ഒടിടിയിൽ ഇനി പൊടിപൂരം; അടി, ചാവേർ, കുടുക്ക്, ഈ ആഴ്ച റിലീസിനെത്തുന്ന സിനിമകൾ; എവിടെ കാണാം
കുറച്ച് നാളുകൾക്ക് മുമ്പ് തിയറ്ററുകളിൽ ഓളം ഉണ്ടാക്കുന്ന സിനിമകൾ കുറവായിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. മലയാള സിനിമകൾ ഉൾപ്പെടെയുള്ള മികച്ച ചിത്രങ്ങൾ തിയറ്ററിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനം തുടരുകയാണ്.
തിയറ്റുകൾ പോലെ തന്നെ സിനിമാ ആസ്വാദകർക്ക് പ്രിയപ്പെട്ട ഫ്ലാറ്റ്ഫോമാണ് ഒ ടി ടി. സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുമ്പോളുണ്ടാവുന്ന അതേ ആവേശത്തോടെയാണ് ഒടിടിയിൽ എത്തുന്ന സിനികൾക്കായും സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

തിയറ്റുകളിൽ കാണാൻ പറ്റാതെ പോയ സിനിമകൾ ഒ ടി ടിയിൽ കാണാൻ കാത്തിരിക്കുന്നവരുമുണ്ട്യ ഈ ആഴ്ച പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനായി എത്തുന്ന മലയാള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.
കുടുക്ക് 2025
സൈന പ്ലേ/ നവംബർ 10
കുടുക്കാണ് ഈ ആഴ്ച ഒ ടി ടിയിൽ എത്തുന്ന സിനിമകളിലൊന്ന്. ബിൽഹാരി സംവിധാനം ചെയ്ത ചിത്രമാണ് കുടുക്ക് 2025. തിയറ്ററിലെത്തി ഒരു വർഷവും രണ്ട് മാസവും കഴിയുമ്പോഴാണ് കുടുക്ക് തിയറ്ററിലെത്തുന്നത്. ദുർഗ കൃഷ്ണ, കൃഷ്ണ ശങ്കർ, അജു വർഗീസ്,
ഷൈൻ ടോം ചാക്കോ, സ്വാസിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
അടി
സീ 5/ നവംബർ 24
അടിയാണ് ഒ ടി ടിയിൽ എത്തുന്ന മറ്റൊരുസിനിമ. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തുന്നു. അടി ഏപ്രിൽ 14 ന് വിഷു റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് സംവിധായകൻ, രതീഷ് രവിയാണ് തിരക്കഥ. . ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് അടിയുടെ നിർമ്മാതാവ്.
ചാവേർ
സോണി ലിവ്/ നവംബർ 10
ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ എത്തിയ സിനിമയാണ്. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളും ജാതി വിവേചനവും ദുരഭിമാനക്കൊലയുമൊക്കെയാണ് പ്രമേയം. നടനും സംവിധായകവനുമായ ജോയ് മാത്യവിന്റെതാണ് തിരക്കഥ. ഒക്ടോബർ 5നാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബന് പുറമെ ആന്റണി വർഗീസും പ്രധാന വേഷം ചെയ്യുന്നു.
മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്ക്വാഡ്', ഹോംബാലെ ഫിലിംസിന്റെ ഫഹദ് ഫാസിലിന്റെ ചിത്രം 'ധൂമം' എന്നിവയും വൈകാതെ ഒ ടി ടിയിലേക്ക് എത്തും.












Click it and Unblock the Notifications