ആ കഥാപാത്രത്തിന്റെ പൊസസീവ്നസും വാശിയും എന്നിലുണ്ട്; നിരവധി അമ്മമാര്‍ ശകാരിച്ചിട്ടുണ്ട്: ആനി
തൊണ്ണൂറുകളില്‍ മികച്ച ഒരുപിടി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആനി. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് ആനി വെള്ളിത്തിരയില്‍ എത്തിയത്. സിനിമയിലെ ആണ്‍കുട്ടിയായുള്ള ആനിയുടെ അഭിനയം സിനിമാ പ്രേമികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതാണ്. അതിനു ശേഷം രുദ്രാക്ഷം, ആലഞ്ചേരി തമ്പ്രാക്കള്‍, മഴവില്‍കൂടാരം, സാക്ഷ്യം, മൂക്കില്ലാ രാജ്യത്തു മുറിമൂക്കന്‍ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
മൂന്നു വര്‍ഷങ്ങള്‍ മാത്രമാണ് നടി അഭിനയരംഗത്തുണ്ടായിരുന്നത്. അതിനകം മലയാളി പേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ ആനിക്ക് കഴിഞ്ഞു. സംവിധായകന് ഷാജി കൈലാസുമായുള്ള വിവാഹശേഷം ചിത്ര എന്ന പേര് സ്വീകരിച്ചിരുന്നു. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്കാന് നടി അഭിനയം നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ടെലിവിഷന്‍ ഷോകളിലൂടെ മിനിസ്ക്രീന്‍ രംഗത്ത് ആനി സജീവമാണ്. രണ്ടാം വരവില്‍ ആനീസ് കിച്ചണ്‍ എന്ന പരിപാടിയാണ് ആനിക്ക് വീണ്ടും പ്രശസ്തി നേടിക്കൊടുത്തത്. അതേസമയം, ഈ പരിപാടിയിലെ നടിയുടെ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനത്തിന് വിധേയമായത്.

ആനിയുടെ സിനിമാ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നാണ് കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് മഴയെത്തും മുന്‍പേയിലെ ശ്രുതി എന്ന് ആനി പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനിവാസനാണ് ചിത്രത്തിന്റെ രചന.
മമ്മൂട്ടി, ശോഭന ശ്രീനിവാസന് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇപ്പോഴിതാ ആ ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ആനി പങ്കുവെച്ച ഓര്‍മകളാണ് ശ്രദ്ധ നേടുന്നത്. എന്റെ സ്വഭാവം തന്നെയാണ് ആ ചിത്രത്തിലെ കഥാപാത്രത്തിനെന്നും അതുകൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ആനി പറഞ്ഞു.
മഴയെത്തും മുന്‍പേ കണ്ടിട്ട് നിരവധി അമ്മമാര്‍ തന്നെ വഴക്ക് പറഞ്ഞതായി ആനി ഓര്‍മിച്ചു. എന്നാല്‍ ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. ആ കഥാപാത്രത്തിന്റെ വാശിയും ബഹളവും പൊസസീവ്നസും എല്ലാം എന്നിലുണ്ട്. അത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ചത് സംവിധായകന് കമലാണ്. എന്റെ അഭിനയ ജീവിതത്തിലെ ടേണിങ് പോയിന്റായിരുന്നു ശ്രുതി. കൂടുതല്‍ ആളുകള്‍ എന്നെ അറിയുന്നത് ആ കഥാപാത്രത്തിലൂടെയാണ്, പ്രത്യേകിച്ച് അമ്മമാര്‍ തന്നെ തിരിച്ചറിയുന്നത് മഴയെത്തും മുന്പേയിലൂടെയാണെന്നും ആനി കൂട്ടിച്ചേര്‍ത്തു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications