Get Updates
Get notified of breaking news, exclusive insights, and must-see stories!

മാർച്ചിൽ ഏതാെക്കെ മലയാള സിനിമകൾ ഒടിടിയിൽ എത്തും? പ്രേമലുവും, മഞ്ഞുമ്മൽ ബോയ്സും എത്തുമോ? അറിയാം

അബ്രഹാം ഓസ്ലർ , പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ്, തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രങ്ങളാണ് ഇവയൊക്കെ. ഫെബ്രുവരി മലയാള സിനമയ്ക്ക് മികച്ച മാസമായിരുന്നു. എബ്രഹം ഓസ്ലർ ജയറാമിന് തന്നെ തിരിച്ച് വരവ് നൽകിയ ചിത്രമാണ്. നിറഞ്ഞ കണികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.

പ്രേമലു ഇപ്പോഴും തിയറ്ററിൽ കുതിപ്പ് തുടരുകയാണ്. ഏറ്റവും ഒടുവിലായി എത്തിയ മഞ്ഞുമ്മൽ ബോയിസും തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഇവയിൽ ഏതൊക്കെ സിനിമയാണ് മാർച്ചിൽ ഒ ടി ടിയിൽ എത്തുക എന്നറിയാനുള്ള കാത്തരിപ്പിലാണ് പ്രേക്ഷകർ.

cinema

അബ്രഹാം ഓസ്ലർ

ജനുവരയിൽ റിലീസിനെത്തിയ അബ്രഹാം ഓസ്ലർ ആയിരിക്കും ആദ്യം ഒ ടി ടിയിൽ എത്തുക. മിഥുൻ മാനുവൽ സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ ചിത്രമാണ് അബ്രഹാം ഓസ്ലർ. മമ്മൂട്ടിയുടെ കാമിയോ റോൾ ആണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. മാർച്ചിൽ തന്നെ ഈ ചിത്രം ഒ ടി ടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാലിൽ ആണ് സിനിമ സ്രട്രീം ചെയ്യുക എന്നാണ് വിവരം. എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല.

അന്വേഷിപ്പിൻ കണ്ടെത്തും:

ടൊവിനോ തോമസ് നായകനായ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഡാർവിൻ കുര്യാക്കോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്ചച്. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരുക്കിയ ക്രൈം ത്രില്ലരാണ് ചിത്രം. മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ഇത്. നെറ്റ് ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. മാർച്ച് 8 നോ 9 നോ ആണ് സിനിമ സ്ട്രീം ചെയ്യുക.

ഭ്രമ യു​ഗം: മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മികച്ച അഭിപ്രായം തേടിയ സിനമി തിയറ്ററിൽ നിറഞ്ഞ കാണികൾക്ക് മുന്നിലാണ് പ്രദർശിപ്പിച്ചത്. അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനുമാണ് മറ്റ് വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് സോണി ലൈവ് ആണ്. മാർച്ചിൽ തന്നെ സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ്: ഇപ്പോൾ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ​ഗുണ കേവിൽ വെച്ച് നടന്ന സംഭവമാണ് ചിത്രം പറയുന്നത്. സിനിമയുടെ ഒ ടി ടി റൈറ്റ്സ് സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് എന്നാണ് വിവരം. നിലവിലെ അവസ്ഥ നോക്കുമ്പോൾ ഉടനൊന്നും ഒ ടി ടിയിൽ എത്താൻ സാധ്യത ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+