Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് മല്ലു ഫാമിലിയും?; 'പൊന്നുവിന് പേടിയുണ്ട്,പക്ഷേ',തുറന്ന് പറഞ്ഞ് സുജിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ മത്സരാർത്ഥികൾക്കായുള്ള ഓഡിഷൻ ആരംഭിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ സീസണിന് വലിയ സ്വീകാര്യത ലഭിച്ചതുകൊണ്ട് തന്നെ ശക്തരായ മത്സരാർത്ഥികളെ കണ്ടെത്തുകയെന്നത് അണിയറ പ്രവർത്തകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത്തവണയും സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റികളെ ഷോയിൽ ഉൾപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. പലരുടേയും പേരുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്. അക്കൂട്ടത്തിൽ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള 'മല്ലു ഫാമിലി'യിലെ സുജിന്റേയും ഭാര്യ പൊന്നുവിന്റേയും പേരുകളും ഉണ്ട്. ഇപ്പോഴിതാ സീസൺ 5 ലേക്ക് പോകുമോയെന്ന് ചോദ്യത്തിന് തീർച്ചയായും പോകും എന്നാണ് സുജിൻ ഒരു അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

biggboss-

ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് മല്ലു ഫാമിലി പോകുമോയെന്ന ചോദ്യത്തിന് കോൾ വന്നാൽ തീർച്ചയായും പോകും എന്നായിരുന്നു സുജിന്റെ മറുപടി. 'പക്ഷേ ഭാര്യക്കും കുടുംബത്തിനുമൊക്കെ പേടിയാണ്. ഇവർക്ക് ഞാൻ പോകുന്നത് ഇഷ്ടമല്ല', സുജിൻ പറഞ്ഞു. എന്തുകൊണ്ടാണ് തടയുന്നത് എന്ന് ചോദിച്ചപ്പോൾ വേണ്ടുവോളം ചാനലിൽ വാങ്ങിക്കൂട്ടുന്നുണ്ട് എന്തിനാണ് ഷോയിൽ പോയി ചീത്ത വാങ്ങിക്കൂട്ടുന്നത് എന്നായിരുന്നു പൊന്നുവിന്റെ മറുപടി.

'ആളുകൾ വിചാരിക്കും എനിക്ക് പെട്ടെന്ന് അഭിനയിക്കാനാകുമെന്നൊക്കെ. എന്നാൽ എനിക്ക് നല്ല പേടിയുണ്ട്. പ്രമോഷൻ പരിപാടിക്കൊക്കെ പോകുമ്പോൾ എല്ലാവരേയും കൂട്ടി പോകാറാണ് പതിവ്, ഒരു പിൻബലത്തിന്. ഞാൻ എവിടെയെങ്കിലും പോകുമ്പോൾ എനിക്ക് ചുറ്റും കുടുംബത്തിലെ എല്ലാവരും വേണമെന്നാണ്. മാസ്ക് ഇട്ടിട്ടാണ് പലപ്പോഴും ഞാൻ പുറത്തുപോകാറുള്ളത്. ആളുകൾ സംസാരിക്കുമ്പോൾ സന്തോഷമാണെങ്കിലും അവരോട് സംസാരിക്കാൻ ചമ്മലാണ്. എന്റെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ ഞാൻ വായിക്കാറില്ല. ഭാര്യയോടും വീട്ടുകാരോടും അത് പറയാറുണ്ട്. എന്നാൽ അവർ അത് കേൾക്കില്ല, എല്ലാ നെഗറ്റീവ് കമന്റുകളും ഇരുന്ന് വായിക്കും. ഞാൻ മാസാവസാനം അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന പണം മാത്രമേ നോക്കാറുള്ളൂ', സുജിൻ പറഞ്ഞു.

അതേസമയം ബിഗ് ബോസ് മലയാളം സീസൺ 6 ൽ സോഷ്യൽ മീഡിയ താരങ്ങളായ സീക്രട്ട് ഏജന്റ്, ശ്രീലക്ഷ്മി അറക്കൽ, അമല ഷാജി തുടങ്ങിയവരുടെ പേരുകൾ പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും ഇവരുടെ പേരുകൾ ചർച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+