രാജാവിനെ പോലെ സണ്ണി വെയ്ന്‍; സ്‌റ്റൈലായി കുഞ്ചാക്കോ ബോബന്‍; താരസമ്പന്നമായി ലുലു ഫാഷന്‍ വീക്ക്
കൊച്ചി: പ്രശസ്തമായ ലുലു ഫാഷന്‍ വീക്കില്‍ റാംപ് വാക്ക് നടത്തി മലയാള താരങ്ങള്‍. കുഞ്ചാക്കോ ബോബന്‍, ഹണി റോസ്, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, റിയാസ് ഖാന്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയ് ബാബു, ഷറഫുദ്ദീന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരാണ് ലുലു ഫാഷന്‍ വേദിയില്‍ കാണികളുടെ മനം കവര്‍ന്നത്. കുഞ്ചാക്കോ ബോബന്‍, വിനയ് ഫോര്‍ട്ട് അടക്കുള്ളവര്‍ സ്‌റ്റൈലിഷ് വേഷത്തില്‍ എത്തിയപ്പോള്‍ ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലെത്തിലാണ് സണ്ണി വെയ്ന്‍ എത്തിയത്.
രാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന വിധം വ്യത്യസ്ത വേഷത്തില്‍ ഫാഷന്‍ റാംപിലെത്തിയ താരത്തിനെ കൈയടികളോടെയാണ് ലുലു ഫാഷന്‍ വേദിയിലെ കാണികള്‍ സ്വീകരിച്ചത്.

ആന്‍സണ്‍, ഹേമന്ദ് മേനോന്‍, കൈലാഷ്, സഞ്ജു ശിവറാം, മെറീന മൈക്കിള്‍, ധ്രുവന്‍, ചൈതന്യ പ്രകാശ്, ക്രിക്കറ്റ് താരം സച്ചിന്‍ ബേബി, ശങ്കര്‍ ഇന്ദുചൂഢന്‍, നിരജ്ഞന അനൂപ്, വഫ കദീജ, പ്രിയംവദ കൃഷ്ണന്‍, ധ്രുവ താക്കീര്‍, ഷിയാസ് കരീം, ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രീവിദ്യ മുല്ലശ്ശേരി, കല്യാണി പണിക്കര്‍, അനൂപ് കൃഷ്ണന്‍, സംവിധായകന്‍ സാജിദ് യഹിയ, രാജീവ് പിള്ള, ആല്‍വിന്‍ ജോണ്‍ ആന്റണി, ബാലതാരങ്ങളായ ദേവനന്ദ, ആവണി അഞ്ജലി എന്നിവരും റാംപ് വാക്ക് നടത്തി.
രണ്ടാം ദിവസമാണ് റാംപില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ സര്‍പ്രൈസ് എന്‍ട്രിയുണ്ടായത്. അലസമായ സൗന്ദര്യത്തോടെ, അതേസമയം, സ്‌റ്റൈലിഷായാണ് കുഞ്ചാക്കോ ബോബന്‍ റാംപ് വാക്ക് നടത്തിയത്.
വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുകള്‍ ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ചു. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിക്കുന്ന ഫാഷന്‍ റാംപില്‍ പ്രശസ്ത സ്‌റ്റൈലിഷും ഷോ ഡയറക്റുമായ ഷൈ ലോബോയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവയ്ക്കുന്നത്.
യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ലുലു ഫാഷന്‍ വീക്ക് സംഘടിപ്പിക്കുന്നുണ്ട്. ഫാഷന്‍ മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍ ചൂടോടെ ലുലു ഫാഷന്‍ വീക്കില്‍ അവതരിപ്പിക്കാറുണ്ട്. പ്രശസ്തരായ താരങ്ങളും ഈ വേദിയില്‍ എത്താറുണ്ട്.












Click it and Unblock the Notifications