഷ്മി വരെ നമ്മെ വിട്ട് പോയി. മാർച്ച് 26 ന് ആയിരുന്നു ഇന്നസെന്റ് ലോകത്തോട് വിടപറഞ്ഞത്. ഞെട്ടലോടെയാണ് കേരളം അദ്ദേഹത്തിന്റെ മരണം കേട്ടത്.
എത്രയോ കഥാപാത്രങ്ങളിലൂടെ നമ്മളെ ചിരിപ്പിച്ച ആ മനുഷ്യൻ നമ്മളെ കണ്ണീരിലാക്കി പോയ്മറഞ്ഞു. ആ വേദന മാറും മുൻപേ പ്രിയപ്പെട്ട നടൻ മാമുക്കോയയും വിടപറഞ്ഞു. സുബിയും, സുധിയും, സംവിധായകൻ സിദ്ധിഖും ഒക്കെ ഈ വർഷം നമ്മളെ വിട്ടുപോയ മനുഷ്യരാണ്. 2023 നോട് വിടപറയുന്ന ഈ സമയത്ത് മലയാള സിനിമയിൽ നിന്നും വിടപറഞ്ഞുപോയ താരങ്ങളെ ഒരിക്കൽക്കൂടി ഓർക്കാം...

ഇന്നസെന്റ്: മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത നടൻ. 2023 മാർച്ച് 26 ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്. ശ്വസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്. 700 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യം വഴക്കത്തോടെ കൈകാര്യം ചെയ്യുന്ന അപൂർവം ചില നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം, 2014 ൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം വിജയം സ്വന്തമാക്കിയിരുന്നു.
മാമുക്കോയ: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻ. അദ്ദേഹത്തിന്റെ സംസാര ശൈലി തന്നെയായിരുന്നു മാമുക്കോയയുടെ പ്രത്യേകതയും. ഓരോ ഡയലോഗിലും തനതായ ശൈലി കൊണ്ട് വന്ന് പ്രേക്ഷകനെ ചിരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 77 വയസ്സായിരുന്നു. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ വെച്ച് ഏപ്രിൽ 26 ന് ആയിരുന്നു അന്ത്യം. കാളികാവിൽ വെച്ച് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
സുബി സുരേഷ്: ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ സുബിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. കോമഡി പരിപാടികളിൽ ആരംഭിച്ച് സിനിമയിലേക്ക് എത്തിയ താരം ആണ് സുബി. ഫെബ്രുവരി 22 ന് കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.

സിദ്ധിഖ്: ചിരിയുടെ മാലപ്പടക്കം മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ. ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു സംവിധായകൻ സിദ്ധിഖ്. ഓഗസ്റ്റ് 7 ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. സുഹൃത്ത് ലാലിനൊപ്പം സഹസംവിധായകൻ ആയി എത്തിയ സിദ്ധിഖ് മലയാളികൾ ഒരിക്കലും മറക്കാത്ത സിനിമകൾ സമ്മാനിച്ചു. റാജി റാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റനാം കോളനി എന്നിങ്ങനെ നിരവധി സിനികൾ സംവിധാനം ചെയ്തു. സിദ്ധിഖ്- ലാൽ കൂട്ടുകെട്ട് മലയാളികൾക്ക് മറക്കാൻ സാധിക്കില്ല.
കാെല്ലം സുധി: ഓഗസ്റ്റ് 5 ന് ആണ് തൃശ്ശൂരിലെ കൈപ്പമംഗലത്ത് വെച്ച് മിമിക്രി കലാകാരനായ കൊല്ലം സുധി അന്തരിച്ചത്. വാഹാനപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സുധിയെ രക്ഷിക്കാനായില്ല. മിമിക്രിയിലൂടെ തുടങ്ങി സിനിമയിലേക്ക് എത്തിയ സുധി സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ തിളങ്ങിനിന്ന താരമായിരുന്നു.
പൂജപ്പുര രവി: 100 കണക്കിന് സിനിമകളിലെ നർമ്മ വേഷങ്ങലൂടെ മലയാളികളെ ചിരിപ്പിച്ച നടൻ, ജൂൺ 18 ന് ഇടുക്കി ജില്ലയിലെ മറയൂരിൽ വെച്ച് അന്ത്യം. തിരുവനന്തപുരം സ്വദേശിയായ പൂജപ്പുര രവി നാടകത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
കൈലാസ് നാഥ്: ആഗസ്റ്റ് മൂന്നിനാണ് കൈലാസ് നാഥ് അന്തരിച്ചത്. കരൾ സംബന്ധമായി അസുഖമായിരുന്നു. നിരവധി സീരിയലുകളുടേയും സിനിമകളുടേയും ഭാഗമായിട്ടുണ്ട് അദ്ദേഹം. 1999 ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രമാണ് കൈലാസ് നാഥിന്റെ ആദ്യ ചിത്രം,
കലാഭവൻ ഹനീഫ്: നവംബർ 9 ന് ആയിരുന്നു കലാഭവൻ ഹനീഫ് അന്തരിച്ചത്. മിമിക്രിയിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിലേക്ക് എത്തുന്നത്. ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. ഗോഡ്ഫാദർ, മലപ്പുറം ഹാജി മഹാനായ ജോജി. ഉസ്താദ് ഹോട്ടൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടിയുടെ കാതൽ ദി കോർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ആർ സുബ്ബലക്ഷ്മി: നവംബർ 30 ന് ആണ് മലയാളത്തിലെ മുതിർന്ന നടി സുബ്ബലക്ഷ്മി അന്തരിച്ചത്. കല്യാണ രാമൻ, നന്ദനം, രാപ്പകൽ, തിലകം, പണ്ടിപ്പട എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. സുബ്ബലക്ഷ്മിയുടെ മുത്തശ്ശി കഥാപാത്രങ്ങൾ ആർക്കും മറക്കാൻ സാധിക്കുന്നതല്ല.സുശാന്ത് സിംഗ് രജ്പുത്തിന്റെ ദിൽ ബച്ചേരിയിലാണ് അവർ അവസനാമായി അഭിനയിച്ചത്. മലയാള സിനിമയക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ് സുബലക്ഷ്മിയുടെ വിടവാങ്ങൽ..












Click it and Unblock the Notifications