ഡോക്ടർ മുതൽ വക്കീൽ വരെ; ഗോപികയും ബിന്നിയും മഞ്ജുഷയുമൊന്നും ചില്ലറക്കാരല്ല; സീരിയൽ താരങ്ങളുടെ യഥാർത്ഥ ജോലി
പലപ്പോഴും സീരിയൽ താരങ്ങളെ കാണുമ്പോൾ വിമർശനമായി പറയാറുള്ള കാര്യമാണ് പഠിക്കുന്ന പ്രായത്തിൽ ഇങ്ങനെ സീരിയലിൽ അഭിനയിച്ച് നടന്നാൽ പഠിത്തം എന്താകുമെന്ന്. എന്നാൽ സീരിയലിൽ അഭിനയിക്കുന്നത് കൊണ്ട് പഠനത്തിൽ ഉഴപ്പുന്നവരല്ല താരങ്ങൾ എന്ന് അവരുടെ ജോലി നോക്കിയാൽ മനസ്സിലാകും. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി നേടിയ ശേഷമാണ് പലരും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്നത്. ജനപ്രിയ സീരിയലുകളിലെ താരങ്ങളുടെ ജോലി എന്താണെന്ന് നോക്കിയാലോ..
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളിൽ ഒന്നാണ് ഗീതാ ഗോവിന്ദം. ഗീതാ ഗോവിന്ദത്തിലെ നായികയാണ് ബിന്നി സെബാസ്റ്റ്യൻ. ഏറെ ആരാധകരുണ്ട് ബിന്നിക്ക്. ബിന്നി ഒരു ഡോക്ടറാണ്. ഡോക്ടർ ആയതിന് ശേഷമാണ് ബിന്നി സീരിയൽ രംഗത്ത് സജീവമാകുന്നത്.

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയലായിരുന്നു സാന്ത്വനം. സ്വാന്തനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപികാ അനിലാണ്. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ഗോപിക. പിന്നീട് സീരിയലിൽ സജീവമാവുകയായിരുന്നു.
ഗോപിക ആയൂർവേദ ഡോക്ടറാണ്. ഡോക്ടർ ആയതിന് ശേഷമാണ് ഗോപിക സീരിയലുകളിൽ സജീവമാകുന്നത്. ബാലതാരമായി സിനിമകളിൽ അഭിനയിച്ചപ്പോഴും പിന്നീട് സീരിയലുകളിൽ എത്തിയപ്പോഴും ഗോപിക പഠനത്തിന് പ്രാധാന്യം കൊടുത്തിരുന്നു.
സാന്ത്വനത്തിൽ തന്നെ അഭിനയിച്ചിരുന്ന നിതാ ഘോഷും ഡോക്ടറാണ്. കോഴിക്കോട് സ്വദേശിയായ നിത കൊച്ചിയിലാണ് ജോലി ചെയ്യുന്നത്.
പഠനത്തിൽ മികവ് തെളിയിച്ച ശേഷമാണ് നിത സീരിയലിൽ സജീവമാകുന്നത്. സാന്ത്വനത്തിലെ തന്നെ താരമായ മഞ്ജുഷ മാർട്ടിൻ വക്കീലാണ്. എൽ എൽ ബിക്ക് പഠിക്കുന്ന സമയത്താണ് താരം സാന്ത്വനത്തിൽ എത്തിയത്. സീരിയലിൽ എത്തിയപ്പോളും താരം പഠനത്തിൽ ഒട്ടും ഉഴപ്പിയില്ല. പഠനം പൂർത്തിയാക്കി വക്കീൽ ആയി. സോഷ്യൽ മീഡിയിയിൽ സജീമമായിരുന്ന മഞ്ജുഷ ഇൻസ്റ്റാഗ്രാമിൽ വീഡിയോകളൊക്കെ ചെയ്യാറുണ്ട്.
കുടുംബ വിളക്ക് എന്ന സീരിയലിലെ ആതിരാ മാധവ് സീരിയലിൽ സജീവമാകുന്നതിന് മുൻപ് ടെക്നോ പാർക്കിലായിരുന്നു ജോലി ചെയ്തിരുന്നത് എന്നാണ് വിവരം. സീരിയലിൽ ഡോക്ടറുടെ വേഷം ആണ് ആതിര ചെയ്തിരുന്നത്. പത്തരമാറ്റ് സീരിയലിലെ ലക്ഷ്മി കീർത്തന അധ്യാപികയാണ്. സീരിയലിലെ നായികയായ ലക്ഷ്മി ചിത്രകാരിയുടെ വേഷമാണ് ചെയ്യുന്നത്. തമിഴ്നാട്ടിലായിരുന്നു താരം അധ്യാപികയായി ജോലി ചെയ്തിരുന്നത്. മികച്ച ഡാൻസർ കൂടിയാണ് താരം. ഭരതനാട്യം, കുച്ചിപ്പിടി തുടങ്ങിയ നൃത്തങ്ങൾ പഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications