എന്റെ കൊച്ചുമോൾ ഷെയർ ചെയ്യാതെ പിന്നെ ആര് ചെയ്യുമെന്ന് മല്ലിക സുകുമാരൻ; ഇനി മറുപടി അനശ്വരയുടേത്...
കൊച്ചി: വ്യസനസമേതം ബന്ധുമിത്രാഗികൾ എന്ന സിനിമയുടെ പോസ്റ്റർ നാളെ റിലീസ് ചെയ്യാനിരിക്കെ വ്യത്യസ്തമായ ഫേസ്ബുക്ക് കുറിപ്പുമായി മല്ലിക സുകുമാരൻ. സിനിമയുടെ അണിയറ പ്രവർത്തകർ പങ്കുവെച്ച ഒരു പോസ്റ്റർ ഷെയർ ചെയ്താണ് മല്ലിക സുകുമാരൻ കുറിപ്പ് പങ്കുവെച്ചത്.
നാളെ രാവിലെ 11 മണിക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ അനശ്വര രാജൻ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ ടീം വ്യസനസമേതം ബന്ധുമിത്രാദികൾ എന്നാണ് പോസ്റ്ററിലെ വാക്കുകൾ. ഈ പോസ്റ്റർ പങ്കുവെച്ച് മല്ലിക സുകുമാരൻ കുറിച്ചത്. എന്റെ കൊച്ചുമോൾ ഷെയർ ചെയ്യാതെ പിന്നെ ആരു ചെയ്യും...? അനശ്വരയോടൊപ്പം എന്റെ ആദ്യ സിനിമ...എന്നാണ്.

അനശ്വര സിനിമ പ്രെമോഷമന് സഹകരിക്കുന്നില്ലെന്ന് മിസ്റ്റർ ആന്റ് മിസിസ് ബാച്ച്ലർ സിനിമയുടെ സംവിധായകൻ ദീപു കരുണാകരൻ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തു. ദീപു അനശ്വരയ്ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോഴും അനശ്വരയ്ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. നിർമാതാവ് ഉൾപ്പെടെ അനശ്വരയ്ക്കൊപ്പം നിന്നു. ആരോപണത്തിന് പിന്നാലെ അനശ്വരയും തന്റെ ഭാഗം വ്യക്തമാക്കിയിരുന്നു.
സിനിമയുടെ ഷൂട്ട് സമയത്ത് പേമന്റ് ഇഷ്യൂ വന്നപ്പോൾ "പ്രൊഡ്യൂസർ പേമെന്റ് അക്കൗണ്ടിലേക്ക് ഇടാതെ റൂമിൽ നിന്നും ഇറങ്ങേണ്ട" എന്ന് ശ്രീ ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിർത്തിവെക്കേണ്ട ഒരു അവസ്ഥയിലും "ഷൂട്ട് തീരട്ടെ"എന്ന് പറഞ്ഞു മുൻകൈ എടുത്ത് ഇറങ്ങിയ തന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്റെ "കാശെണ്ണികൊടുത്തിട്ടാണ്" എന്ന അത്രയും മോശമായ പരാമർശം അദ്ദേഹത്തെ പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രൊഫണലി എന്നതിനപ്പുറം ഇമോഷണലി ഏറെ വേദനിപ്പിച്ചെന്ന് അനശ്വര പറഞ്ഞിരുന്നു.
ഇൻസ്റ്റഗ്രാമിലും ഒഫിഷ്യൽ ഫേസ്ബുക്കിലും എല്ലാ പോസ്റ്ററും താൻ ഷെയർ ചെയ്തിട്ടുണ്ടെന്നും അനശ്വര പറഞ്ഞു. റിലീസ് തിയതിക്ക് തൊട്ട് മുൻപേ സിനിമയുടെ ഭാഗമായി താൻ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ തന്റേത് മാത്രമാണ്. ശേഷം ടീമിന്റെ ഭാഗത്തു നിന്ന് ഒരുതരത്തിലും അപ്ഡേറ്റ്സ് ഞങ്ങൾക്ക് വന്നിട്ടില്ല.
റിലീസിനു 2 ദിവസം മുൻപ് ഞങ്ങൾ അവരെ contact ചെയ്തപ്പോൾ റിലീസ് മാറ്റി വച്ചു എന്നും, ചില പ്രശ്‌നങ്ങൾ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ല എന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ നമുക്ക് അറിയാൻ കഴിഞ്ഞത്.അതിനു ശേഷം ഒരിക്കൽ പോലും ഈ ചിത്രം റിലീസ് ആകാൻ പോകുന്നു എന്ന് ഔദ്യോഗികമായ സ്ഥിരീകരണമോ എന്നെ അറിയിക്കുകയോ ഉണ്ടായിട്ടില്ല, അനശ്വര പറഞ്ഞു.












Click it and Unblock the Notifications