Get Updates
Get notified of breaking news, exclusive insights, and must-see stories!

'തോന്നിയ വസ്ത്രം ധരിക്കും.. അത് കണ്ട് കമന്റിടുന്ന ആണുങ്ങളാണോ കുറ്റക്കാര്‍?: മല്ലിക സുകുമാരന്‍

വസ്ത്രധാരണം സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രതികരണവുമായി മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍. പൊതുവേദികളില്‍ ധരിക്കേണ്ട വസ്ത്രത്തെ സംബന്ധിച്ച് മാന്യത കാണിക്കണം എന്നും അതിന് മറ്റൊരാള്‍ കമന്റ് പറഞ്ഞാല്‍ വലിയ കുറ്റമാണ് എന്ന് പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഇത് പറഞ്ഞതിന്റെ പേരില്‍ തന്നെ സ്ത്രീ വിരോധിയായി ചിത്രീകരിക്കേണ്ട എന്നും നടി വ്യക്തമാക്കി.

മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു മല്ലികയുടെ പ്രതികരണം. അക്രമം നടന്ന് പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷം പരാതിപ്പെടുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും അവര്‍ ചോദിച്ചു. മല്ലികയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Mallika Sukumaran

'ഇന്ന് ഫ്രീഡം എന്ന വാക്കിനെ പല തരത്തില്‍ പലരും വ്യാഖ്യാനിക്കുന്നുണ്ട്. അത് ശരിയല്ല. സ്ത്രീശാക്തീകരണത്തെ കുറിച്ച് ഞാന്‍ സംസാരിച്ചു. ഒരാവശ്യം വന്നാല്‍ നമ്മളുടേതായ സൗകര്യത്തിന് വസ്ത്രം ധരിക്കേണ്ടി വരും. യാത്ര പോകുമ്പോള്‍ സാരിയൊന്നും ഉടുത്ത് പ്ലെയിനില്‍ കേറാന്‍ പറ്റില്ല. അപ്പോള്‍ ഒരു സല്‍വാര്‍ കമ്മീസോ ചുരിദാറോ ഒക്കെയിട്ട് നമ്മള്‍ പോകും. അത് നമ്മളുടെ സൗകര്യം.

നമ്മള്‍ നമ്മളുടെ മക്കളും കൊച്ചുമക്കളും ഒക്കെയായി കടപ്പുറത്ത് പോയിരിക്കുകയാണ്. അപ്പോള്‍ നനയാതെ ഇരിക്കാന്‍ അതിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കും. പക്ഷെ ഒരുപാട് മാന്യദേഹങ്ങളുള്ള ഒരു സദസില്‍ പോകുമ്പോള്‍ നമ്മള്‍ ആര്, ആരുടെ മകള്‍, എങ്ങനെ നമ്മളെ വളര്‍ത്തി ഇതെല്ലാം ഒരു വലിയ പോയന്റ് തന്നെയാണ്. നമ്മുടെ സംസ്‌കാരം. അല്ലാതെ എവിടെങ്കിലും ചാനലില്‍ ഇരുന്ന് തെറിവിളിക്കുന്നവനെ നമുക്ക് പറയാന്‍ പറ്റുമോ.

അത് പറയാന്‍ പറ്റില്ല. സ്ത്രീക്ക് സ്വാതന്ത്ര്യം വേണം സമത്വം വേണം എന്നുള്ളത് കൊണ്ടാണ് ഉദ്ദേശിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. മര്യാദക്ക് വേഷം കെട്ടി നടന്നവരൊക്കെ പല വേഷവിദാനത്തില്‍ നടക്കാന്‍ തുടങ്ങി. അത് അവരുടെ ഇഷ്ടമാണ്. അവരെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ അത് കാണുമ്പോള്‍ ആരെങ്കിലും ഒരു കമന്റ് പറഞ്ഞാല്‍ അത് വലിയ കുറ്റമാണ്. അതാണ് തെറ്റ്. അതിനൊന്നും ഞാന്‍ ആണുങ്ങളെ പറയത്തില്ല.

അത് പറഞ്ഞാല്‍ മല്ലിക സ്ത്രീ വിരോധിയാണ് എന്ന് പറയും. അത് നമ്മള്‍ പറയിപ്പിക്കുന്നതാണ്. നമ്മളുടെ ഒരു കണ്‍സപ്റ്റ് ഉണ്ട്. കേരളത്തിലെ പെണ്‍കുട്ടികള്‍ പൊതുവായ സദസില്‍ വരുമ്പോള്‍ എങ്ങനെ വരണം എന്നൊക്കെ. അതില്‍ നിന്ന് വിപരീതമായി നാളെ ഞാനിപ്പോള്‍ ജീന്‍സും ഷര്‍ട്ടുമിട്ട് രണ്ട് ബട്ടണൊക്കെ തുറന്നിട്ട് ഞാന്‍ വന്ന് നിന്നാല്‍ നിങ്ങള്‍ ചോദിക്കും അയ്യോ ഈ തള്ളക്ക് എന്ത് പറ്റി എന്ന്.

എന്ന് പറയുന്നത് പോലെയാണ്. ഒരുപാട് കാര്യങ്ങള്‍ മനസിലെടുത്ത് വേണം നമ്മള്‍ പൊതുവായ സദസില്‍ പോകാന്‍. അവിടെ ചെല്ലുമ്പോള്‍ നമ്മള്‍ മാന്യമായി നില്‍ക്കണം. അതുപോലെ ഒരു ഉപദ്രവം നടന്നാല്‍ 15 കൊല്ലമൊക്കെ പറയാന്‍ വൈകുന്നത് എന്തിനാണ്. അവന്റെ ചെവിക്കല്ലിന് കൊടുക്കാന്‍ 15 സെക്കന്റ് വേണ്ടല്ലോ,' മല്ലിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+