Get Updates
Get notified of breaking news, exclusive insights, and must-see stories!

പലരും ചോദിച്ചു ബ്ലോക്ക് ചെയ്തതാണോ എന്നൊക്കെ സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണ്; ​ദേവനന്ദ

കൊച്ചി: ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദ തന്നെയാണ് ഹാക്ക് ചെയ്യപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബ്ലോക്ക് ചെയ്തെന്നാണ് പലരും വിചാരിച്ചതെന്നും എന്നാൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് താരം വ്യക്തമാക്കി. നാലഞ്ച് ദിവസത്തിനുള്ളിൽ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേവനന്ദ പറഞ്ഞു. താരത്തിന് ഇപ്പോൾ പരീക്ഷ നടക്കുകയാണ്.

'' എന്നോട് ഭയങ്കര സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ എന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നാലഞ്ച് ദിവസത്തിനുള്ളിൽ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പലരും ചോദിച്ചു ബ്ലോക്ക് ചെയ്തതാണോ എന്നൊക്കെ സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണ്. സ്കൂളിൽ പരീക്ഷ തുടങ്ങുകയാണ്. ക്ലാസിൽ മുഴുവൻ സമയവും പോകുവാൻ പറ്റിയില്ലെങ്കിലും കൂട്ടുകാർ നോട്ട്സ് ഒക്കെ അയച്ച് തന്ന് സഹായിക്കും. നോട്സ് വരുമ്പോൾ തന്നെ പഠിച്ച് വെയ്ക്കും. അത് കൊണ്ട് ടെൻ‌ഷനൊന്നുമില്ല, ദേവനന്ദ പറഞ്ഞു.

deva

നിരവധി ആരധകരുള്ള ബാലതാരമാണ് ദേവനന്ദ. 2018 ൽ തൊട്ടപ്പൻ എന്ന സിനിമയിൽ കൂടിയാണ് ദേവനന്ദ സിനിമാ രം​ഗത്തേക്ക് വന്നത്. അതിന് ശേഷം മിന്നൽ മുരളി, മൈ സാന്റ, 2018 തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മാളികപ്പുറം എന്ന് സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെയാണ് ദേവനന്ദയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്.

ഇതുവരെ 20 ലധികം സിനിമകളിൽ താരം അഭിനയിച്ചു. സുമതി വളവ് ആണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. എറാണകുളം ആലുവ സ്വദേശിയാണ് ദേവനന്ദ. ജിബൻ, പ്രീത എന്നിവരാണ് മാതാപിതാക്കൾ. ജിബിൻ ബിസിനസ്സ്മാനും അമ്മ പ്രീത സർക്കാർ ജീവനക്കാരിയുമാണ്.
നിരവധി ആരാധകരുണ്ടെങ്കിലും ചിലർ ദേവനന്ദയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അതിരുകവിഞ്ഞ പക്വതയാണ് ദേവനന്ദ കാണിക്കുന്നത് എന്നാണ് ചിലർ പറയുന്നത്. എന്നാൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് വളരെ പക്വമായിട്ടാണ് ദേവനന്ദ പ്രതികരിക്കാറുള്ളതും.

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളിൽ ദേവനന്ദ നിയമനടപടിയുമായി രം​ഗത്ത് വന്നിരുന്നു. എറാണകുളം സൈബർ പോലീസിന് ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഒരു ഭാ​ഗം കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നും മോശം പരാമർശം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+