Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമയില്‍ ചിരിപ്പൂരമൊരുക്കിയ സംവിധായകന്‍; ഷാഫി വിട വാങ്ങുമ്പോള്‍...

മലയാള സിനിമയില്‍ ചിരിയുടെ പൂക്കാലം സമ്മാനിച്ച സംവിധായകനെയാണ് ഷാഫിയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഷാഫി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. കല്യാണ രാമനിലേയും പുലിവാല്‍ കല്യാണത്തിലേയും ചട്ടമ്പിനാടിലേയും തൊമ്മനും മക്കളിലേയും വണ്‍മാന്‍ ഷോയിലേയുമെല്ലാം ഒരു മീമെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാത്തവരുണ്ടാകില്ല.

ഭയങ്കര റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളായിരുന്നു ഷാഫി സംവിധാനം ചെയ്ത പലതും. 1968 ഫെബ്രുവരിയില്‍ എറണാകുളത്താണ് ഷാഫിയുടെ ജനനം. റഷീദ് എംഎച്ച് എന്നതാണ് യഥാര്‍ത്ഥ പേര്. പ്രശസ്ത സംവിധായക ജോഡികളായ റാഫി മെക്കാര്‍ട്ടിനിലെ റാഫിയുടെ അനുജനാണ് ഷാഫി. സംവിധായകന്‍ സിദ്ദീഖ് ഇവരുടെ അമ്മാവനാണ്. രാജസേനന്‍ സിനിമകളില്‍ സഹസംവിധായകനായിട്ടാണ് ഷാഫി സിനിമാ ജീവിതം ആരംഭിക്കുന്നത്.

Shafi

1996-ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി. രാജസേനനെ കൂടാതെ റാഫി മെക്കാര്‍ട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും അസിസ്റ്റന്റ്് ഡയറക്ടറായി. 2001-ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. ഈ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. തൊട്ടടുത്ത വര്‍ഷം ദിലീപിനെ നായകനാക്കി ഒരുക്കിയ കല്യാണരാമനും സൂപ്പര്‍ഹിറ്റായി.

2003 ല്‍ പുലിവാല്‍കല്യാണം, 2005 തൊമ്മനും മക്കളും 2007 ല്‍ മായാവി, ചോക്കലേറ്റ് എന്നീ സിനിമകളിലൂടെ തന്റെ വിജയ തുടര്‍ച്ച ആവര്‍ത്തിച്ചു. ഇതിനിടെ വിക്രം, അസിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തു. 2008 ല്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, റോമ, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോലിപോപ്പ് എന്ന സിനിമ സംവിധാനം ചെയ്തു.

എന്നാല്‍ ഈ സിനിമ വിജയം കൈവരിച്ചില്ല. എന്നാല്‍ പിന്നീട് ചട്ടമ്പിനാട് എന്ന സിനിമയിലൂടെ അടുത്ത വര്‍ഷം തന്നെ ഷാഫി ഗംഭീര തിരിച്ചുവരവ് നടത്തി. മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍ എന്നീ സിനിമകളിലൂടെ അടുത്ത വര്‍ഷങ്ങളിലും ഷാഫി ചിത്രങ്ങള്‍ ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 2015 ല്‍ പുറത്തിറങ്ങിയ 2 കണ്‍ട്രീസ് ആണ് ഷാഫിയുടേതായി വന്ന അവസാന ബോക്സോഫീസ് ഹിറ്റ്.

മേക്കപ്പ്മാന്‍ അടക്കം മൂന്ന് സിനിമകള്‍ക്ക് ഷാഫി കഥ എഴുതി. ഷെര്‍ലക് ടോംസ് എന്ന സിനിമയില്‍ കഥ, തിരക്കഥ എന്നിവ രചിച്ചതും ഷാഫിയായിരുന്നു. ലോലിപോപ്പ്, 101 വെഡ്ഡിംഗ്സ് എന്നീ സിനിമകള്‍ നിര്‍മ്മിച്ച് നിര്‍മ്മാണ രംഗത്തും ഷാഫി സാന്നിധ്യമറിയിച്ചു. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് കോമഡിയും വഴങ്ങും എന്ന് തെളിയിക്കുന്ന സിനിമകള്‍ ഒരുക്കാന്‍ ഷാഫിക്കായി എന്നതാണ് പ്രത്യേകത.

മിസ്റ്റര്‍ പോഞ്ഞിക്കര, മണവാളന്‍, ധര്‍മ്മേന്ദ്ര, ദശമൂലം ദാമു, സ്രാങ്ക്, രാജാക്കണ്ണ്, മാക്രി ഗോപാലന്‍ തുടങ്ങിയ മലയാള സിനിമയിലെ എക്കാലത്തേയും കള്‍ട്ട് കഥാപാത്രങ്ങളെ തിരശ്ശീലയില്‍ എത്തിച്ചതും ഷാഫി ചിത്രങ്ങളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+